കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം മാറുന്നു!!! ഹല്‍ദിഘട്ടി യുദ്ധത്തില്‍ അക്ബറല്ല ജയിച്ചതെന്ന് പാഠപുസ്തകം!!!

രജപുത്ര രാജാവായ മഹാറാണാ പ്രതാപാണ് ഹല്‍ദിഘട്ടി യുദ്ധത്തില്‍ വിജയിച്ചതെന്ന് സാധൂകരിക്കുന്ന രേഖകളാണുള്ളത്.

  • By Ankitha
Google Oneindia Malayalam News

ജയ്പുര്‍: ഹൽദിഘട്ടിലെ യുദ്ധത്തിൽ അക്ബറല്ല വിജയിച്ചതെന്ന് രാജസ്ഥാൻ പാഠപുസ്തം. പത്താം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിലാണ് ചരിത്രം അല്‌പം മാറ്റിയെഴുതിയത്. ഹാൽദിഘട്ടിലെ യുദ്ധത്തിൽ അക്ബറല്ല പകരം റാണാപ്രതാപാണെന്നാണ് പുസ്തകത്തിൽ പറയുന്നത്.

പുതിയ പാഠപുസ്തകം 2017-2018 അക്കാദമിക് വർഷത്തിലാണ് പുറത്തിറങ്ങിയത്. കൂടാതെ അക്ബര്‍ ചക്രവര്‍ത്തിയായിരുന്ന മുഗള്‍ സാമ്രാജ്യത്തിന്റെ വിജയത്തെ സാധൂകരിക്കുന്ന രേഖകളൊന്നുമില്ലെന്നാണ് പാഠപുസ്തകത്തിൽ പറയുന്നുണ്ട്. രജപുത്ര രാജാവായ മഹാറാണാ പ്രതാപാണ് ഹല്‍ദിഘട്ടി യുദ്ധത്തില്‍ വിജയിച്ചതെന്ന് തെളിക്കുന്ന രേഖകളാണുള്ളതെന്ന് പാഠഭാഗം തയ്യാറാക്കിയ ചന്ദ്രശേഖര്‍ ശര്‍മ്മ പറയുന്നു.

haldighati battle

'മുഗള്‍ ദര്‍ബാറിലേക്ക് മഹാറാണാ പ്രതാപിനെ പിടിച്ചു കൊണ്ടു വന്ന് കൊല്ലാനായിരുന്നു അക്ബറിന്റെ പദ്ധതി, അങ്ങനെ രജപുത്ര സാമ്രാജ്യം മുഗള്‍ സാമ്രാജ്യത്തില്‍ ലയിപ്പിക്കുക എന്നതായിരുന്നു അക്ബറിന്റെ ലക്ഷ്യം. ഹല്‍ദിഘട്ടി യുദ്ധത്തില്‍ മുഗളര്‍ വിജയിച്ചുവെന്ന് പറയാന്‍ കഴിയില്ല. മീവാര്‍ പിടിച്ചെടുത്ത് മുഗള്‍ സാമ്രാജ്യത്തില്‍ ലയിപ്പിക്കുന്നതില്‍ അക്ബര്‍ പരാജയപ്പെട്ടു എന്നാണ് ചരിത്രം. അതിനാലാണ് യുദ്ധത്തിൽ വിജയിച്ചത് റാണാ പ്രതാപാണെന്ന് ശര്‍മ്മ പറയുന്നു. എന്നാൽ 1576 ജൂണിൽ നടന്ന ഹല്‍ദിഘട്ടി യുദ്ധം തീര്‍പ്പില്ലാതെയാണ് അവസാനിച്ചതെന്ന് പല ചരിത്രകാരന്‍മാരും നിരീക്ഷിക്കുന്നുണ്ട്.

English summary
If one goes by the contents of Rajasthan's revised Class 10 social science textbook, the results of the Haldighati battle were in favour of Maharana Pratap and was not won by Mughal emperor Akbar.The revised version, introduced from the 2017-18 academic session, claims that the "victory of the Mughal forces was not certified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X