കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍; ജസ്റ്റിസുമാര്‍ക്ക് മാറ്റം

  • By Aswathi
Google Oneindia Malayalam News

കൊച്ചി: സോളാര്‍ കേസില്‍ പ്രതികള്‍ക്കെതിരെ തലപൊക്കുന്ന നിയമത്തെയാണെങ്കില്‍ പോലും അരിഞ്ഞ് വീഴ്ത്തുകയാണെന്ന് പ്രതിപക്ഷം പറഞ്ഞാല്‍ തള്ളിക്കളയാന്‍ പറ്റുമോ? അത്തരത്തിലുള്ള സംഭവങ്ങളല്ലെ നടന്നുകൊണ്ടിരിക്കുന്നത്. സോളാര്‍ കേസില്‍ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയ രണ്ട് ജസ്റ്റിസ്മാര്‍ക്ക് മാറ്റം. ജസ്റ്റിസുമാരായ സതീശ് ചന്ദ്രന്‍, വികെ മോഹന്‍ എന്നിവരുടെ പരിഗണനാ വിഷയങ്ങളാണ് മാറ്റിയത്.

ഈ മാറ്റം ഹൈക്കോടതിയുടെ സ്വാഭാവിക നടപടിയാണെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കില്‍ കൂടെ ഇതില്‍ അസ്വഭാവികതയും ആശങ്കയുമുണ്ടെന്നാണ് ഇതര യുഡിഎഫ് നേതാക്കള്‍ പറയുന്നത്. സോളാര്‍ കേസില്‍ സുപ്രധാന വിഷയങ്ങളില്‍ കോടതി നടപടിയെടുക്കാനിരിക്കെയാണ് മാറ്റം എന്നതും ശ്രദ്ധേയമാണ്.

സലീം രാജിന്റെ ഭൂമി തട്ടിപ്പ് ഇടപാട്, ശ്രീധരന്‍ നായര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് സംബന്ധിച്ച വിഷയം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി തുടങ്ങിയവ പരിഗണിക്കാനിരിക്കെയാണ് ജസ്റ്റിസുമാരെ മാറ്റിയത്. തുടക്കം മുതല്‍ സോളാര്‍ കേസില്‍ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയ ജസ്റ്റിസുമാരാണ് സതീഷ് ചന്ദ്രനും വികെ മോഹനും.

സരിതയുടെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട വിഷയം ജസ്റ്റിസ് സതീശ് ചന്ദ്രയുടെ പരിഗണനയിലായിരുന്നു. അന്വേഷണം വഴിമുട്ടുമ്പോള്‍ കേസില്‍ കോടതി ഇടപെടുമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കെ അദ്ദേഹം നിരീക്ഷിക്കുകയും ചെയ്തു.

കോടതിയുടെ സ്വാഭാവിക നടപടിക്രമമാണെന്നും എല്ലാ ജഡ്ജിമാരുടെയും പരിഗണനാ വിഷയങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമാണിതെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതില്‍ അസ്വഭാവികതയുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആര്‍എസ്പി നേതാവ് എന്‍പി പ്രേമചന്ദ്രനും ആരോപിക്കുന്നു.

ജാമ്യ ഹര്‍ജി കൈകാര്യ ചെയ്തിരുന്ന ജസ്റ്റിസ് സതീശ് ചന്ദ്രനെ സിവില്‍ കേസുകളിലേക്കും ക്രിമിനല്‍ ഹര്‍ജി കൈകാര്യം ചെയ്തിരുന്ന ജസ്റ്റിസ് വികെ മോഹനെ പരിഗണനാ വിഷയത്തിലേക്കുമാണ് മാറ്റിയത്. ഈ സ്ഥാനത്തേക്ക് യഥാക്രമം ജസ്റ്റിസുമാരായ ഹാരൂണ്‍ റഷീദും തോമസ് പി ജോസഫും എത്തുമെന്നാണ് അറിയുന്നത്.

English summary
Two judges of the High Court considering the sensational solar case have been shifted. The case was shifted from Justices S S Sathish Chandran and V K Mohanan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X