• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാളികളെ കര്‍ണാടക അതിര്‍ത്തി കടത്തരുതെന്ന് സിദ്ധരാമയ്യ പറഞ്ഞോ? പ്രചാരണത്തിലെ സത്യവസ്ഥ ഇങ്ങനെ

ബെംഗളൂരു: ഹൈക്കോടതി ഉത്തരവിട്ടിട്ടും കാസര്‍കോട് തലപ്പാടി അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിര്‍ത്തിയില്‍ രോഗികളുമായി പോയ വാഹനത്തെ ഇന്നും അതിര്‍ത്തിയില്‍ തടഞ്ഞു. മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് കര്‍ണാടക. രോഗികളുമായി കടന്ന് പോവുന്ന ആംബലുന്‍സുകളെ കടത്തിവിടണമെന്ന ആവശ്യം ശക്തമാവുമ്പോഴും അത് പരിഗണിക്കാന്‍ കര്‍ണാടക ഇതുവരെ തയ്യാറായിട്ടില്ല.

അതിര്‍ത്തി അടച്ചതോടെ കഴിഞ്ഞ 5 ദിവസത്തിനിടെ 7 പേരാണ് കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഇതിനിടിയിലാണ് കേരത്തില്‍ നിന്നുള്ള രോഗികളെ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരില്‍ ഒരു വിവാദം പൊട്ടിപുറപ്പെട്ടത്.

അതിര്‍ത്തിയില്‍ തടയണം

അതിര്‍ത്തിയില്‍ തടയണം

കേരളത്തില്‍നിന്ന് വരുന്നവരെ അതിര്‍ത്തിയില്‍ തടയണമെന്ന് സിദ്ധരാമയ്യ മൈസൂര്‍ ഡെപ്യൂട്ടി കമീഷണറോട് ഫോണിലൂടെ ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള ഒരു റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒന്ന് രണ്ട് കന്നഡ മാധ്യമങ്ങളിലും മലയാളത്തില്‍ ദേശാഭിമാനിയിലുമാണ് ഇത്തരത്തിലൊരു വാര്‍ത്ത വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സിദ്ധരാമയ്യക്കെതിരെ പലരും രംഗത്തെതി. നിലമ്പൂർ എംഎൽഎ പിവി അന്‍വർ ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ട്വീറ്റ്

ട്വീറ്റ്

എന്നാല്‍ ഇതിന് പിന്നാലെയാണ് മനുഷ്യത്വമാണ് വലുതെന്നും കാസർകോട്​-മംഗലാപുരം പാതയിൽ അത്യാവശ്യ യാത്രികരെ കടത്തിവിടണമെന്നും ആവശ്യപ്പെട്ട് സിദ്ധരാമയ്യ തന്നെ നേരിട്ട് രംഗത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വിഷയത്തില്‍ സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയതെന്നാണ് സൂചന.

വാര്‍ത്ത വ്യാജം

വാര്‍ത്ത വ്യാജം

അതിര്‍ത്തികള്‍ അടച്ചിടണെന്ന് സിദ്ധരാമയ്യ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, ടി സിദ്ധീഖ് തുടങ്ങിയവർ സിദ്ധരാമയ്യക്കെതിരായ പ്രചാരണത്തിനെതിരെ രംഗത്തെത്തി. നേരിന്റെ കണിക പോലുമില്ലാത്ത ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്നവരാണ് ദുരന്ത കാലത്തും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതെന്ന് എല്ലാവർക്കും വ്യക്തമായല്ലോ? എന്നാണ് കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

രാഷ്ട്രീയ മുതലെടുപ്പ്

രാഷ്ട്രീയ മുതലെടുപ്പ്

കൊറോണയെന്ന മഹാമാരി മാനവരാശിയുടെ നിലനിൽപിനു മുൻപിൽ ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്ന ഇക്കാലത്തും കേവല രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിക്കുന്ന സങ്കുചിത താല്പര്യക്കാരുണ്ട്. ഈ വിപത്തിനെ നേരിടാൻ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്നാവശ്യപ്പെട്ടവരുടെ മുഖപത്രം തന്നെ കേവല രാഷ്ട്രീയ മുതലെടുപ്പിനായി അസത്യങ്ങൾ പടച്ചു വിടുമ്പോൾ അതിലെ ഔചിത്യം പോലും ചിന്തിക്കുന്നില്ല.

