കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ന് മുതല്‍ നിങ്ങള്‍ തുളസീഭായി ആണ്'; ലോകാരോഗ്യ സംഘടനാ തലവന് പുതിയ പേര് നല്‍കി മോദി

Google Oneindia Malayalam News

ന്യൂഡല്‍ഹി : ലോകാരോഗ്യ സംഘടനാ ( ഡബ്ല്യു എച്ച് ഒ ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയോസിസിന് പുതിയ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെഡ്രോസ് അദാനോം ഗബ്രിയോസിസിനെ തുളസി ഭായ് എന്നാണ് നരേന്ദ്ര മോദി വിളിച്ചത്. നിങ്ങളെ (ടെഡ്രോസ് അദാനോം ഗബ്രിയോസിസ്) തുളസി ഭായ് എന്നു വിളിക്കുന്നത് താന്‍ ആസ്വദിക്കുന്നു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്നവേഷന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

താന്‍ ഒരു പക്കാ ഗുജറാത്തിയായി മാറിയെന്ന് പറഞ്ഞ ഡോ ടെഡ്രോസ് അദാനോം ഗബ്രിയോസിസ് തനിക്ക് ഒരു ഗുജറാത്തി പേര് വേണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആയുര്‍വേദത്തില്‍ അവിഭാജ്യ ഘടകമായ തുളസിയുടെ പേര് തന്നെ ടെഡ്രോസ് അദാനോം ഗബ്രിയോസിസിനെ വിളിച്ചത്. കാലങ്ങളായി ഇന്ത്യക്കാര്‍ തുളസി ചെടിയെ ആരാധിക്കുന്നുണ്ട് എന്നും പരിപാടിയില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ടെഡ്രോസ് അദാനോം ഗബ്രിയോസിസ് എന്റെ നല്ലൊരു സുഹൃത്താണ്.

ജ്യോതി ബസു കണ്ടെത്തിയ പോരാട്ടവീര്യം; ബൃന്ദ കാരാട്ട് പ്രതിഷേധ കാറ്റാകുന്നത് ഇതാദ്യമല്ലജ്യോതി ബസു കണ്ടെത്തിയ പോരാട്ടവീര്യം; ബൃന്ദ കാരാട്ട് പ്രതിഷേധ കാറ്റാകുന്നത് ഇതാദ്യമല്ല

1

ഇന്ത്യക്കാരായ അധ്യാപകര്‍ പഠിപ്പിച്ചിട്ടുണ്ട് എന്നും അവര്‍ കാരണമാണ് താന്‍ ഇവിടെ വരെ എത്തിയതെന്നും അദ്ദേഹം എപ്പോഴും പറയാറുണ്ട്. ഇപ്പോള്‍ അദ്ദേഹം ഗുജറാത്തിയില്‍ ഒരു പേര് തീരുമാനിച്ചിട്ടുണ്ടോയെന്ന് എന്നോട് ചോദിച്ചിരുന്നു. അതുകൊണ്ട് ഗുജറാത്തിയില്‍ ഞാന്‍ അദ്ദേഹത്തെ തുളസീ ഭായ് എന്നു വിളിക്കുന്നു എന്നായിരുന്നു മോദി പറഞ്ഞത്. പുതിയ തലമുറ മറന്നുപോകുന്ന ഒരു ചെടിയാണ് തുളസി. ഇന്ത്യയിലെ പല തലമുറകള്‍ തുളസിയെ ആരാധിച്ചിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആത്മീയ പൈതൃകത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് തുളസി. ഗുജറാത്തി പേരായതിനാല്‍ ഭായ് എന്നത് മാറ്റി നിര്‍ത്താനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു.

2

അതേസമയം ഇന്ത്യയിലെ പരമ്പരാഗത ചികിത്സാ രീതികള്‍ക്കായി രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് വേണ്ടി പ്രത്യേക ആയുഷ് വിസ ഉടന്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദിവസമായി നടക്കുന്ന ഉച്ചകോടിയില്‍ ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറലിന് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ദുഗ്‌നാഥും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തി ഭാഷയില്‍ സംസാരിച്ചുകൊണ്ടാണ് ടെഡ്രോസ് അദാനോം ഗബ്രിയോസിസ് ഗുജറാത്തിനോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നത്. നമസ്‌കാര്‍ പറഞ്ഞുകൊണ്ട് കാണികളെ അത്ഭുതപ്പെടുത്തിയാണ് ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പ്രസംഗം തുടങ്ങിയത്. എങ്ങനെയിരിക്കുന്നു എല്ലാരുമെന്നും അദ്ദേഹം പ്രസംഗത്തില്‍ ചോദിച്ചു.

3

ഇതോടെ വേദിയില്‍ കൈയടി തുടങ്ങുകയായിരുന്നു. പ്രധാനമന്ത്രി ചിരിച്ചുകൊണ്ടാണ് കൈയ്യടിച്ചത്. ഗുജറാത്തിലെ ജാംനഗറിലെ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്റെ തറക്കല്ലിടല്‍ ചടങ്ങിനായാണ് അദ്ദേഹം എത്തിയത്. ഇതിന്റെ കേന്ദ്രം തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത വൈദ്യശാസ്ത്രം ശക്തിപ്പെടുത്തുന്നതിനും ശാസ്ത്രത്തിന്റെ ശക്തി പ്രയോജനപ്പെടുത്താനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സുപ്രധാന സംരംഭത്തെ പിന്തുണച്ചതിന് പ്രധാനമന്ത്രി മോദിയോടും ഇന്ത്യന്‍ സര്‍ക്കാരിനോടും നന്ദി പറയുന്നതായും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു.

4

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് മോദി ഗുജറാത്തില്‍ എത്തിയിരിക്കുന്നത്. വന്‍ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ ലക്ഷ്യമിട്ടാണ് അദ്ദേഹം ഗുജറാത്തിലെത്തിയിരിക്കുന്നത്. ഗാന്ധിനഗറില്‍ നടക്കുന്ന ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ഉച്ചകോടിയിലും ലോകനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടി പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ഉച്ചകോടിയില്‍ 90 ഓളം പ്രമുഖരാണ് ഭാഗമാവുന്നത്.

Recommended Video

cmsvideo
ജഹാംഗീര്‍പുരിയില്‍ തമ്മില്‍ത്തല്ലിപ്പിക്കാന്‍ വന്നവര്‍ തല്‍ക്കാലം ജാവോ | Oneindia Malayalam

English summary
narendra modi give new name for WHO Chief Dr Tedros Adhanom Ghebreyesus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X