കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോർജ്ജ് എൽഡിഎഫിലേക്കെത്തുമോ?അതോ പൂഞ്ഞാറിൽ നേരിട്ട് ഏറ്റുമുട്ടുമോ? നിലപാട് പറഞ്ഞ് സിപിഎം നേതാവ്

Google Oneindia Malayalam News

കോട്ടയം;തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ഇക്കുറി ഇടതുപക്ഷം കാഴ്ചവെച്ചത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ സ്വാധീനവും വിജയത്തിൽ നിർണായകമായി. യുഡിഎഫിന്റെ ഉറച്ച കോട്ടകൾ പലതും ഇടത് തരംഗത്തിൽ തകർന്ന് തരിപ്പണമായി.പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ സമഗ്രാധിപത്യം നേടാൻ മുന്നണിക്ക് കഴിഞ്ഞു.വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മേഖലയിൽ ഇതേ വിജയം ആവർത്തിക്കുമെന്നാണ് എൽഡിഎഫ് നേതത്വം അവകാശപ്പെടുന്നത്. എന്നാൽ മുന്നേറ്റം നേടാൻ കേരള കോൺഗ്രസിന്റെ കരുത്ത് മാത്രം മതിയാകുമോ ഇടതുമുന്നണിക്ക്?

കോട്ടയത്ത് പൂഞ്ഞാറിൽ ഇക്കുറിയും മൂന്ന് മുന്നണികളേയും വിറപ്പിച്ച പിസി ജോർജ്ജിന്റെ ജനപക്ഷത്തെ എൽഡിഎഫ് മുന്നണിയിലെത്തിക്കുമോയെന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

കോട്ടയത്ത് ഇടത് തരംഗം

കോട്ടയത്ത് ഇടത് തരംഗം

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരം നടന്നത് കോട്ടയത്തായിരുന്നു. കേരള കോൺഗ്രസിന്റെ ഈറ്റില്ലമായ ജില്ലയിൽ ജോസ് കെ മാണിയിലൂടെ എൽഡിഎഫിന് നേട്ടം ഉണ്ടാക്കാൻ സാധിക്കുമോയെന്നായിരുന്നു ഉയർന്ന ചോദ്യങ്ങൾ. എന്നാൽ എല്ലാ ആശങ്കകളേയും ചർച്ചകളേയും അപ്രസക്തമാക്കി കൊണ്ട് ജില്ലയിൽ ഇടതുമുന്നണി തരംഗം തീർക്കുകയായിരുന്നു.

തകർന്ന് യുഡിഎഫ്

തകർന്ന് യുഡിഎഫ്

2005 ന് ശേഷം അട്ടിമറി വിജയമാണ് ജില്ലയിൽ എൽഡിഎഫ് സ്വന്തമാക്കിയത്. അഭിമാന പോരാട്ടത്തിന് വഴിവെച്ച ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് കൈപ്പിടിയിലാക്കി. 15 സീറ്റുകളായിരുന്നു മുന്നണി വിജയിച്ചത്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിലും മുന്നണി ജയിച്ചു. അതേസമയം യുഡിഎഫ് ജയിച്ചതാകട്ടെ ഒരിടത്ത് മാത്രം. 2015 ൽ എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ യുഡിഎഫിന് ലഭിച്ചിരുന്നു

പഞ്ചായത്തുകളിലും തേരോട്ടം

പഞ്ചായത്തുകളിലും തേരോട്ടം

ഗ്രാമപഞ്ചായത്തുകളിലും ദയനീയ പ്രകടനമായിരുന്നു യുഡിഎഫ് കാഴ്ച വെച്ചത്. 23 പഞ്ചായത്തുകളിൽ മാത്രമാണ് മുന്നണിക്ക് വിജയിക്കാനായത്.അതേസമയം മറുവശത്ത് എൽഡിഎഫ് ആകട്ടെ ഗ്രാമപഞ്ചായത്തുകളിൽ 43 പ‌ഞ്ചായത്തുകളിലും അധികാരം നേടാൻ കഴിഞ്ഞു. നേരത്തേ 23 പഞ്ചായത്തുകൾ നേടിയിടത്താണ് ഈ കണക്ക്.

ഇടഞ്ഞ് നിൽക്കുന്ന എൻസിപി

ഇടഞ്ഞ് നിൽക്കുന്ന എൻസിപി

നിയമസഭ തിരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കുമെന്ന എൽഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് ചില അറ്റകൈ പ്രയോഗങ്ങൾ മുന്നണി നടത്തുമോയെന്നാണ് ഉയരുന്ന ചർച്ചകൾ. പ്രത്യേകിച്ച് ജോസിന്റെ വരവിൽ എൻസിപിയിലും സിപിഐയിലും അതൃപ്തി പുകയുന്ന സാഹര്യത്തിൽ.

ജനപക്ഷമെത്തുമോ?

ജനപക്ഷമെത്തുമോ?

