കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണോ അച്ഛേദിൻ?' ഇന്ത്യക്ക് വിശക്കുന്നു'.ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ സുഡാനൊപ്പം; വിമർശനം

Google Oneindia Malayalam News

തിരുവനന്തപുരം; ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് 94ാം റാങ്കാണ്. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക എന്നീ മോശം റാങ്കാണ് ഇന്ത്യയ്ക്ക്. റിപ്പോർട്ട് പങ്കുവെച്ച് ഇതാണോ അഛേദിൻ എന്ന് ചോദിക്കുകയാണ് സിപിഎം നേതാവ് എംബി രാജേഷ്. രൂക്ഷവിമർശനമാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം ഉയർത്തിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഇതാണോ അഛേദിൻ?

ഇതാണോ അഛേദിൻ?

വിശപ്പിൻ്റെ റിപ്പബ്ലിക്ക്
ഇതാണോ അഛേദിൻ? ആഗോള പട്ടിണി സൂചികയിൽ ഇന്ത്യക്ക് 94-ാം റാങ്ക്. ദരിദ്ര ആഫ്രിക്കൻ രാജ്യമായ സുഡാനൊപ്പം സ്ഥാനം. സോമാലിയയുടെ സ്ഥാനം വ്യക്തമല്ല. എന്തായാലും എത്യോപ്യക്കും കെനിയക്കും അംഗോള ക്കും വരെ പിന്നിലാണിന്ത്യ..പോരാത്തതിന് പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക എന്നീ അയൽക്കാരേക്കാൾ മോശം റാങ്ക്.ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തിൽ അഫ്ഗാനിസ്ഥാനൊപ്പമാണ് ഇന്ത്യയെന്ന ഓക്സ് ഫാം റിപ്പോർട്ടിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാൻ ഇവിടെ എഴുതിയിരുന്നല്ലോ. അതിൽ അഫ്ഗാനിസ്ഥാനൊപ്പം. ഇതിൽ സുഡാനൊപ്പം.

 ആര് ഗൗനിക്കാൻ?

ആര് ഗൗനിക്കാൻ?

മോദി വാഴ്ചയിൽ ഇന്ത്യ വളർന്ന് വൻശക്തിയാവുകയാണ്. സംശയമുണ്ടോ? ആ രണ്ടു രാജ്യങ്ങളും മത രാഷ്ട്ര വാദത്തിൻ്റേയും വംശീയ കലാപങ്ങളുടെ ഭീകരത നേരിട്ടവയാണെന്നു കൂടി മറക്കരുത്. മത-വംശീയ രാഷ്ട്രീയം എവിടെയായാലും ജനങ്ങളെ പട്ടിണിയിലേക്കും വറുതിയിലേക്കുമാണ് കൊണ്ടു പോവുക.മോദി ഭരണത്തിൻ്റെ മുൻഗണനകളിലും പട്ടിണിയും ദാരിദ്രവുമൊന്നുമില്ല.2015- 16ലെ കേന്ദ്ര സർക്കാരിൻ്റെ ദേശീയ കുടുംബാരോഗ്യ സർവ്വേ - 4 (NFHS-4) പട്ടിണിയുടേയും പോഷകാഹാരക്കുറവിൻ്റെയും സ്ഥിതി വിവരക്കണക്കുകൾ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ആര് ഗൗനിക്കാൻ?

ഞെട്ടിക്കുന്നതാണ്

ഞെട്ടിക്കുന്നതാണ്

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഇൻറർനാഷണൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ0നത്തിലെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. ഗ്രാമീണ ഇന്ത്യയിൽ നാലിൽ മൂന്നുപേരും മതിയായ പോഷകാഹാരക്കുറവുള്ളവരാണത്രേ. പട്ടിണി സൂചികയിൽ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു കാരണം ജനങ്ങൾക്ക് മതിയായ ഭക്ഷ്യലഭ്യത (കലോറി ) ഇല്ലാത്തത്, ഉയർന്ന ശിശു മരണനിരക്ക്, കുട്ടികളിലെ പോഷകാഹാരക്കുറവ്, ഭാരക്കുറവ്, വളർച്ചാ മുരടിപ്പ്, എന്നിവയാണ്. എന്താണ് പരിഹാരം? സാർവത്രിക പൊതുവിതരണ സംവിധാനവും ഐ.സി.ഡി.എസും. കേന്ദ്രം ചെയ്യുന്നതോ? പൊതുസംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും കുത്തകകൾക്കായി പിൻമാറ്റം.

