അവസാന ലാപ്പില്‍ മിന്നിക്കാന്‍ രാഹുല്‍ എത്തും, നാളെ മുരളീധരനായി നേമത്ത്, കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷ
കോഴിക്കോട്: അവസാന ലാപ്പില്‍ പ്രചാരണം വേറെ ലെവലിലേക്ക് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി അവസാന രണ്ട് ദിവസവും കോണ്‍ഗ്രസിന്റെ താരപ്രചാരകന്‍. പ്രിയങ്ക ഗാന്ധി നേമത്തേക്ക് അടക്കം വരില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാഹുല്‍ നേമത്തെത്തും. ഇത് നാളെയുണ്ടാവും. അവസാന ദിനത്തില്‍ രാഹുല്‍ തിരുവനന്തപുരത്തെ പ്രചാരണ വേദികളില്‍ സജീവമാകും. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെക്കുന്ന ജില്ലയാണ് തിരുവനന്തപുരം. ഇവിടെ രാഹുല്‍ വരുന്നത് നേമം അടക്കം രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളിലെ സാഹചര്യങ്ങളെ മാറ്റി മറിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
രാഹുല്‍ മലബാര്‍ മേഖലയ്ക്ക് വന്‍ പ്രാധാന്യം തന്നെ നല്‍കുന്നുണ്ട്. കോഴിക്കോട്ടും കണ്ണൂരും ഇന്ന് പ്രചാരണ പരിപാടികളുണ്ട്. കോഴിക്കോട് ദയനീയ പ്രകടനമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നടത്തിയത്. ഇവിടെ അതിന് മാറ്റമുണ്ടാകണമെന്ന് രാഹുല്‍ ആഗ്രഹിക്കുന്നുണ്ട്. നോര്‍ത്തില്‍ അഭിജിത്ത് ജയിക്കണമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. എന്നാല്‍ മത്സരം കടുപ്പമാണ് ഇവിടെ. അതിലുപരി 20 കൊല്ലത്തോളമായി ഈ മണ്ഡലം ഇടതുപക്ഷത്തിനൊപ്പമാണ്. എ പ്രദീപ് കുമാര്‍ ജനപ്രിയനായ നേതാവാണ്. പക്ഷേ തോട്ടത്തില്‍ രവീന്ദ്രനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
പ്രദീപ് കുമാര്‍ തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതാണ് കോണ്‍ഗ്രസിനുള്ള ആശങ്ക. അദ്ദേഹത്തിന്റെ പ്രതിച്ഛായയെ മറികടക്കാന്‍ പറ്റിയ നേതാവ് ഇതുവരെ കോഴിക്കോട്ട് നിന്ന് കോണ്‍ഗ്രസിന് ഉണ്ടായിട്ടില്ല. അതേസമയം കണ്ണൂരും സമാന സ്ഥിതിയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതാണ് ഇവിടെ. തദ്ദേശത്തില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനും പിടിച്ചു. രാഹുല്‍ വരുന്നതോടെ ഈ ട്രെന്‍ഡ് കൂടുതല്‍ യുഡിഎഫ് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സതീശന്‍ പാച്ചേനിക്കാണ് നിലവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ളത്. കടന്നപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ വിജയിക്കാന്‍ സാധ്യതയില്ലെന്ന് സര്‍വേകളും പ്രവചിച്ചിരുന്നു.
സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍
അതേസമയം നേമമാണ് നിലവില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. പ്രിയങ്ക കൊവിഡ് നിരീക്ഷണത്തിലായതാണ് രാഹുലിന് വഴിതുറന്നത്. നാളെ വൈകീട്ട് പൂജപ്പുരയില്‍ നടക്കുന്ന പ്രചാരണ യോഗത്തിലാകും മുരളീധരന് വേണ്ടി പ്രചാരണത്തിനായി രാഹുല്‍ എത്തുക. പ്രിയങ്ക വരാത്തതില്‍ കെ മുരളീധരന്‍ കടുത്ത നിരാശയിലാണ്. കഴിഞ്ഞ തവണ അവര്‍ നേമത്തേക്ക് വരാത്തത്തില്‍ മുരളീധരന്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതിനൊടുവിലാണ് അവര്‍ വരാമെന്ന് ഏറ്റത്. എന്നാല്‍ അപ്രതീക്ഷിത മാറ്റമുണ്ടായ സാഹചര്യത്തില്‍ രാഹുലിനെ കൊണ്ടുവന്ന് അനുകൂല സാഹചര്യമുണ്ടാക്കാം എന്നാണ് മുരളീധരന്‍ കരുതുന്നത്. അവസാന ദിനമായതിനാല്‍ രാഹുല്‍ വരവ് വോട്ടുകളെ കാര്യമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്.