കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലെ അങ്കലാപ്പ് മാറി, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവും; ധാരണയുണ്ടെന്ന് മമ്പറം ദിവാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി ഉമ്മന്‍ചാണ്ടി വന്നതോടെ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും അദ്ദേഹം തന്നെ ആയിരിക്കുമെന്ന തരത്തിലുള്ള പ്രചാരണം ശക്തമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തള്ളി നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ഉന്നത സ്ഥാനം നല്‍കിയിത് ഐ ഗ്രൂപ്പില്‍ അതൃപ്തിക്ക് ഇടയാക്കിയതോടെ വിശദീകരണവുമായി എഐസിസി നേതാക്കള്‍ തന്നെ രംഗത്ത് എത്തിയിരുന്നു.

ആരും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അല്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുമെന്നാണ് എഐസിസി നല്‍കിയ വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയാണെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ധാരണയുണ്ടെന്നാണ് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവായ മമ്പറം ദിവാകരന്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്

തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന പ്രചാരണം തള്ളി ആദ്യം രംഗത്ത് എത്തിയത് കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരോട് ആലോചിച്ച ശേഷമെ മുഖ്യമന്ത്രിയെ തിരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

 രമേശ് ചെന്നിത്തല പ്രതികരിച്ചത്

രമേശ് ചെന്നിത്തല പ്രതികരിച്ചത്

കേരളത്തില്‍ അധികാരം പിടിക്കാനായി കൂട്ടായ പരിശ്രമം നടത്തും. കോൺഗ്രസിനെ കുറിച്ച് പലതരം വാർത്തകൾ പുറത്തുവരുന്നുണ്ട്. അധികാരം പിടിക്കുക എന്നുള്ള ഒരു അജണ്ട മാത്രമാണ് സംസ്ഥാനത്തെ പാര്‍ട്ടിക്ക് ഇപ്പോള്‍ ഉള്ളതെന്നമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.

പികെ കുഞ്ഞാലിക്കുട്ടിയും

പികെ കുഞ്ഞാലിക്കുട്ടിയും

ഇതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലുയം തമ്മില്‍ ധാരണയുണ്ടെന്ന് അഭിപ്രായപ്പെട്ട മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് എത്തുന്നത്. നിയമസഭാ തിരഞെടുപ്പിന് ശേഷം യുഡിഎഫ് ഭൂരിപക്ഷം നേടിയാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ അധികാരം തര്‍ക്കം ഉണ്ടാവില്ലെന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

ഉമ്മന്‍ചാണ്ടി വരുന്നത്

ഉമ്മന്‍ചാണ്ടി വരുന്നത്

ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി ഒരു ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണകരമാവും. ഭരണം ലഭിച്ചാല്‍ ആര് മുഖ്യമന്ത്രിയാകണം എന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ധാരണയുണ്ട്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡിന്‍റെ ഏത് നിര്‍ദേശവും അനുസരിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മമ്പറം ദിവാകരന്‍ പറയുന്നത്

മമ്പറം ദിവാകരന്‍ പറയുന്നത്

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള ഒരു കാര്യമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മമ്പറം ദിവാകരന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആയിരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ധാരണയുണ്ടെന്നാണ് കെപിസിസി നിര്‍വാഹക സമിതി അംഗ കൂടിയാണ് മമ്പറം ദിവാകരന്‍ വെളിപ്പെടുത്തുന്നത്.

ധര്‍മ്മടത്ത് പിണറായിക്കെതിരെ

ധര്‍മ്മടത്ത് പിണറായിക്കെതിരെ

തലശ്ശേരി മേഖലയില്‍ കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവായ മമ്പറം ദിവാകരന്‍ 2011 ലും 2016 ലും സിപിഎം കോട്ടയായ ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്‍റ് കൂടിയായ മമ്പറം ദിവാകരന്‍ ഇത്തവണ ശ്രമിക്കുന്നത് കൂത്തുപറമ്പ് സീറ്റിനായാണ്. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന കാര്യം അദ്ദേഹം ഇതിനോടകം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സുധാകരന്‍റെ എതിര്‍ ചേരി

സുധാകരന്‍റെ എതിര്‍ ചേരി


കണ്ണൂര്‍ കോണ്‍ഗ്രസിലെ കരുത്തന്‍ കെ സുധാകരന്‍റെ എതിര്‍ ചേരിയിലായതിനാല്‍ തനിക്ക് അര്‍ഹിക്കുന്ന സ്ഥാനം നഷ്ടമായെന്നും മമ്പറം ദിവാകരന്‍ പറയുന്നു. കണ്ണൂര്‍ ഡിസിസിയില്‍ നടന്ന യോഗത്തില്‍ എഐസിസി സെക്രട്ടറിക്ക് മുന്നില്‍ ദിവാകരന്‍ സുധാകരനെതിരെ സംസാരിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. സുധാകരനുമായി ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. രണ്ട് തവണ ധര്‍മ്മടത്ത് മത്സരിച്ചപ്പോഴും സുധാകരന്‍ തന്നെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കൂത്തുപറമ്പ് കിട്ടുകയാണെങ്കില്‍

കൂത്തുപറമ്പ് കിട്ടുകയാണെങ്കില്‍

കൂത്തുപറമ്പ് കിട്ടുകയാണെങ്കില്‍ തനിക്ക് ഏറ്റവും അനുകൂലമായ മണ്ഡലമായിട്ടാണ് കാണുന്നത്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആരാണ് മുഖ്യമന്ത്രിയാവുക എന്നകാര്യത്തില്‍ ഒരു അങ്കലാപ്പ് എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യം വന്നപ്പോള്‍ എല്ലാവര്‍ക്കും പുതിയ ആവേശം ഉണ്ടായെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ മമ്പറം ദിവാകരന്‍ അഭിപ്രായപ്പെടുന്നു.

ഹരിപ്പാട് വിടാതെ ചെന്നിത്തല

ഹരിപ്പാട് വിടാതെ ചെന്നിത്തല

അതേസമയം, മണ്ഡലം മാറുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സിറ്റിങ് സീറ്റുകളാണ് പുതപ്പള്ളിയില്‍ നിന്നും ഹരിപ്പാട് നിന്നും വീണ്ടും ജനവിധി തേടിയേക്കും. ഹരിപ്പാട് വിട്ട് രമേശ് ചെന്നിത്തല ഇത്തവണ ചങ്ങനാശ്ശേരിക്കോ വട്ടിയൂര്‍ക്കാവിലേക്കോ മാറിയേക്കുമെന്ന പ്രചാരണം നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഹരിപ്പാട് വിട്ട് ഒരിടത്തേക്കും ഇല്ലെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്.

പുതുപ്പള്ളി

പുതുപ്പള്ളി

ഉമ്മന്‍ചാണ്ടിയെ നേമത്ത് നിന്ന് മത്സരിപ്പിച്ചേക്കുമെന്ന സൂചന നല്‍കിയത് കെപിസിസ പ്രസിഡന്‍റായ ഉമ്മന്‍ചാണ്ടിയായിരുന്നു. എന്നാല്‍ പുതുപ്പള്ളി വിട്ട് എങ്ങോട്ടും ഇല്ലെന്നും അദ്ദേഹവും വ്യക്തമാക്കിയതോടെ ആ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു. ആജീവനാന്തം അതിൽ മാറ്റമുണ്ടാകില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
kerala assembly election 2021; mambaram Divakaran said that Oommen Chandy is the Chief Ministerial candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X