പിസി ജോർജ്ജിന്റെ ജനപക്ഷത്തെ മുന്നണിയിലെത്തിക്കാൻ ഇടതുപക്ഷം തയ്യാറാകുമോ? തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപാണെങ്കിൽ എൽഡിഎഫിൽ അത്തരമൊരു ചർച്ചയ്ക്കേ സാധ്യത തെളിഞ്ഞിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പിൽ പിസിയുടെ ജനപക്ഷം ശക്തി തെളിയിച്ച സാഹചര്യത്തിൽ ഇനി അത്തരം സാധ്യത ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

പ്രതികരിച്ച് ജില്ലാ സെക്രട്ടി

പ്രതികരിച്ച് ജില്ലാ സെക്രട്ടി

അതേസമയം പിസിയെ മുന്നണിയിലേക്ക് എടുക്കുന്നത് സംബന്ധിച്ച് ഇപ്പോൾ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കോട്ടയം സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ പ്രതികരിച്ചു. സംസ്ഥാന സമിതിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ അന്തിമ തിരുമാനം കൈക്കൊള്ളൂവന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്യം യുഡിഎഫ്

ലക്ഷ്യം യുഡിഎഫ്

അതേസമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയിൽ കയറിക്കൂടാൻ ജോർജ്ജ് ശ്രമിക്കുന്നുണ്ടെങ്കിലും അത് എൽഡിഎഫിലേക്ക് ആകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് ആകും ജോർജ്ജ് ലക്ഷ്യം വെയ്ക്കുന്നത്.

 പ്രദേശിക നേതൃത്വം എതിർത്തു

പ്രദേശിക നേതൃത്വം എതിർത്തു

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് യു‍ഡിഎഫിലേക്കെത്താൻ ജോർജ്ജ് ചില ശ്രമങ്ങൾ നടത്തിയിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ജനപക്ഷത്തെ എത്തിക്കാനുള്ള ചരടുവലികളും നടത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും പ്രാദേശിക ഘടകവും കടുത്ത എതിർപ്പായിരുന്നു ഉയർത്തിയത്.

വാതിൽ തുറന്നേക്കും

വാതിൽ തുറന്നേക്കും

ഇതോടെയാണ് മുന്നണി പ്രവേശം സംബന്ധിച്ച ചർച്ചകൾക്ക് വഴി അടഞ്ഞത്.എന്നാൽ നിലവിലെ സാഹചര്യത്തിൽ കോട്ടയത്ത് ഉൾപ്പെടെ വിജയിക്കണമെങ്കിൽ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയേ മതിയാകൂവെന്ന കണക്ക് കൂട്ടൽ യുഡിഎഫിൽ ഉണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫ് ജോർജ്ജിന് മുൻപിൽ വാതിൽ തുറക്കാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്.

മലർപ്പൊടിക്കാരന്റെ സ്വപ്നം

മലർപ്പൊടിക്കാരന്റെ സ്വപ്നം

യുഡിഎഫിനോട് തന്നെയാണ് ജോർജ്ജിന്റെ ചായ്വെന്നും അദ്ദേഹത്തിന്റെ സമീപകാല പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന
ഇടതുപക്ഷത്തിന്റേത് മലർപ്പൊടിക്കാരന്റെ സ്വപ്നമായി അവസാനിക്കുമെന്നാണ് പിസി പ്രതികരിച്ചത്.യുഡിഎഫ് ഒറ്റക്കെട്ടായി നിന്നാൽ നിയമസഭയിൽ വിജയം സാധ്യമാണെന്നും പിസി പറഞ്ഞിരുന്നു.

Recommended Video

cmsvideo
കേരളത്തിൽ ബിജെപി നേതാക്കൾ തമ്മിൽത്തല്ല്..സുരുവണ്ണൻ തീർന്നു | Oneindia Malayalam
കേരളത്തിന്‌റെ മനസ്

കേരളത്തിന്‌റെ മനസ്

പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 ൽ 19 ഉം യുഡിഎഫിനാണ് കിട്ടിയത്. കേരളത്തിലെ ജനങ്ങളുടെ മനസ് അങ്ങനെയാണ്.എപ്പോഴും അവർ മാറി ചിന്തിക്കും. ഇടതുപക്ഷവും ജോസും തൂത്തുവാരി എന്നൊക്കെ എല്ലാവരും ആഘോഷിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജോർജ്ജ് റിപ്പോർട്ടർ ചാനലിൽ പറഞ്ഞിരുന്നു.

'പിണറായി പരാജിതനല്ല';മലക്കം മറിഞ്ഞ് ദേവൻ;'പൊളിക്കാൻ കഴിയാത്ത അടിത്തറ,അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്''പിണറായി പരാജിതനല്ല';മലക്കം മറിഞ്ഞ് ദേവൻ;'പൊളിക്കാൻ കഴിയാത്ത അടിത്തറ,അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്'

'വളർന്നു പക്ഷേ പടവലങ്ങ പോലെ എന്നു മാത്രം'; ബിജെപിയുടെ അവകാശവാദത്തെ കണക്ക് നിരത്തി പൊളിച്ചടുക്കി രാജേഷ്'വളർന്നു പക്ഷേ പടവലങ്ങ പോലെ എന്നു മാത്രം'; ബിജെപിയുടെ അവകാശവാദത്തെ കണക്ക് നിരത്തി പൊളിച്ചടുക്കി രാജേഷ്

ഹാഗിയ സോഫിയ മുതല്‍ വെല്‍ഫെയര്‍ ബന്ധം വരെ; തദ്ദേശത്തില്‍ യുഡിഎഫിന്‍റെ വോട്ട് ചോര്‍ന്ന വഴികള്‍ഹാഗിയ സോഫിയ മുതല്‍ വെല്‍ഫെയര്‍ ബന്ധം വരെ; തദ്ദേശത്തില്‍ യുഡിഎഫിന്‍റെ വോട്ട് ചോര്‍ന്ന വഴികള്‍

English summary
will PC george MLA join hands with LDF ? this is CPM leader replied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X