എയര്‍ ഇന്ത്യ കേന്ദ്രത്തിന്റെ 'കെഎസ്ആര്‍ടിസി',കടം എഴുതിത്തള്ളുന്നു,കമ്പനി സ്വകാര്യമേഖലക്ക്...

Subscribe to Oneindia Malayalam

ദില്ലി: എയര്‍ ഇന്ത്യയുടെ കടങ്ങള്‍ എഴുതിത്തള്ളാനും കമ്പനി സ്വകാര്യമേഖലക്കു വില്‍ക്കാനും കേന്ദ്രത്തോട് നീതി ആയോഗ് ശുപാര്‍ശ. എയര്‍ ഇന്ത്യയുടെ 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം. സ്വകാര്യ കമ്പനിക്കു നല്‍കുകയാണെങ്കില്‍ എയര്‍ ഇന്ത്യക്കു വേണ്ടി സര്‍ക്കാരിന് ഇനി പണം കണ്ടെത്തേണ്ടിവരില്ലെന്നും ആ പണം വിദ്യാഭ്യാസ ആരോഗ്യ ആവശ്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കാമെന്നും നീതി ആയോഗിന്റെ ശുപാര്‍ശയില്‍ പറയുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ പിന്തുണയോടെയാണ് നീതി ആയോഗിന്റെ നിര്‍ദ്ദേശം.

നിലവില്‍ 60,000 കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതില്‍ 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം. 21,000 കോടി രൂപയുടെ കടം എയര്‍ക്രാഫ്റ്റ് സംബന്ധമാണ്. 8,000 കോടി രൂപയുടേത് പ്രവര്‍ത്തനമൂലധനം സംബന്ധിച്ചുള്ളതുമാണ്. ആകെ കടത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും. ബാക്കി പകുതിയാണ് ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. എയര്‍ ഇന്ത്യക്ക് നിലവിലുള്ള ചില അവകാശങ്ങളും അധികാരങ്ങളും കൂടി കൈമാറ്റം ചെയ്യപ്പെടും.

airindia

22 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലക്കു കൈമാറണമെന്നും എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കണമെന്നും നഷ്ടത്തിലുള്ള 26 സ്ഥാപനങ്ങള്‍ വിറ്റഴിക്കണമെന്നും ആസൂത്രണകമ്മീഷന്‍ പിരിച്ചുവിട്ട് മോദി സര്‍ക്കാര്‍ രൂപീകരിച്ച നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയുടെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിന് നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

English summary
Niti Aayog pushes for sale of Air India, Rs 30,000cr debt write-off
Please Wait while comments are loading...