തമിഴ്നാട്ടിൽ താമര വിരിയുന്നു!!! ജെഡിയുവിന് പിന്നാലെ അണ്ണാഡിഎംകെയും എൻഡിഎയിൽ!! പരുങ്ങലിൽ ശിവസേന!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മോദി സർക്കാരിന് പിടിമുറുക്കാൻ പറ്റാത്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു തമിഴ് നാട്.എന്നാൽ ഉടൻ അണ്ണാ ഡി.എം.കെ എൻ.ഡ‌ി.എയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്. രാഷ്ട്രീയ പ്രവേശനം ആഗസ്റ്റ് ആദ്യ വാരത്തിൽ തന്നെയുണ്ടാകുമെന്നാണു സൂചന.

കൂടാതെ ഉടൻ നടക്കാൻ പോകുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ അണ്ണാഡിഎംകെയേയും ഉൾപ്പെടുത്തുമെന്നു റിപ്പോർട്ടുണ്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ചുളള വിവരം പുറത്ത് വിട്ടത്

തമിഴ്നാട്ടിലും താമര വിരിയുന്നു

തമിഴ്നാട്ടിലും താമര വിരിയുന്നു

ബാലികേറ മലയായിരുന്ന തമിഴ്നാട്ടിൽ ബിജെപി ഭരണം കൈപിടിയിലാക്കുന്നു. തമിഴ്നാട്ടിലെ ശക്തയായ മുഖ്യമന്ത്രിയായിരുന്ന അണ്ണാ ഡിഎംകെ നേതാവ് ജയലളിതയുടെ മരമത്തിനു ശേഷമാണ് തമിഴ് രാഷ്ട്രീയത്തിലേക്ക് ബിജെപിയുടെ കടന്നു വരവ്. സഖ്യകക്ഷികളുടെ പിൻബലമില്ലാതെ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് എഐഎഡിഎംകെ. ഇവിടെക്കാണ് ബിജെപിയുടെ കടന്നു വരവ്.

ലോകസഭയിലെ മൂന്നാമത്തെ ഭരണകക്ഷി

ലോകസഭയിലെ മൂന്നാമത്തെ ഭരണകക്ഷി

37 എം.പിമാരുള്ള അണ്ണാഡിഎംകെ ലോക്‌സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ്. രാജ്യസഭയില്‍ ജയയുടെ പാര്‍ട്ടിക്ക് 12 എം.പിമാരുണ്ട്.രാജ്യസഭയിലെ ഈ അംഗബലമാണ് അണ്ണാഡിഎംകെയെ മുന്നണിയിലെടുക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

അണ്ണാഡിഎംകെയിൽ നിന്ന് കേന്ദ്രമന്ത്രി

അണ്ണാഡിഎംകെയിൽ നിന്ന് കേന്ദ്രമന്ത്രി

ഉടൻ നടക്കാൻ പോകുന്ന മന്ത്രിസഭ പുനഃസംഘടനയിൽ അണ്ണാഡിഎംകെയേയും ഉൾപ്പെടുത്തുമെന്നു റിപ്പോർട്ടുണ്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ചുളള റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതിന്റെ ഭാഗമായി അണ്ണ.ഡിഎംകെയുടെ എൻഡിഎ പ്രവേശനം ആസസ്റ്റിൽ തന്നെയുണ്ടാകുമെന്ന് സൂചനയുണ്ട്.

2019 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം

2019 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം

2019 ൽ വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യവെച്ചുകൊണ്ടാണ് ബിജെപിയുടെ നടപടികൾ. തിരഞ്ഞെടുപ്പിന് മുൻപ് എൻഡിഎ സഖ്യം ശക്തിപ്പെട്ടുത്തുന്നതിന്റെ ഭാഗമായാണ് ബിജെപി എഐഎഡിഎംകെ ലയനം.

ബീഹാർ കഴിഞ്ഞു അടുത്ത ലക്ഷ്യം തമിഴ്നാടും ദില്ലിയും

ബീഹാർ കഴിഞ്ഞു അടുത്ത ലക്ഷ്യം തമിഴ്നാടും ദില്ലിയും

ബീഹാറിൽ ജെഡിയുവിനെ കോൺഗ്രസ് തട്ടകത്തിൽ നിന്ന് എൻഡിഎയിലേക്ക് കൊണ്ടു വന്നതിനു പിന്നാലെ അടുത്ത ലക്ഷ്യം തമിഴ് നാടും ദില്ലിയുമാണ്.തമിഴ്നാ
ട് ഏകദേശം ബിജെപിയുമായി ചേരുന്ന നിലയിലേക്കാണ് കാര്യങ്ങൽ പോകുന്നത്.

പരുങ്ങലിലായത് ശിവസേന

പരുങ്ങലിലായത് ശിവസേന

ജെഡിയും എൻഡിഎ ക്യാംപിലെത്തിയതിന് പിന്നാലെ അണ്ണാ. ഡിഎംകെയും മുന്നണിയിലേക്കെത്തുമ്പോൾ പരിങ്ങലിലാകുന്നത് ശിവസേനയായിരിക്കും. എൻഡിഎയുടെ സഖ്യകക്ഷിയായ ശിവസേനക്ക് മുന്നണിയിലെ പ്രധാന്യം കുറയും. ഇത് മറ്റൊരു രാഷ്ട്രീയ വഴിമാറ്റത്തിന് കളമൊരുക്കുമോയെന്നത് ഏവരും ഉറ്റുനേക്കുന്ന ഒന്നാണ്.

തമിഴ്നാട്ടിൽ കരുക്കൾ നീക്കി ബിജെപി

തമിഴ്നാട്ടിൽ കരുക്കൾ നീക്കി ബിജെപി

എൻഡിഎ- അണ്ണാഡിഎംകെ ലയത്തിന് വേണ്ടിയുള്ല ചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ ബിജെപിയിലെ ഉന്നത വൃത്തങ്ങൽക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നിർദേശം നൽകി കഴിഞ്ഞു.

ജയലളിതയെ എൻഡിഎയിലെത്തിക്കാൻ ശ്രമിച്ചു

ജയലളിതയെ എൻഡിഎയിലെത്തിക്കാൻ ശ്രമിച്ചു

അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ എൻഡിഎയിലെത്തിക്കാനുള്ള നീക്കം കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. എന്നാൽ അന്ന് എൻഡിഎയിൽ ചേർന്നാലും ബിജെപിയുടെ ഭാഗമാകില്ല, പകരം പുറത്ത് നിന്ന് സർക്കാരിനെ പിന്തുണക്കുമെന്ന നിലപാടായിരിക്കും സ്വീകരിക്കുക എന്നുള്ള രീതിയിലുള്ള റിപ്പോർട്ട് അന്ന് പുറത്ത് വന്നിരുന്നത്.

English summary
he timing of the much-discussed Union Cabinet reshuffle is said to be linked to the AIADMK joining the NDA camp. Sources said both Prime Minister Narendra Modi and BJP president Amit Shah have entrusted the job of wooing the ruling party in Tamil Nadu to a senior BJP functionary who holds a constitutional post.
Please Wait while comments are loading...