കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ്വി യാദവിനെ വാനോളം പുകഴ്‌ത്തി കോണ്‍ഗ്രസ്‌ നേതാവ്‌ ശത്രുഘ്നൻ സിൻഹ

Google Oneindia Malayalam News

പാറ്റ്‌ന: ആര്‍ജെഡി നേതാവ്‌ തേജസ്വി യാദവിനെതിരെയുള്ള ആരോപണങ്ങള്‍ നവംബര്‍ 10ന്‌ ബീഹാര്‍ തിരഞ്ഞെടുപ്പ്‌ ഫലം വരുന്നതോടെ നിശബ്ദമാകുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ശത്രുഘ്നൻ സിൻഹ. തിരഞ്ഞെടുപ്പ്‌ ചുമരുകളില്‍ എഴുതിയിരിക്കുന്നത്‌ കൃത്യമാണ്‌ യുവത്വത്തിന്റെ കരുത്താണ്‌ ഞങ്ങളെ നയിക്കുന്നത്‌. ജനങ്ങള്‍ക്ക്‌ പ്രതീക്ഷയും പ്രത്യാശയുമായി മാറിയ ആര്‍ജെഡി നേതാവ്‌ തോജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബീഹാറില്‍ അധികാരത്തിലെത്തുമെന്ന്‌ ഉറപ്പാണെന്ന് ശത്രുഘ്നൻ സിൻഹ‌ പറഞ്ഞു. ശത്രുഘ്നൻ സിൻഹയുടെ മകനായ ലവ്‌ സിൻഹ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ട്‌.

ബീഹാറില്‍ 10ലക്ഷം പേര്‍ക്ക്‌ ജോലി നല്‍കുമെന്ന്‌ ജനങ്ങള്‍ക്ക്‌ ഉറപ്പു നല്‍കിയ തേജസ്വി യാദവിനെ നിതീഷ്‌ കുമാറും ബി ജെപി നേതാക്കളും ചേര്‍ന്ന്‌ ആക്രമിക്കുകയാണെന്നും സിൻഹ ആരോപിച്ചു. നിതാീഷ്‌ കുമാറിന്റെ വികലമായ ആക്ഷേപങ്ങള്‍ തിരഞ്ഞെടുപ്പ്‌ ഫലം പുറത്ത്‌ വരുന്നതോടെ നിശബ്ദമാകുമെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു. ബിജെപിയുടെ മൂന്ന്‌ തവണ എംഎല്‍എ ആയ നിതിന്‍ നവീനെതിരെയാണ്‌ ശത്രുഘ്നൻ സിൻഹയുടെ മകന്‍ മത്സരിക്കുന്നത്‌. മുന്‍ ബിജെപി കേന്ദ്ര മന്ത്രിയായിരുന്ന ശത്രുഘ്നൻ സിൻഹ പിന്നീട്‌ പാര്‍ട്ടി വിട്ട്‌ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ശത്രുഘ്നൻ സിൻഹയുടെ മണ്ഡലമായിരുന്ന പാറ്റ്‌ന‌ സാഹിബില്‍ സീറ്റ്‌ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ശത്രുജ്ഞന്‍ സിംഹ ബിജെപി വിട്ട്‌ കോണ്‍ഗ്രസില്‍ എത്തുന്നത്‌. പാറ്റ്‌ന സാഹിബില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ച സിംഹ ബിജെപിയുട രവി പ്രസാദിനോട്‌ തോറ്റു.

satru

തന്റെ സുഹൃത്തും രാജ്യത്തിന്റെ കാവല്‍ക്കാരനുമായ നരേന്ദ്രമോദി ഒരിക്കലും ബീഹാറിന്റെ ആവശ്യങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ തയാറാവുന്നില്ലെന്നാരോപിച്ച സിന്‍ഹ ,ജംഗിള്‍ രാജ്‌ പോലുള്ള മാന്യമല്ലാത്ത പദങ്ങളുപയോഗിച്ച്‌ പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ മാത്രമേ പ്രധാന മന്ത്രി സമയം കണ്ടെത്തുന്നുള്ളെവെന്നും പറഞ്ഞു. തേജസ്വി യാദവ്‌ പത്ത്‌ ലക്ഷം പേര്‍ക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌തപ്പോള്‍ മനോരോഗം ബാധിച്ചവരെ പോലെയാണ്‌ എന്‍ ഡി എ നേതാക്കള്‍ പ്രതികരിച്ചതെന്നും സിന്‍ഹ പരിഹസിച്ചു.

പിതാവും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ്‌ യാദവിന്റെ അഭാവത്തില്‍ ആര്‍ജെഡി-കോണ്‍ഗ്രസ്‌ സഖ്യത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മകന്‍ തേജസ്വി യാദവാണ്‌. സംസ്ഥാനത്ത്‌ പ്രതിപക്ഷ നിരയില്‍ ഏറ്റവും കൂടുതല്‍ജനപിന്തുണയുള്ളതും തേജസ്വി യാദവിനാണെന്നാണ്‌ വിലയിരുത്തല്‍. ദിവസം 14മുതല്‍ 16 തിരഞ്ഞെടുപ്പു റാലികളില്‍ വരെയാണ്‌ തേജസ്വി യാദവ്‌ പങ്കെടുക്കുന്നത്‌. തേജസ്വിയുടെ ജനപ്രീതി ഉപയോഗിച്ച്‌ വോട്ടു നേടാന്‍ മണ്ഡലങ്ങളില്‍ തേജസ്വിയെ എത്തിക്കാന്‍ മത്സരത്തിലാണ്‌ മറ്റു സഖ്യകക്ഷിയിലെ സ്ഥാനാര്‍ഥികള്‍.
ബീഹാറില്‍ 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്‌ ഇന്ന്‌ അവസാനിച്ചു. ഒന്നാംഘട്ട തിരഞ്ഞെടുപ്പ്‌ ഒക്ടോബര്‍ 28ന്‌ കഴിഞ്ഞിരുന്നു. നവംബര്‍ 7ന്‌ മൂന്നാംഘട്ട തിരഞ്ഞെടുപ്പ്‌ നടക്കും. നവംബര്‍ 10നാണ്‌ ഫലപ്രഖ്യാപനം

English summary
Tejashwi Yadvav critics silenced after Bihar election result, says congress leader satrugan sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X