ഗുജറാത്തിലെ വിദ്യാഭ്യാസം താങ്ങാനാവാത്തത് എന്തുകൊണ്ട്?? മോദിയെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജാറത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ വിദ്യാഭ്യാസം താങ്ങാനാവാത്തത് എന്തുകൊണ്ടാണ് എന്നാണ് രാഹുലിന്‍റെ ഒടുവിലത്തെ ചോദ്യം. ഗുജറാത്തില്‍ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദിയോട് ചോദ്യങ്ങളുന്നയിച്ച് രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഈ സിരീസിലെ നാലാമത്തെ ചോദ്യമാണ് ഗുജറാത്തിലെ വിദ്യാഭ്യാസ ചെലവിനെക്കുറിച്ചുള്ളത്. ട്വിറ്ററിലാണ് വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടാണ് ഗുജറാത്ത് 26ാം സ്ഥാനത്ത് നില്‍ക്കുന്നതെന്നും ഇതില്‍ എന്താണ് യുവാക്കളുടെ ഭാഗത്തുള്ള തെറ്റെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നു.

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസ കച്ചവടമാണ് നടത്തുന്നതെന്നും രാഹുല്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് വിദ്യാഭ്യാസ ചെലവ് ഉയരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയാണെന്ന് ചൂണ്ടിക്കാണിക്കുന്ന രാഹുല്‍ ഗാന്ധി പിന്നെ എങ്ങനെയാണ് പുതിയ ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കുകയെന്നും ചോദിക്കുന്നു.

8-rahul-latest

ഡിസംബര്‍ 9, 14 തിയ്യതികളിലായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ #Gujarat_Maange_Jawab ഹാഷ്ടാഗിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പ്രതിദിനം ഓരോ ചോദ്യങ്ങളുമായി മോദിയെ നേരിടുന്നത്. 12 വര്‍ഷം മുഖ്യമന്ത്രിയായി ഗുജറാത്ത് ഭരിച്ച നരേന്ദ്രമോദിയെയും 22 വര്‍ഷമായി അധികാരം കയ്യാളുന്ന ബിജെപിയെയും പ്രതിസന്ധിലാക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ രാഹുലിന്‍റെ ഓരോ ചുവടുവെയ്പും.

എന്തുകൊണ്ടാണ് മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ 2014 വരെ ഉയര്‍ന്ന നിരക്കില്‍ നാല് സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നതെന്നായിരുന്നു. രാഹുലിന്‍റെ നാല് ചോദ്യങ്ങളിലൊന്ന്. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങി സ്വകാര്യ കമ്പനികളുടെ പോക്കറ്റ് നിറച്ച സര്‍ക്കാര്‍ നടപടികളെയും രാഹുല്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നാല് കമ്പനികളുടെ പേര് പരാമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല.

English summary
Continuing with his series of questions posed to Prime Minister Narendra Modi in the run up to the Gujarat Assembly election, Congress vice-president Rahul Gandhi put his fourth question today

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്