കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവമ്പാടിയില്‍ ലിന്റോ ജയിച്ചാലും ചെറിയ മുഹമ്മദ് ജയിച്ചാലും അത് സംഭവിക്കും, ട്രെന്‍ഡിംഗായി ബെറ്റ്

Google Oneindia Malayalam News

കോഴിക്കോട്: തിരുവമ്പാടി വേറെ ലെവാണ്. പറഞ്ഞുവരുന്നത് ഒരു ബെറ്റിന്റെ കഥയാണ്. ഇവിടെ ലിന്റോ ജോസഫ് ജയിക്കുമോ ഇനി സിപി മുഹമ്മദാണോ ജയിക്കുക എന്ന ആവേശം പ്രകടമാണ്. പക്ഷേ അതിന്റെ മുകളിലാണ് ഇവിടെ നടക്കുന്നൊരു പന്തയത്തിന്റെ ആവേശം. ഇവര്‍ രണ്ട് പേരില്‍ ആര് വിജയിച്ചാലും ഒരു കാര്യം ഉറപ്പായും. അതൊരു ചിക്കന്‍ മന്തിയാണ്. പരസ്പരമുള്ള പന്തയത്തില്‍ തോറ്റയാള്‍ വാങ്ങി കൊടുക്കേണ്ടത് ചിക്കന്‍ മന്തിയും ഫുള്‍ ബ്രോസ്റ്റുമാണ്. കോഴിക്കോട്ടുകാര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണത്തിലാണ് എല്ലാ പന്തയവും ഇവിടെ നടക്കുന്നത്. അതുകൊണ്ട് ജയിക്കുന്നതിലും തോല്‍ക്കുന്നതിലും ഒരു പ്രശ്‌നവും ആര്‍ക്കുമില്ല.

കൊവിഡ് വ്യാപനം, മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി, ചിത്രങ്ങള്‍ കാണാം

1

മുക്കത്തെ രണ്ട് കൂട്ടുകാരാണ് ഈ പന്തയത്തിന് പിന്നില്‍. ഇവര്‍ ബ്രോസ്റ്റിന്റെയും മന്തിയുടെയും പേരില്‍ പന്തയം വെച്ച് കരാറും ഒപ്പിട്ട് കഴിഞ്ഞു. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലിന്റോ ജോസഫ് എന്ത് വന്നാലും ജയിക്കുമെന്ന് നോര്‍ത്ത് കാരശ്ശേരിയിലെ ജംഷീര്‍ പറയുന്നു. എന്നാല്‍ വിട്ടുകൊടുക്കാതെ ആനയാംകുന്ന് സ്വദേശി ഹരിദാസനും രംഗത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപി ചെറിയ മുഹമ്മദ് ജയിക്കുമെന്ന് ഹരിദാസനും പറഞ്ഞു. ഇവര്‍ തമ്മില്‍ ഉടന്‍ പന്തയവും വെച്ചു. എന്തായാലും ഈ പന്തയം കൊണ്ട് സൗഹൃദത്തിലൊന്നും ഒരു കോട്ടവും സംഭവിക്കില്ല.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

പന്തയില്‍ ആരാണ് തോല്‍ക്കുന്നത്, ആ വ്യക്തി അഗസ്ത്യന്‍മൂഴിയിലെ നഹ്ദി മന്തിയില്‍ നിന്ന് ചിക്കന്‍ മന്തിയും നോര്‍ത്ത് കാരശ്ശേരി കൊക്കോ നാഷന്‍ റസ്‌റ്റോറന്റില്‍ നിന്ന് ഫുള്‍ ബ്രോസ്റ്റും വാങ്ങി കൊടുക്കണം. ഇതാണ് പന്തയത്തിലെ നിബന്ധന. തിരഞ്ഞെടുപ്പ് ഫലം വന്ന് ഏഴ് ദിവസത്തിനുള്ളില്‍ ഇത് വാങ്ങി കൊടുക്കണം. അതിനായി സാക്ഷികള്‍ മുഖേന വെള്ളി കടലാസില്‍ രണ്ട് പേരും എഴുതി ഒപ്പിട്ടിട്ടുണ്ട്. സാക്ഷികളായ പുത്തന്‍ വീട്ടില്‍ ഷബീലും കൊട്ടുപുറത്ത് അബ്ദുള്‍ ഗഫൂറുമുണ്ട്. അതേസമയം തിരുവമ്പാടിയിലും മുക്കത്തും ഉള്ളര്‍ക്ക് ഈ പന്തയത്തിന്റെ കഥ പുതുമയുള്ളതല്ലെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.

പത്ത് കൊല്ലം മുമ്പ് ബിരിയാണിയില്‍ തുടങ്ങിയതാണ് ഈ പന്തയം. ബ്രോസ്റ്റ് വരാത്ത കാലത്തെ കഥയാണ് ഇതെന്ന് പന്തയം വെച്ചവര്‍ പറയുന്നു. എല്ലാ തിരഞ്ഞെടുപ്പിലും ഇവര്‍ ബെറ്റ് വെക്കും. ഇത്തവണ പക്ഷേ എല്ലാവരും ഇക്കാര്യം അങ്ങ് ഏറ്റെടുത്തു. പന്തയക്കരാര്‍ തങ്ങള്‍ തന്നെയാണ് എഴുതി തയ്യാറാക്കുന്നത്. ഭക്ഷണം വാങ്ങിക്കൊടുക്കുന്നത് കൊണ്ട് ആ പൈസ പോയെന്ന് ആരും പറയില്ല. കാരണം തോല്‍ക്കുന്നവരും ജയിക്കുന്നവരും ഒരുമിച്ച് ഇരുന്നാണ് ഭക്ഷണം കഴിക്കുക. സാക്ഷികളും ഒപ്പമുണ്ടാവും. ബില്ലിന് പണം കൊടുക്കുന്ന പണി മാത്രം തോറ്റയാള്‍ക്കുണ്ടാവും. വോട്ടെണ്ണാല്‍ ഇനിയും സമയമുള്ളത് കൊണ്ടാണ് ഇവര്‍ രണ്ട് പേരും നേരത്തെ പന്തയം തുടങ്ങിയത്.

Kozhikode
English summary
kerala assembly election 2021: election betting for full chicken broast gone viral in thiruvambadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X