 അംബാനിയുടെ സ്വത്ത്

അംബാനിയുടെ സ്വത്ത്

അവശ്യവസ്തു നിയമ ഭേദഗതിയോടെ കുത്തകകൾക്ക് സംഭരിക്കാനുള്ള തടസ്സം നീങ്ങി. FCI സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചതോടെ സർക്കാർ സംഭരണം ഇല്ലാതാവും.സർക്കാർ സംഭരണമില്ലാതായാൽ പിന്നെ എന്തു പൊതുവിതരണം? പക്ഷേ അഛേദിൻ വന്നില്ലെന്നു മാത്രം പറയരുത്. ലോക്ക് ഡൗൺ കാലത്ത് മാത്രം മുകേഷ് അംബാനിയുടെ സ്വത്ത് പെരുകിയത് മണിക്കൂറിൽ 90 കോടി! അതായത് ഓരോ മിനിറ്റിലും ഒന്നരക്കോടിയും സെക്കൻ്റിൽ രണ്ടര ലക്ഷവും വെച്ച് !! ഒരു വർഷം കൊണ്ട് അംബാനിയുടെ സ്വത്തിലെ വളർച്ച 71 ശതമാനം.

അംബാനി-അദാനി സേവ

അംബാനി-അദാനി സേവ

അദാനിയുടെ 63 ശതമാനം. മറ്റ് കോർപ്പറേറ്റുകളും മോശമല്ല. ഈ കോർപ്പറേറ്റുകളും മോദിയും കുടി നയിക്കുന്ന വിശപ്പിൻ്റെ റിപ്പബ്ലിക്കാകുന്നു ഇന്ത്യ. ഈ ഇന്ത്യയിൽ രാജ്യസ്നേഹം, വികസനം എന്നൊക്കെ പറയുന്നത് കോർപ്പറേറ്റ് സേവയും അവരുടെ വളർച്ചയുമാകുന്നു. അല്ലാതെ ദരിദ്ര സേവയല്ല തന്നെ. മാനവ സേവയും മാധവ സേവയും .അംബാനി സേവയും അദാനി സേവയുമായിട്ട് കാലം കുറച്ചായി.
വാൽക്കഷ്ണം: പട്ടിണി വാർത്തക്ക് പണം കൊടുത്താൽ പോലും റേറ്റിങ്ങുണ്ടാക്കുക പ്രയാസമാണ്. അതിനാൽ പ്രൈം ടൈമിൽ സ്വർണ്ണം തന്നെ വിളയും.

അധികാരം പിടിക്കാൻ പഴയ 'വിജയ തന്ത്രം' പുറത്തെടുത്ത് കോൺഗ്രസ്; ബിഹാറിൽ തുനിഞ്ഞിറങ്ങി പാർട്ടിഅധികാരം പിടിക്കാൻ പഴയ 'വിജയ തന്ത്രം' പുറത്തെടുത്ത് കോൺഗ്രസ്; ബിഹാറിൽ തുനിഞ്ഞിറങ്ങി പാർട്ടി

സ്വര്‍ണക്കടത്ത്: കേന്ദ്രഏജൻസികളുടെ അന്വേഷണം തടസപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു: കെ സുരേന്ദ്രൻസ്വര്‍ണക്കടത്ത്: കേന്ദ്രഏജൻസികളുടെ അന്വേഷണം തടസപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; ഇത് പകല്‍ക്കൊള്ള ,ഏതറ്റം വരെയും പോരാടുമെന്ന് കടകംപള്ളിതിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; ഇത് പകല്‍ക്കൊള്ള ,ഏതറ്റം വരെയും പോരാടുമെന്ന് കടകംപള്ളി

ബിജെപി വനിതാ മന്ത്രിയെ 'എന്തൊരു ഐറ്റം' എന്ന് കമൽനാഥ്; മധ്യപ്രദേശിൽ രാഷ്ട്രീയ വിവാദംബിജെപി വനിതാ മന്ത്രിയെ 'എന്തൊരു ഐറ്റം' എന്ന് കമൽനാഥ്; മധ്യപ്രദേശിൽ രാഷ്ട്രീയ വിവാദം

Recommended Video

cmsvideo
India will drop below Bangladesh in 2020 per capita GDP | Oneindia Malayalam

English summary
MB Rajesh slams modi over india's 94th rank in Global Hunger Index
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X