കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ പീഡിപ്പിക്കുന്നതിന്റെ കൂടുതൽ ദൃശ്യ തെളിവുകൾ... രണ്ട് മെമ്മറികാർഡുകൾ, ഒന്നില്‍ ചിത്രങ്ങൾ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: രാമലീല വന്‍ വിജയമായിക്കൊണ്ടിരിക്കുന്നതിന്റെ സന്തോഷത്തിലാണ് ദിലീപും ദിലീപ് അനുകൂലികളും. എന്നാല്‍ ദിലീപിനുള്ള അടുത്ത പണി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട് എന്നാണ് സൂചന. നിര്‍ണായകമായ ചില മൊഴികളും ദിലീപിനെതിരെ ലഭിച്ചിട്ടുണ്ട്. നാല് രഹസ്യമൊഴികള്‍ കൂടി രേഖപ്പെടുത്താനും ഉണ്ട്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട രണ്ട് മെമ്മറി കാര്‍ഡുകള്‍ പോലീസിന്റെ കൈവശം ഉണ്ട്. അതുകൂടിയാകുമ്പോള്‍ ദിലീപിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലില്‍ ആകും.

ദിവസങ്ങള്‍ മാത്രം

ദിവസങ്ങള്‍ മാത്രം

ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം പൂര്‍ത്തിയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതിന് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കും എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍ണായക തെളിവുകള്‍

നിര്‍ണായക തെളിവുകള്‍

ദിലീപ് കേസില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ നിര്‍ണായകമായ തെളിവുകള്‍ കൈയ്യിലുണ്ട് എന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ട് എന്ന് കോടതിയും നിരീക്ഷിച്ചിരുന്നു.

നടിയുടെ ദൃശ്യങ്ങള്‍

നടിയുടെ ദൃശ്യങ്ങള്‍

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നടിയുടെ ദൃശ്യങ്ഹള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്തൊക്കെ ചെയ്യണം എന്നത് പോലും ദിലീപ് നിര്‍ദ്ദേശിച്ചിരുന്നു എന്നാണ് ആരോപണം.

അന്ന് നടന്നത്

അന്ന് നടന്നത്

നടിയെ ആക്രമിക്കുന്നതിനിടെ പള്‍സര്‍ സുനി തന്നെയാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ആ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

രണ്ട് മെമ്മറി കാര്‍ഡുകള്‍

രണ്ട് മെമ്മറി കാര്‍ഡുകള്‍

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് മെമ്മറി കാര്‍ഡുകള്‍ ആണ് പോലീസിന്റെ കൈവശം ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഒന്നില്‍ നടിയുടെ ചിത്രങ്ങളാണ് ഉള്ളത് എന്നും പറയപ്പെടുന്നു.

സുനിക്ക് രക്ഷയില്ല

സുനിക്ക് രക്ഷയില്ല

ഈ ദൃശ്യങ്ങള്‍ ഏറ്റവും അധികം വിനയാവുക പള്‍സര്‍ സുനിക്ക് തന്നെ ആണ്. കേസില്‍ നിന്ന് ഒരു വിധത്തിലും സുനിക്ക് രക്ഷപ്പെടാന്‍ കഴിയില്ല എന്ന് ഉറപ്പാണ്.

ദിലീപിനും

ദിലീപിനും

ഗൂഢാലോചന തെളിയിക്കപ്പെട്ടാല്‍ ദിലീപിന് ഒരു തരത്തിലും ഈ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ആകില്ല. അങ്ങനെ വന്നാല്‍ ഈ ദൃശ്യ തെളിവുകള്‍ ദിലീപിന്റെ വിധി തന്നെ ആകും നിശ്ചയിക്കുക എന്നും ഉറപ്പാണ്.

കേട്ടതിനപ്പുറും... വലിയ തെളിവ്

കേട്ടതിനപ്പുറും... വലിയ തെളിവ്

ഇതുവരെ പറഞ്ഞുകേട്ടതിനപ്പുറം ഉള്ള ചില വന്‍ തെളിവുകളും ദിലീപിനെതിരെ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചവയില്‍ ഇതും ഉള്‍പ്പെടുന്നു എന്നും സൂചനയുണ്ട്.

രഹസ്യ മൊഴികള്‍

രഹസ്യ മൊഴികള്‍

ഇതുവരെ 21 പേരുടെ രഹസ്യ മൊഴികളാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. റിമി ടോമിയുടെ അടക്കം 4 പേരുടെ രഹസ്യ മൊഴികള്‍ കൂടി ഉടന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതും ദിലീപിന് നിര്‍ണായകമാകും.

കുറച്ച് ദിവസം മാത്രം

കുറച്ച് ദിവസം മാത്രം

ദിലീപിനെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകുന്നത് ഒക്ടോബര്‍ 8 ന് ആണ്. എന്നാല്‍ അതിന് മുമ്പ് തന്നെ, ഒക്ടോബര്‍ ആറിനോ ഏഴിനോ കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. അതിന് മുന്നോടിയായി ചിലരെ ചോദ്യം ചെയ്‌തേക്കും എന്നും സൂചനകളുണ്ട്.

രണ്ടാം പ്രതി

രണ്ടാം പ്രതി

പുതിയ കുറ്റപത്രത്തില്‍ ദിലീപ് 2-ാം പ്രതിയാകും എന്നാണ് സൂചന. നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദിലീപിന്റെ പേര് പോലും പരാമര്‍ശിക്കപ്പെട്ടിരുന്നില്ല.

അന്വേഷണം തുടരും

അന്വേഷണം തുടരും

രണ്ട് മെമ്മറി കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ദൃശ്യം പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാനാകാത്ത് തന്നെയാണ് പ്രശ്‌നം. അതുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്ന് കൈമാറിയ കാര്‍ഡ്?

അന്ന് കൈമാറിയ കാര്‍ഡ്?

നടിയെ ആക്രമിച്ചതിന് ശേഷം എറണാകുളത്തുള്ള പ്രതീഷ് ചാക്കോ എന്ന അഭിഭാഷകനെ ആയിരുന്നു പള്‍സര്‍ സുനി സമീപിച്ചത്. ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയെ എല്‍പിച്ചിരുന്നു എന്നാണ് മൊഴി. എന്നാല്‍ പ്രതീഷ് ചാക്കോ കോടതിയ്ക്ക് കൈമാറിയ സാധനങ്ങളില്‍ മെമ്മറികാര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ജാമ്യഹര്‍ജിയില്‍

ജാമ്യഹര്‍ജിയില്‍

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഒക്ടോബര്‍ 3 ന് ഹൈക്കോടതി വിധി പറയും. നേരത്തെ രണ്ട് തവണ ദിലീപിന്റെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.

English summary
Title Attack against actress: Police have crucial evidence against Dileep- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X