കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഥന്‍ നഷ്ടമായ പതിമൂന്നാം നിയമസഭ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍കോഴ, കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ്, പതിമൂന്നാം നിയമ സഭ തീര്‍ത്തും സംഭവ ബഹുലമാകേണ്ട ദിനങ്ങളാണ് വരുന്നത്. എന്നാല്‍ എല്ലാറ്റിനേയും നിയന്ത്രിയ്‌ക്കേണ്ട സഭയുടെ നാഥനെ വിധി തട്ടിയെടുത്തിരിയ്ക്കുകയാണ്. അതേ പതിമൂന്നാം നിയമസഭയ്ക്ക് നാഥനില്ല.

പ്രതിപക്ഷത്തെപ്പോലും ശാന്തരാക്കുന്ന കാര്‍ത്തികേയന്‍ ടച്ച് ഇനി ആസ്ഥാനത്തേയ്ക്ക് എത്തുന്നവര്‍ക്ക് ഉണ്ടാകില്ലായിരിയ്ക്കും. സ്പീക്കര്‍ സ്ഥാനത്തിരുന്നു പേരെടുത്ത ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു കാര്‍ത്തികേയന്‍. സഭയെ അനാഥനാക്കി കാര്‍ത്തികേയന്‍ കടന്ന് പോയത് 13ന്റെ ശാപമെന്നും വാദമുയരുന്നു. കാര്‍ത്തികേയനില്ലാത്ത സഭയെപ്പറ്റി...

അനാഥമായി പതിമൂന്നാം നിയമ സഭ

അനാഥമായി പതിമൂന്നാം നിയമ സഭ

പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിലാണ് നാഥനെ നഷ്ടമായത്. സമ്മേളനം തുടങ്ങിയതിന്റെ തൊട്ടു പിറ്റേ ദിവസമാണ് സ്പീക്കര്‍ ജി കാര്‍ത്തികേയനെ മരണം കവര്‍ന്നത്

13ന് പഴി

13ന് പഴി

കാര്‍ത്തികേയന്‍ മരിച്ചതിനും പഴി കേല്‍ക്കുന്നത് 13 ആണ്. പതിമൂന്ന് അശുഭ സംഖ്യയാണെന്നാണ് എന്നാണ് വിശ്വാസം. ബജറ്റ് അവതരണം ഉള്‍പ്പടെയുള്ളവ 13ാം തീയതിയാണ്

കാര്‍ത്തികേയനില്ലാതെ

കാര്‍ത്തികേയനില്ലാതെ

പ്രതിപക്ഷ ബഹളത്താല്‍ സഭ പ്രക്ഷുബ്ധമാകേണ്ട നാളുകളായിരുന്നു വരാനിരിയ്ക്കുന്നത്.

സ്പീക്കര്‍ സ്ഥാനം

സ്പീക്കര്‍ സ്ഥാനം

ലഭിയ്ക്കുന്ന എല്ലാ സ്ഥാനങ്ങളോടും അത്മാര്‍ത്ഥ പുലര്‍ത്തുന്നയാളായിരുന്നു കാര്‍ത്തികേയന്‍ എന്ന് സുഹൃത്തുക്കള്‍ പോലും അനുസ്മരിയ്ക്കുന്നു. സ്പീക്കര്‍ സ്ഥാനങ്ങളില്‍ ശ്രദ്ധിയ്ക്കപ്പെട്ട ചുരുക്കം നേതാക്കളില്‍ ഒരാള്‍ കൂടിയാണ് കാര്‍ത്തികേയന്‍

കഴിഞ്ഞ സമ്മേളനത്തില്‍

കഴിഞ്ഞ സമ്മേളനത്തില്‍

കഴിഞ്ഞ സമ്മേളനത്തിലും കാര്‍ത്തികേയന്‍ പങ്കെടുത്തിരുന്നില്ല. അനാരോഗ്യം മൂലം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനാണ് സഭയെ നിയന്ത്രിച്ചിരുന്നത്

അസുഖമായിരുന്നോ കാരണം?

അസുഖമായിരുന്നോ കാരണം?

സ്പീക്കര്‍ പദവി ഒഴിയാനും സജീവ രാഷ്ട്രീയത്തിലിറങ്ങാനും കാര്‍ത്തികേയന്‍ മുന്‍പ് താത്പര്യം പ്രകടിപ്പിച്ചപ്പോല്‍ മന്ത്രിപദം ലഭിയ്ക്കാനാണിതെന്ന് പ3ചരിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം മൂലമാണ് പദവികള്‍ വിട്ടൊഴിയാന്‍ അദ്ദേഹം തയ്യാറായതെന്ന്ത് വൈകിയാണ് സമൂഹം മനസിലാക്കുന്നത്

സഭ

സഭ

സഭയില്‍ കാര്‍ത്തികേയന്റെ അസാന്നിധ്യം തിരിച്ചറിയുന്ന നാളുകളാണ് ഇനി വരാനിരിയ്ക്കുന്നത്.

English summary
13th Kerala Legislative Assembly's 13th session will going on without G Karthikeyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X