കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ പുഷ്‌കറുടെ കൊലപാതകം: മൂന്ന് പേര്‍ക്ക് നുണപരിശോധന

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ അസ്വഭാവികമായി മരണപ്പെട്ട കേസില്‍ മൂന്ന് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കും. മൂന്ന് പ്രധാന സാക്ഷികളെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുക. മൂന്ന് സാക്ഷികളെ നുണ പരിധോധനയ്ക്ക് വിധേയരാക്കാന്‍ ദില്ലി കോടതി പോലീസിന് അനുമതി നല്‍കി.

ശശി തരൂരിന്റെ സുഹൃത്തായ സഞ്ജയ് ധവാന്‍, ഡ്രൈവറായ ബജ്‌റംഗി, നരൈന്‍ സിംഗ് എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുക. ദില്ലി പോലീസിന് ഇവര്‍ നല്‍കിയ മൊഴി കള്ളമാണ് എന്നാണ് ആരോപണം. ഇവര്‍ തങ്ങളോട് നുണ പറഞ്ഞു എന്നും സത്യം മൂടിവെക്കാന്‍ ശ്രമിച്ചു എന്നുമാണ് ദില്ലി പോലീസ് പറയുന്നത്.

sunanda-pushkar

ഇവര്‍ മൂന്ന് പേര്‍ക്കും അന്ന് എന്താണ് സംഭവിച്ചത് എന്ന് അറിയാം എന്നാണ് ദില്ലി പോലീസ് പറയുന്നത്. എന്നാല്‍ ഇത് തുറന്ന് പറയാന്‍ ഇവര്‍ തയ്യാറല്ല. സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ട ദിവസം ഹോട്ടല്‍ ലീല പാലസില്‍ ഇവര്‍ മൂന്ന് പേരും ഉണ്ടായിരുന്നു. ശശി തരൂരും പാകിസ്താനി ജേര്‍ണലിസ്റ്റായ മെഹര്‍ തരാറും തമ്മില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന ബന്ധത്തെക്കുറിച്ചും ഇവര്‍ക്ക് അറിവുണ്ടത്രെ.

എന്നാല്‍ ഈ ബന്ധത്തെക്കുറിച്ചും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടില്ല. ശശി തരൂരിന്റെ വീട് പണി നടക്കുന്നത് കൊണ്ടാണ് സുനന്ദ പുഷ്‌കര്‍ ഹോട്ടലില്‍ കഴിഞ്ഞത് എന്നാണ് പോലീസിന് കിട്ടിയ വിവരം. ഇതേക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇതും നുണയാണ്. സുനന്ദ പുഷ്‌കര്‍ ദില്ലിയിലെത്തുന്നതിന് മുമ്പേ അറ്റക്കുറ്റപ്പണികള്‍ കഴിഞ്ഞിരുന്നു എന്നാണ് പോലീസ് പറയുന്നത്.

English summary
All the three witnesses in the Sunanda Pushkar case will undergo a polygraph test following a court order on Wednesday, May 20. The court permitted the Delhi police to conduct a polygraph test on the three witnesses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X