കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി പാടില്ലെന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിനെ പ്രത്യേക ചട്ടക്കൂടില്‍ ഒതുക്കാന്‍ ശ്രമം നടക്കുന്നു

ധിക്കാരപൂര്‍വ്വം ഗുരുവിനെ തിരുത്തുന്നവരുടെ ശരി എവിടെ നില്‍ക്കുന്നുവെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടത് ജനങ്ങളാണ്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : ജാതി പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് ചിലര്‍ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാര്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബര സ്മാരക മ്യൂസിയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതി ചിന്ത വെടിയണമെന്നാണ് ശ്രീനാരായണ ഗുരു പഠിപ്പിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹം ജാതിചിന്ത വെടിഞ്ഞിരുന്നു.

എന്നാല്‍ ശ്രീനാരായണ ഗുരുവിനെ പ്രത്യേക ചട്ടക്കൂടില്‍ ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ധിക്കാരപൂര്‍വ്വം ഗുരുവിനെ തിരുത്തുന്നവരുടെ ശരി എവിടെ നില്‍ക്കുന്നുവെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടത് ജനങ്ങളാണ്. അന്നും ഇന്നും പ്രസക്തിയുള്ള വാക്കുകളാണ് ഗുരുവിന്റേതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഗുരുവിന്റെ ആശയങ്ങളെ ധിക്കരിക്കുന്നവര്‍

ഗുരുവിന്റെ ആശയങ്ങളെ ധിക്കരിക്കുന്നവര്‍

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ചോദ്യം ചെയ്യുന്നവരുടെ നിലപാടുകളെക്കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കണം. ജാതി പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് പലരും ചോദിക്കുന്ന സ്ഥിതി വിശേഷം ഇപ്പോഴും ഉണ്ടെന്നും പിണറായി വ്യക്തമാക്കി.

ജാതിയുടെ ചട്ടക്കൂടില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു

ജാതിയുടെ ചട്ടക്കൂടില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജാതി ചിന്ത വെടിഞ്ഞ ഗുരുവിനെ ജാതിയുടെ പേരു പറഞ്ഞ് ചട്ടക്കൂടില്‍ ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നും പ്രസക്തിയുണ്ട്

ഇന്നും പ്രസക്തിയുണ്ട്

ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നമുക്ക് ജാതിയില്ലാ വിളംബര സ്മാരകത്തിന് ശിവഗിരിയില്‍ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തണം

സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തണം

പുരോഗമന ആശയത്തിന്റെ കേരളത്തിലെ ആദ്യ പ്രയോക്താവായിരുന്നു ശ്രീനാരായണ ഗുരു. സ്വതന്ത്ര ചിന്തയെ പോത്സാഹിപ്പിച്ച വ്യക്തിത്വമാണ് ഗുരുവിന്റേത്. അത് ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തുകയാണ് വേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കരുത്

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കരുത്

മതനിരപേക്ഷത നിലനില്‍ക്കുന്ന സമൂഹത്തില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് ഭരണാധികാരികള്‍ കാരണക്കാര്‍ ആവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഭരണാധികാരികള്‍ കീഴടങ്ങരുത്.

English summary
Pinarayi Vijayan about Sree Narayana Guru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X