ഭാവനാ സൃഷ്ടി

ഭാവനാ സൃഷ്ടി

കേരളത്തിൽ നിന്നും ഒരാളേയും കർണ്ണാടക അതിർത്തി കടക്കാൻ അനുവദിക്കരുതെന്നും നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും കോൺഗ്രസ് നേതാവും കർണ്ണാടക മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞുവെന്നതായിരുന്നു ദേശാഭിമാനിയുടെ ഇന്നത്തെ ഭാവനാ സൃഷ്ടി. ഇത് ദേശാഭിമാനിയുടെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തി കോൺഗ്രസിനെ അടിക്കാനുള്ള വടിയാക്കി കഴിയും മുൻപേ ഇത് നിഷേധിച്ചു കൊണ്ട് സിദ്ധരാമയ്യയുടെ ട്വിറ്റർ സന്ദേശവും വന്നു. അത്യാവശ്യമുള്ളതും അടിയന്തരവുമായ ആവശ്യങ്ങൾക്ക് പ്രത്യേകിച്ച് ചികത്സാ സംബന്ധമായ കാര്യങ്ങൾക്ക് കാസർഗോഡുനിന്നും മംഗലാപുരത്തേക്ക് യാത്ര അനുവദിക്കണമെന്ന നിലപാട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത് ഇവിടെ ചേർത്തിട്ടുണ്ട്.

ദുരന്ത കാലത്തും

ദുരന്ത കാലത്തും

നേരിന്റെ കണിക പോലുമില്ലാത്ത ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്നവരാണ് ദുരന്ത കാലത്തും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതെന്ന് എല്ലാവർക്കും വ്യക്തമായല്ലോ? രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ പാർട്ടി പത്രം തന്നെ ഇത്തരം നിലവാരമില്ലാത്ത വേലകൾ കാട്ടുമ്പോൾ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാട് എന്താണന്നു കൂടി കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണം . അതിനുള്ള ആർജ്ജവം മുഖ്യമന്ത്രി പ്രകടിപ്പിക്കുമെന്ന് കരുതുന്നു.

cmsvideo
  കര്‍ണാടകയെ പൊളിച്ചടുക്കി കേരളം | Oneindia Malayalam
  തബ് ലീഗിന്റെ പേരിൽ

  തബ് ലീഗിന്റെ പേരിൽ

  21 ദിവസക്കാലത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം മുഴുവൻ ഭീതി മുനയിൽ കഴിയുമ്പോഴും ജാതി മത വേർതിരിവുകൾ സൃഷ്ടിച്ച് ഈ ദുരന്തത്തിനിടയിലും നടത്തുന്ന പ്രചരണങ്ങൾ മനുഷ്യ മനസാക്ഷിക്കു നിരക്കാത്തതാണെന്ന കാര്യം ആരും വിസ്മരിക്കരുത്. ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ് ലീഗിന്റെ പേരിൽ ഒരു വിശ്വാസ സമൂഹത്തെയാകമാനം ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്ന ദൗർഭാഗ്യകരമായ സംഘടിതശ്രമങ്ങളും ഇതിനിടയിൽ കാണുന്നു. മാർച്ച് മാസത്തിലും ഒട്ടേറെ പ്രാർഥനാ പരിപാടികൾ രാജ്യത്തെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്.

  കൊറോണയുടെ പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ് നേതാവിനെതിരെ കേസ്, കടുത്ത അനീതിയെന്ന് സംഘടന

  English summary
  siddaramaiah about kerala karanataka border issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X