കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് കാശ് നൽകി എന്ന് പറയണം എന്നായിരിക്കും, പരാതിക്കാരിയെ പോലീസ് ശല്യം ചെയ്തു'; ശാന്തിവിള ദിനേശ്

Google Oneindia Malayalam News

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ യുവതിയുടെ പീഡന പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചന നടന്നെന്നുമായിരുന്നു നേരത്തേ കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ട്. ദിലീപിന്റെ സുഹൃത്ത് വ്യാസൻ ഇടവണക്കാട്, സംവിധായകൻ ശാന്തിവിള ദിനേശ്, തിരുവനന്തപുരത്തുള്ള ഒരു ഓൺലൈൻ യുട്യൂബ് ചാനലിന്റെ ഉടമ ഉൾപ്പെടെ ആറ് പേർ ഈ ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ

ഇപ്പോഴിതാ റിപ്പോർട്ടിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഗൂഢാലോചനയിൽ തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നും കേസിനെ നേരിടുമെന്നും ശാന്തിവിള പറഞ്ഞു. ലൈറ്റ് കാമറ ആക്ഷൻ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. സംവിധായകന്റെ വാക്കുകളിലേക്ക്

1


'ദിലീപിനെതിരെ എന്നേ അവാസിക്കേണ്ട കേസിനെ വീണ്ടും നീട്ടി കൊണ്ടുപോകാൻ സദാചാരിയായ സംവിധായകന്റെ വെളിപ്പെടുത്തലാണല്ലോ കാരണമായത്. അയാൾക്കെതിരെ ഒരു പെൺകുട്ടി പരാതി കൊടുക്കുന്നു. ആ പരാതി വലിയ വാർത്തയായി വിവാദമായി. പീഡനത്തിനിരയായ പെൺകുട്ടി പരാതി നൽകിയതും പീഡിപ്പിക്കപ്പെട്ട വീട് പോലീസിന് കാണിച്ച് കൊടുത്തതുമായ വീഡിയോ എല്ലാം കാണാൻ താൻ ഇടയായിരുന്നു. എന്റെ വർക്കുകൾ നടക്കുന്ന ഭാരത് വിഷൻ ചാനലിൽ വെച്ചായിരുന്നു ഇത് കണ്ടത്. മാതാപിതാക്കളോ ഭർത്താവോ ഇല്ലാത്ത ഒരു അനാഥയായ പെൺകുട്ടിയോട് സദാചാരവാദിയായ സംവിധായകൻ കാണിച്ചത് തനിക്ക് ഏറെ വിഷമം ഉണ്ടാക്കിയ കാര്യമാണ്. '

ആരതിയെ പ്രണയിച്ചത് എന്തുകൊണ്ട്? പ്രണയ കഥ പറഞ്ഞ് റോബിൻ, വിവാഹത്തെ കുറിച്ചുംആരതിയെ പ്രണയിച്ചത് എന്തുകൊണ്ട്? പ്രണയ കഥ പറഞ്ഞ് റോബിൻ, വിവാഹത്തെ കുറിച്ചും

2


'പെൺകുട്ടി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞപ്പോൾ തിരുവനന്തപുരം ഹൈടെക് സെല്ലിൽ നിന്നും തനിക്കൊരു കോൾ വന്നിരുന്നു.ഡിവൈഎസ്പി ബിജുമോൻ ആയിരുന്നു വിളിച്ചത്. തന്നെ കാണണമെന്ന് പറഞ്ഞു. ഞാൻ ചെന്നു. അവിടെ വെച്ച് ഒരു മോണിറ്റർ കാണിച്ചു. അവിടെ പ്രത്യേക കാമറയും സെറ്റ് ചെയ്തിരുന്നു. മോണിറ്ററിൽ പീഡന പരാതിയെ കുറിച്ച് ഞാൻ നടത്തിയ പ്രതികരണത്തിന്റെ വീഡിയോ കാണിച്ച് തന്നു. ഇവനൊക്കെയാണ് ദിലീപിനെ കുറിച്ച് പറയാൻ വരുന്നതെന്നാണ് ആ വീഡിയോയിൽ ഞാൻ പറയുന്നത്'.

3


'ഈ വാർത്ത എങ്ങനെയാണ് കിട്ടിയതെന്ന് ചോദിച്ചു. ഭാരത് വിഷൻ ലൈവ് ചാനൽ സ്റ്റുഡിയോയിലാണ് തന്റെ യുട്യൂബ് ചാനലിന്റെ വർക്ക് നടക്കുന്നത് അതിന്റെ ഉടമസ്ഥനായ സുഹൃത്ത് ജസ്റ്റിനാണ് തനിക്ക് ഈ വിഷ്വൽ കാണിച്ച് തന്നതെന്ന് പറഞ്ഞു. അയാൾക്ക് എവിടെ നിന്നാണ് ഈ വിഷ്വൽ ലഭിച്ചതെന്ന് ചോദിച്ചു. അത് തനിക് അറിയില്ലെന്ന് പറഞ്ഞു'.

