കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

7000 രൂപയ്ക്ക് വേണ്ടി ക്രൂര കൊലപാതകം, ആദ്യ കൊല 15കാരനെ തലയ്ക്കിടിച്ച്; 19കാരന്‍ അറസ്റ്റില്‍

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് നഗരത്തെ ഞെട്ടിച്ച കൊലപാതകക്കേസില്‍ പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ വലയലാക്കി പൊലീസ്. 19കാരനായ അര്‍ജുന്‍ എട്ട് മാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണിതെന്ന് പൊലീസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ സാദിഖിനെയാണ് അര്‍ജുന്‍ ഡിസംബര്‍ 11ന് കോഴിക്കോട് വച്ച് കൊലപ്പെടുത്തിയത്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രതി അര്‍ജുന്‍ ചെന്നൈയില്‍ വച്ച് 15 വയസുള്ള കുട്ടിയെ ബിയര്‍കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തിയിരുന്നു.

1

പ്രതിയെ സാഹസികമായി തമിഴ്‌നാട്ടില്‍ വച്ചാണ് പിടികൂടിയത്. ഡിസംബര്‍ 11ന് രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള ഇടവഴിയില്‍ അടുക്കിവച്ച ചെങ്കല്ലുകള്‍ ദേഹത്ത് വീണ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് കൊലപാതകവുമായി ബന്ധപ്പെട്ട യാതൊരു തെളിവും ലഭിച്ചില്ല.

2

അതിഥി തൊഴിലാളിയായതുകൊണ്ട് തന്നെ ആര്‍ക്കും മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചില്ല. ഈ സമയത്താണ് സാദിഖിന്റെ പോക്കറ്റിലെ ഫോണ്‍ അടിച്ചത്. കാള്‍ അറ്റന്‍ഡ് ചെയ്ത് സംസാരിച്ചപ്പോള്‍ ബംഗാള്‍ സ്വദേശി സാദിഖാണെന്ന് ഇയാള്‍ പുഷ്പ ജംഗഷന് സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്ന് മനസിലായി.

3

രാത്രി ആരും കാണാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട്; ജയിലില്‍ കിടന്ന സംഭവത്തെ കുറിച്ച് നടന്‍ ബാബുരാജ്രാത്രി ആരും കാണാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട്; ജയിലില്‍ കിടന്ന സംഭവത്തെ കുറിച്ച് നടന്‍ ബാബുരാജ്

സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണത്തിനിടെ മഴ കാരണം ഡോഗ് സ്വാഡിന് കാര്യമായ വിവരങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മൃതദേഹം കണ്ടെത്തിയ വീട്ടിലെ സി സി ടി വി പരിശോധിച്ചപ്പോള്‍ രണ്ടാഴ്ചയായി ക്യാമറകള്‍ കേടായിരുന്നു.

4

തുടര്‍ന്ന് അന്വേഷണം മരിച്ച സാദിഖിന്റെ പരിചയക്കാരിലേക്ക് എത്തി. ഇയാള്‍ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്ന് മുഴുവന്‍ സമയവും ഇയര്‍ ഫോണില്‍ പാട്ട് വച്ചോ ഫോണില്‍ സംസാരിച്ചോ നടക്കാറാണ് പതിവെന്ന് അവര്‍ പറഞ്ഞു. ജോലി കഴിഞ്ഞ് രാത്രി ടൗണില്‍ നടക്കാനിറങ്ങാറുണ്ടെന്നും പതിനൊന്ന് മണിയോടെ തിരികെ എത്താറാണ് പതിവെന്നും അവര്‍ വ്യക്തമാക്കി.

5

അതേസമയം, സംഭവത്തില്‍ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നതിനാല്‍ ബാറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. രാത്രി ഏഴേ മുക്കാലോടെ ബാറില്‍ എത്തിയ ഇയാള്‍ ഒരു മൂലയില്‍ നിന്ന് മദ്യപിക്കുന്നത് കാണാം. കുറച്ച് കഴിഞ്ഞപ്പോള്‍ സമീപത്തുണ്ടായിരുന്ന വെളുത്ത ടി ഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരനെ അയാള്‍ പരിചയപ്പെട്ടു.

6

തുടര്‍ന്ന് ഇവര്‍ രണ്ട് പേരും ഒരുമിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങുന്നത് സി സി ടി വി ദൃശ്യത്തിലുണ്ട്. എന്നാല്‍ കുറച്ച് കഴിഞ്ഞ് ഈ ചെറുപ്പക്കാരന്‍ മാത്രം അതിവേഗം നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ വെളുത്ത ടി ഷര്‍ട്ടുകാരാന്‍ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് പിന്നീട് നടത്തിയത്. കൊലയ്ക്ക് ശേഷം പ്രതി തമിഴ്‌നാട്ടിലെ കടലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.

7

വിമതർ മാത്രമല്ല, ഹിമാചലിൽ കാലുവാരിയത് സ്വന്തം നേതാക്കളും; കലിപ്പിൽ നേതൃത്വം,കടുത്ത നടപടിവിമതർ മാത്രമല്ല, ഹിമാചലിൽ കാലുവാരിയത് സ്വന്തം നേതാക്കളും; കലിപ്പിൽ നേതൃത്വം,കടുത്ത നടപടി

പ്രതിയെ കുറിച്ച് അന്വേഷണ സംഘം കടലൂര്‍ ഭാഗങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് പ്രതി അര്‍ജുന്‍ മറ്റൊരു കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് കേരളത്തില്‍ എത്തിയതെന്ന് മനസിലായത്. പതിനഞ്ച് വയസുള്ള ഒരു കുട്ടിയെ ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയാണ് അര്‍ജുന്‍. പ്രതിയെ പിടികൂടിയതിന് പിന്നാലെ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

8

'ടീച്ചറേ, ഒരു 500 രൂപ അയച്ചര്വോ,കരച്ചില് പുറത്തുവരാതെ പിടിച്ചുവെച്ച ശബ്ദം'; ഹൃദയംതൊടുന്ന കുറിപ്പ്'ടീച്ചറേ, ഒരു 500 രൂപ അയച്ചര്വോ,കരച്ചില് പുറത്തുവരാതെ പിടിച്ചുവെച്ച ശബ്ദം'; ഹൃദയംതൊടുന്ന കുറിപ്പ്

പണത്തിന് വേണ്ടിയാണ് സാദിഖിനെ കൊലപ്പെടുത്തിയതെന്ന് അര്‍ജുന്‍ പറഞ്ഞു. ബാറില്‍ നിന്ന് പരിചയപ്പെട്ട സാദിഖിന്റെ കീശയില്‍ 7000 രൂപ ഉണ്ടായിപുന്നു. ഇത് കൈക്കലാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആളൊഴിഞ്ഞ വീടിന് സമീപത്തേക്ക് കൊണ്ടു പോയി അര്‍ജിന്‍ ഇയാളെ തള്ളി താഴെയിടുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള വെട്ടുകല്ലെടുത്ത് തലയിലിടുകയായിരുന്നു. സാദിഖിന്റെ വസ്ത്രങ്ങളും കൊലപാതകം നടത്തിയപ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു.

Kozhikode
English summary
police nabbed the suspect in murder case that took place in city center of Kozhikode within days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X