കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് എട്ടിന്‍റെ പണി.. പാലക്കാട് നഗരസഭയില്‍ കൈകോര്‍ക്കാന്‍ ഒരുങ്ങി യുഡിഎഫും സിപിഎമ്മും

  • By Aami Madhu
Google Oneindia Malayalam News

ബിജെപിയെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ സിപിഎമ്മുമായി കൈകോർക്കാനൊരുങ്ങി കോൺഗ്രസ്. പാലക്കാട് നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് യുഡിഎഫ് സിപിഎമ്മിൻറെ സഹകരണം തേടുന്നത്. ബിജെപിയെ നേരിടാൻ സിപിഎമ്മുമായി കൈകോർക്കാൻ ഒരുക്കമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാ

 സിപിഎം പിന്തുണ

സിപിഎം പിന്തുണ

നവംബർ അഞ്ചിനാണ് നഗരസഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ച ചെയ്യുക. നേരത്തേ ബിജെപിയുടെ അഞ്ച് സ്ഥിരം സമിതി അധ്യക്ഷർക്കെതിരെ യുഡിഎഫ് അവിശ്വാസം അവതരിപ്പിച്ചിരുന്നു. സിപിഎം പിന്തുണയോടെ അതിൽ നാലെണ്ണത്തിലും യുഡിഎഫ് വിജയിച്ചിരുന്നു.

 കക്ഷി നില

കക്ഷി നില

ഇതോടെയാണ് ഇത്തവണയും സിപിഎമ്മിൻറെ സഹകരണം തേടുന്നത്. 52 അംഗങ്ങളുള്ള കൗൺസിലിൽ ബിജെപിക്ക് 24, കോൺഗ്രസിന് 13, സിപിഎമ്മിന് 9, മുസ്ലീം ലീഗിന് 4 വെൽഫെയർ പാർട്ടിക്ക് 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില.

 പുറത്താകും

പുറത്താകും

അവിശ്വാസത്തിൽ ഒപ്പം നിന്നാൽ കേരളത്തിൽ ഭരണത്തിലുള്ള ഏക നഗരസഭയിൽ നിന്ന് ബിജെപി പുറത്താകും. അതേസമയം യുഡിഎഫിൻറേയും സിപിഎമ്മിൻറേയും നീക്കങ്ങളെ ഏത് വിധേനയും ചെറുക്കാനുള്ള നീക്കത്തിലാണ് ബിജെപി.

 പിന്തുണ അനിവാര്യം

പിന്തുണ അനിവാര്യം

സിപിഎം പിന്തുണയില്ലാതെ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാവില്ല. കോൺഗ്രസും ലീഗും കൂടി ചേർന്നാലും എണ്ണസംഖ്യ 17ൽ ഒതുങ്ങും. ഭരണകക്ഷിയായ ബിജെപിക്ക് 24 അംഗങ്ങളുണ്ട്. ഒമ്പത് അംഗങ്ങളുളള സിപിഎമ്മിന്റെ പിന്തുണയോടെ മാത്രമേ ഭരണം അട്ടിമറിക്കാനാവൂ.

 ചോദ്യം

ചോദ്യം

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമം തുടങ്ങിയിട്ട് ഏറെയായെങ്കിലും സിപിഎം മനസ്സ് തുറന്നിരുന്നില്ല. അതേസമയം അവിശ്വാസം പാസ്സായാലും സിപിഎമ്മും കോൺഗ്രസും ഒരുമിച്ച് എങ്ങനെ പോകുമന്നെ ചോദ്യവുയരുന്നുണ്ട്.

 തിരഞ്ഞെടുപ്പ്?

തിരഞ്ഞെടുപ്പ്?

ഈ സാഹചര്യത്തിൽ വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന വിലയിരുത്തലുമുണ്ട്. കേരളത്തിലെ മറ്റ് നഗരസഭകളെ അപേക്ഷിച്ച് പാലക്കാട്ട് ബിജെപിക്ക് വലിയ വേരോട്ടമുണ്ട്. സിപിഎമ്മും കോൺഗ്രസും ചേർന്ന് ഭരണം അട്ടിമറിച്ചെന്ന വികാരം സൃഷ്ടിക്കാനായാൽ അത് ബിജെപിക്ക് നേട്ടവുമാകും.

 ബിജെപിയ്ക്ക് വലിയ നഷ്ടം

ബിജെപിയ്ക്ക് വലിയ നഷ്ടം

കേവല ഭൂരിപക്ഷമില്ലാഞ്ഞിട്ടും കോൺഗ്രസ് സിപിഎം അനൈക്യമാണ് ബിജെപിക്ക് അധികാരം സമ്മാനിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നഗരസഭ ഭരണം ബിജെപിക്ക് ലഭിച്ചത്. കേന്ദ്രഭരണത്തിന്റെ ആനുകൂല്യത്തിൽ വൻ പദ്ധതികൾ കൊണ്ടുവരുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നെങ്കും ഇതൊന്നും യാഥാത്ഥ്യമായില്ല.

 ബാധിച്ചു

ബാധിച്ചു

അഴിമതി ആരോപണങ്ങൾ ഉയർന്നത് തിരിച്ചടിയുമായി. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതും സ്ഥിരം അദ്ധ്യക്ഷ പദവികൾ നഷ്ട്പപെട്ടതും നഗരസഭ ഭരണത്തെയും വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

English summary
udf to join hands with cpm in palakkad municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X