കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്റെ കൊലപാതകം; പ്രതികരിക്കാതെ സാംസക്കാരിക നായകന്മാർ, പ്രതിഷേധമറിയിച്ച് ജോയ് മാത്യു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശി കെവിന്‍ പി ജോസഫ് കൊല്ലപ്പെട്ട സംഭവത്തിൽ സാംസ്ക്കാരിക നായകന്മാരെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സംഭവം നടന്നിട്ടും ഇതുവരം പ്രതികരിക്കാതിരുന്ന സാംസ്ക്കാരിക നായകന്മാർക്കെതിരെ രൂക്ഷ വിമർശസനമാണ് ജെയ് മാത്യു ഉന്നയിച്ചത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവ് മർദ്ദനമേറ്റ്‌ മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകരോട്‌ പോലീസ്‌ മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാഗാനരചന തുടങ്ങി.

Joy Mathew

അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്‌ഥയെക്കുറിച്ചും ഈ സാംസ്കാരിക നായകന്മാർക്ക്‌ പ്രതികരിക്കാൻ ഇപ്പോഴും പറ്റാത്തതെന്നായിരുന്നു വിമർശനം. പ്രതികരിച്ചാൽ വിവരമറിയും എന്നത്‌ മറ്റൊരു കാര്യം എന്ന ചിന്തയും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ല അതിനാൽ ഞാൻ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു നമുക്ക്‌ പ്രാർഥനാഗാനം വേണം പക്ഷെ ആരോടാണു നാം പ്രാർഥിക്കേണ്ടത്‌? എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

FB post
English summary
Joy Mathew's facebook post about Kevin murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X