സംഘികള്‍ എന്ത് പറഞ്ഞാലും കേരളം നെഞ്ചും വിരിച്ച് നില്‍ക്കും... ഇതാ 10 കാര്യങ്ങള്‍!!! ഇനി ഉത്തരമുണ്ടോ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദേശീയ രാഷ്ട്രീയത്തില്‍ കേരളം എന്നും വേറിട്ട് നിന്ന ഒരു സംസ്ഥാനമാണ്. രാജ്യത്തെ ആദ്യ പ്രതിപക്ഷ നേതാവിനെ സംഭാവന ചെയ്തതും കേരളം തന്നെ.

മയിലുകള്‍ സെക്‌സ് ചെയ്യാറില്ലത്രെ... എല്ലാം കണ്ണീരുകൊണ്ടുളള പരിപാടിയെന്ന് ഹൈക്കോടതി ജഡ്ജി!!! ആ ജഡ്ജി

കൊലക്കേസ് പ്രതിക്കും നാടിന്റെ ആദരം; നിഷാം ഇല്ലെങ്കിൽ നാട്ടുകാർ പട്ടിണിയിൽ, ജയിൽ മോചനത്തിന് പൊതുയോഗം!

ബീഫ് നിരോധനമോ സ്വവര്‍ഗ്ഗ പ്രണയമോ... എന്തും ആകട്ടെ. കേരളം എന്നും സത്യത്തോടൊപ്പമാണ് നിന്നിട്ടുളളത്. രാജ്യം ഞെട്ടിയ പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയതും കേരളത്തില്‍ തന്നെ.

മഞ്ജു വാര്യരെ മേക്കപ്പില്ലാതെ കണ്ടാല്‍ ഇതുപോലെയാണോ? സുജാതയാവാന്‍ മേക്കപ്പ് വേണ്ടെന്ന് താരം !!

എന്താണ് ശരി എന്നതിന് വേണ്ടി ഭയരഹിതമായി കേരളം നിലകൊണ്ട പത്ത് ജ്വലിക്കുന്ന ഉദാഹരണങ്ങളാണ് ബസ്ഫീഡ് ഡോട്ട് കോം നിരത്തുന്നത്. അത് ഏതൊക്കെയെന്ന് നോക്കാം...

അര്‍ണബിനിട്ട് കൊടുത്ത അടി

അര്‍ണബിനിട്ട് കൊടുത്ത അടി

സാധാരണ ഗതിയില്‍ അര്‍ണബ് ഗോസ്വാമിയുടെ ചര്‍ച്ചകളില്‍ അധിക്ഷേപിക്കപ്പെടുന്നവര്‍ നിശബ്ദരായി മടങ്ങുകയാണ് പതിവ്. എന്നാല്‍ സംസാരിക്കാന്‍ അവസരം നല്‍കാതേയും തെറ്റായ വിഷയം നല്‍കിയും അപമാനിച്ച അര്‍ണബ് ഗോസ്വാമിയെ എംബി രാജേഷ് തുറന്ന കത്തിലൂടെ ഒടിച്ചുമടക്കി കുപ്പിയിലാക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങളും ഇത് വലിയ തോതില്‍ ആഘോഷിച്ചു. അതാണ് കേരളത്തിന്റെ ധൈര്യം.

പ്രധാനമന്ത്രിക്ക് കത്തെഴുതിയ ധൈര്യം

പ്രധാനമന്ത്രിക്ക് കത്തെഴുതിയ ധൈര്യം

കശാപ്പ് നിരോധനത്തിനെതിരെ മറ്റ് സംസ്ഥാനങ്ങള്‍ കാര്യമായി പ്രതിഷേധം ഒന്നും ഉയര്‍ത്താത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ ധൈര്യം കാണിച്ച ആളാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയ്ക്ക് മാത്രമല്ല, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കൂടി കത്തയച്ചു കേരള മുഖ്യന്‍. വേറെ ആര് കാണിച്ചിട്ടുണ്ട് ഈ ധാര്യം

പോ മോനെ മോദി

കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയതൊന്നും ആരും മറന്നുകാണില്ല. ഒരു പ്രധാനമന്ത്രിയ്‌ക്കെതിരെ ഇത്രയും ശക്തമായ ഓണ്‍ലൈന്‍ കാമ്പയിന്‍ നടത്താന്‍ ഏത് സംസ്ഥാനക്കാര്‍ ധൈര്യം കാണിച്ചിട്ടുണ്ട്.

