കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിത്താബ് നാടകം: മതമൗലിക വാദിളുടെ എതിര്‍പ്പിനുനേരെ സാംസ്‌കാരികനായകരുടെ മൗനം അപലപനീയം, ഇത് ഏകപക്ഷീയമായ മതപ്രീണനവും തികഞ്ഞ കാപട്യവുമെന്ന് തപസ്യ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച 'കിത്താബ്' എന്ന നാടകത്തിനെതിരെ ഇസ്ലാമിക മതമൗലികവാദികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് മുന്നില്‍ സാംസ്‌കാരികരംഗത്തെ ബുദ്ധിജീവികള്‍ അവലംബിച്ച മൗനം അപലപനീയമാണെന്ന് തപസ്യ കലാ സാഹിത്യവേദി. പള്ളിയില്‍ കയറി വാങ്ക് വിളിക്കാനാഗ്രഹിച്ച പെണ്‍കുട്ടിയുടെ കഥ അവതരിപ്പിച്ചത് ഇസ്ലാമിക വിശ്വാസത്തെ അപമാനിക്കാനാണെന്ന വാദമുയര്‍ത്തിയാണ് ഇസ്ലാമികസംഘടനകള്‍ നാടകത്തിനെതിരെ വാളോങ്ങിയത്.

മണ്ഡലകാലം ആരംഭിച്ചെങ്കിലും അയ്യപ്പന്‍മാരില്ല... വയനാടിൽ പൂജാസ്റ്റോറുകള്‍ നിശ്ചലം; വാഹന, വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയില്‍

കഥാകൃത്തായ ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ സ്വതന്ത്രാവിഷകാരമായ കിത്താബ് എന്ന നാടകത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വക്താക്കളായി എന്നും രംഗത്തുവരാറുള്ള ഇടതുപക്ഷ എഴുത്തുകാരും ചിന്തകരും. ഇത് ഏകപക്ഷീയമായ മതപ്രീണനവും തികഞ്ഞ കാപട്യവുമാണെന്നും തപസ്യ ഉത്തരമേഖല പ്രവര്‍ത്തകയോഗം അഭിപ്രായപ്പെട്ടു.

Kithab drama

എസ് ഹരീഷ് എഴുതിയ മീശ നോവലിലെ സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ പരാമര്‍ശങ്ങളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി പ്രോത്സാഹിപ്പിച്ച എഴുത്തുകാരുടെ ഇപ്പോഴത്തെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. തന്റെ കഥ സംവിധായകന്‍ റഫീഖ് മംഗലശ്ശേരി വളച്ചൊടിച്ചെന്നും ഇസ്ലാമികഫോബിയ ശക്തിപ്പെടുത്താന്‍ ഉപയോഗിച്ചെന്നുമുള്ള ഉണ്ണി ആറിന്റെ പ്രസ്താവന ഭീരുത്വവും അന്തസ്സില്ലായ്മയുമാണ്.

മതാചാരങ്ങളെയും വിശ്വാസങ്ങളെയും ബോധപൂര്‍വം കളങ്കപ്പെടുത്തുന്നത് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ് എഴുത്തുകാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും തപസ്യ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി യുപി സന്തോഷിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി ഉണ്ണിക്ഷന്‍, അനൂപ് കുന്നത്ത്, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഉള്ളൂര്‍ എം. പരമേശ്വരന്‍, കെ. സച്ചിദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Kozhikode
English summary
Thapasya's comment about 'Kithab' drama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X