4


'അടുത്ത ചോദ്യം ഈ പരാതിക്കാരിയായ പെൺകുട്ടിയെ എത്രതവണ കണ്ടിട്ടുണ്ട്, ഫോണിൽ വിളിച്ചിട്ടുണ്ട്, നേരിട്ട് സംസാരിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു. എന്നാൽ ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഞാൻ പറഞ്ഞു. നിങ്ങളിൽ നിന്നും കൂടുതൽ വിവരം കിട്ടുമെന്ന് വിചാരിച്ചിരുന്നു. എന്തായാലും ഇനിയും വരേണ്ട ആവശ്യം ഉണ്ടായാൽ വിളിപ്പിക്കുമെന്ന് പറഞ്ഞു'.

5


' അടുത്തിടെ വൈക്കം സിഐ ഈ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ടിൽ പറഞ്ഞത് ബിജുമോൻ കൊടുത്ത റിപ്പോർട്ട് അനുസരിച്ച് ദിലീപിന്റെ കാശ് കൊണ്ട് അദ്ദേഹത്തിന്റെ പിഎ ആയ വാസൻ ഇടവനക്കാട് ,ഭാരത് ലൈവിന്റെ ഉടമ ജസ്റ്റിൻ, സീനിയർ റിപ്പോർട്ടർ സുരേഷ് മാർക്കപിള്ള, റിപ്പോർട്ടർ ഷീല പിള്ള, ശാന്തിവിള ദിനേശ്, ഇവർ ചേർന്ന് ദിലീപിനെതിരെ സാക്ഷി പറഞ്ഞ ബാലചന്ദ്രകുമാറിനെ കുടുക്കാൻ ഒരു പെൺകുട്ടിയെ വിലക്കെടുത്ത് എടുത്ത് കള്ളക്കേസ് ഉണ്ടാക്കിയെന്നാണ്. പരാതിക്കാരി ഒളിവിൽ പോയെന്നും അവർക്കെതിരെ കേസ് എടുക്കണമെന്നും പരാതിക്കാരിയെ അറസ്റ്റ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറഞ്ഞു'.

6


'എന്നാൽ പിറ്റേന്ന് തന്നെ പരാതിക്കാരി കോടതിയിൽ ഹാജരായെന്നും തന്റെ പരാതി വ്യാജമല്ലെന്നും കോടതിയിൽ പറഞ്ഞെന്നുള്ള വാർത്ത വന്നു. സിഐയ്ക്കെതിരെയും അവർ രംഗത്തെത്തിയിരുന്നു. സിഐ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയാണെന്നും ആലുവ പോലീസ് ക്ലബിൽ എത്തണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുവെന്നും അവർ പറഞ്ഞിരുന്നു. ആ പെൺകുട്ടിയെ വിളിച്ച് വരുത്തുന്നതിന്റെ ഉദ്ദേശം മറ്റൊന്നും ആയിരിക്കില്ല, ദിലീപ് ആണ് കാശ് നൽകിയത് നിന്നെ ഞങ്ങൾ ഫ്രീയാക്കാം എന്ന് പറയാനാകും'.

7


'പക്ഷേ ആ സ്ത്രീ കോടതിയിൽ തന്റെ പരാതി ആവർത്തിച്ചു. ഒരു ജോലി തേടി നടക്കുന്നതിനിടയിൽ ഒരു ഗാനരചയിതാവ് തനിക്ക് സംവിധായകന്റെ നമ്പർ തന്നുവെന്നും അവിടെ പോയി കണ്ടപ്പോൾ അയാൾ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നും അത് ചിത്രീകരിച്ചെന്നും കോടതിയിൽ പറഞ്ഞു. ഭയന്നാണ് കേസ് കൊടുക്കാതിരിക്കുന്നതെന്നും വർഷങ്ങൾ കഴിഞ്ഞെന്ന് പറഞ്ഞ് ഇപ്പോൾ പോലീസ് തന്നെ മോശക്കാരിയാക്കിയാക്കുകയാണെന്നും അവർ പറഞ്ഞു. കോടതി പെൺകുട്ടിയുടെ പരാതി കേൾക്കുകയും കേസ് അടുത്ത മാസത്തേക്ക് പരിഗണിക്കാൻ മാറ്റുകയും ചെയ്തു'.

8


'എനിക്കെതിരെ ഉൾപ്പെടെ കേസ് എടുക്കാൻ എന്തെങ്കിലും തെളിവ് വേണ്ടേ? ഞാൻ ദിലീപിനെയോ വ്യാസൻ എടവനക്കാടിയോ അല്ലെങ്കിൽ പരാതിക്കാരിയേയോ നേരിട്ട് കണ്ടതായോ വിളിച്ചതായോ ഉള്ള എന്തെങ്കിലും വേണം. ഇവർ ആകെ പറയുന്നത് ഭാരത് ലൈവുമായുള്ള ബന്ധമാണ്. വരുന്നിടത്ത് വെച്ച് കാണാം. എന്റെ വിശ്വാസം ഈ കേസിൽ സത്യം വിജയിക്കുമെന്ന് തന്നെയാണ്', ശാന്തിവിള പറഞ്ഞു.

ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ

English summary
Dileep actress Case; I never Met or spoke with Dileep Or the survivor; says santhivila dinesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X