സ്വവര്‍ഗ്ഗരതിയുടെ കാര്യത്തില്‍

സ്വവര്‍ഗ്ഗരതിയുടെ കാര്യത്തില്‍

സ്വവര്‍ഗ്ഗരതി കുറ്റകരമല്ലാതാക്കാന്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ചത് കേരളത്തില്‍ നിന്നുള്ള ഒരു എംപിയാണ്. മറ്റാരും അല്ല അത്, ശശി തരൂര്‍ തന്നെ. ഈ വിഷയത്തില്‍ മുന്‍കൈ എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോടും തരൂര്‍ ആവശ്യപ്പെട്ടു.

 കിസ്സ് ഓഫ് ലവ് എന്ന ചരിത്ര സംഭവം

കിസ്സ് ഓഫ് ലവ് എന്ന ചരിത്ര സംഭവം

സദാചാര പോലീസിങ് നടക്കാത്ത ഒരു സ്ഥലവും ഉണ്ടാവില്ല ഇന്ത്യയില്‍. എന്നാല്‍ സദാചാര പോലീസിങ്ങിനെതിരെ ചുംബനസമരം നടത്തി ലോകശ്രദ്ധ നേടിയ നാടാണ് കേരളം. പിന്നീട് കേരളത്തിന്റെ പാത പിന്തുടര്‍ന്ന് പലയിടത്തും ചുംബന സമരങ്ങള്‍ അരങ്ങേറി.

ആര്‍ത്തവ കവിതകള്‍

ആര്‍ത്തവ കവിതകള്‍

ആര്‍ത്തവാപമാനം എന്നൊരു വാക്ക് തന്നെ സൃഷ്ടിക്കപ്പെട്ടു കേരളത്തില്‍. ഇതിനെതിരെ ഒരു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ കവിതയെഴുതി പ്രതിഷേധിച്ചു. ഏത് നാട്ടില്‍ ഉയര്‍ന്നിട്ടുണ്ട് ഇത്തരം പ്രതിഷേധങ്ങള്‍.

ആര്‍ത്തവരക്തം നിറഞ്ഞ പാഡുകള്‍

ആര്‍ത്തവരക്തം നിറഞ്ഞ പാഡുകള്‍

വനിത ജീവനക്കാരെ ആര്‍ത്തവമുണ്ടോ എന്നറിയാന്‍ നഗ്നരാക്കി പരിശോധിച്ച ഫാക്ടറി ഉടമയ്‌ക്കെതിരെ കേരളം പ്രതികരിച്ചത് ലോകമാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ തപാലില്‍ അയച്ചുകൊണ്ടായിരുന്നു കേരളത്തിന്റെ പ്രതിഷേധം.

ഓണത്തെ അപമാനിച്ച അമിത്ഷായ്ക്ക് കിട്ടിയത്

ഓണത്തെ അപമാനിച്ച അമിത്ഷായ്ക്ക് കിട്ടിയത്

കേരളത്തിന്റെ ദേശീയ ഉത്വമായ ഓണത്തെ വാമന ജയന്തി എന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും കേരളം നല്ല പണി കൊടുത്തു. അന്ന് പിണറായി വിജയന്റെ മറുപടി റോക്കിങ് ആയിരുന്നു.

ദാദ്രിയോട് പ്രതികരിച്ച കേരളം

ദാദ്രിയില്‍ ബീഫ് കൈവശം വച്ചു എന്ന് പറഞ്ഞ് സംഘപരിവാര്‍ ഒരു മുസ്ലീമിനെ തല്ലിക്കൊന്നപ്പോഴും കേരളം കത്തിജ്വലിച്ചു. കേരളത്തിലെ ഹിന്ദുക്കള്‍ അടക്കമുള്ളവര്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി, ബീഫ് കഴിച്ച് പ്രതിഷേധിച്ചു.

ഏറ്റവും ഒടുവില്‍ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവലിന്റെ പേരില്‍ ഒരു മലയാളി വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടു. ഈ വിഷയത്തില്‍ ഒരു പ്രതികരണം പോലും നടത്താത്ത തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തി.

English summary
10 Shining Examples Of Kerala Being Unafraid To Stand Up For What's Right.
Please Wait while comments are loading...