കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമുദ്രതിര്‍ത്തി ലംഘിച്ച 45 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു

  • By Meera Balan
Google Oneindia Malayalam News

കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 45 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി പാകിസ്താന്‍. പാകിസ്താന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കറാച്ചി തുറമുഖത്തിന് സമീപം അറബിക്കടലില്‍ മത്സ്യബന്ധം നടത്തിയ തൊഴിലാളികളാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് ഇന്ത്യക്കാര്‍ അറസ്റ്റിലായത്. ശനിയാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം പുറത്ത് വിടുന്നത്.

പട്രോളിംഗനിടെയാണ് പാകിസ്താന്‍ തീരദേശ സംരംക്ഷണ സേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസസെടുത്തിട്ടുണ്ട്.

Pakistan

സുമദ്രാതിര്‍ത്തി ലംഘിയ്ക്കുന്നതിന് ഇന്ത്യയും പാകിസ്താനും നിരന്തരം മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാറുണ്ട്. അറബിക്കടലിലെ സമുദ്രാതിര്‍ത്തി ലംഘിയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കവും നില നില്‍ക്കുന്നു. ഇത്തരത്തില്‍ അറസ്റ്റിലാകുന്ന തൊളിലാളികളെ ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായോ നേതാക്കളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായോ മോചിപ്പിയ്ക്കാറുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ തടവില്‍ കഴിഞ്ഞ 151 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചിരുന്നു.

English summary
At least 45 Indian fishermen have been arrested by Pakistani authorities for allegedly violating territorial waters in the Arabian Sea, police said Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X