തിരുവല്ലയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. തിരുവല്ല മെപ്രാലിലാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. മുന്‍ ഗ്രാമ പഞ്ചായത്ത് അംഗമാണ് സന്ദീപ്. രാത്രി എട്ട് മണിയോടെയാണ് സംഭവം.

ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയില്‍ ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു.

കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്. കൊലയ്ക്ക് പിന്നാലെ പ്രദേശത്ത് പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്എസ് സംഘം സ്ഥലത്ത് നിന്ന് മടങ്ങിയത്.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി എഎ റഹീം രംഗത്തെത്തി. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് സംഘപരിവാറിന്റേതെന്ന് റഹീം പറഞ്ഞു. മതമൈത്രി തകര്‍ക്കാനും ആര്‍എസ്എസ് ശ്രമിക്കുന്നു.
എത്ര സഖാക്കളെ കൊന്നു തള്ളിയാലും അവസാനത്തെ സഖാവും ചെറുത്തു നില്‍ക്കും. കേരളത്തിന്റെ സമാധാനം തകര്‍ക്കാനും നാടിനെ വിഭജിക്കാനും അനുവദിക്കില്ല. ആര്‍എസ്എസ് അരുംകൊലയില്‍ ശക്തമയി പ്രതിഷേധിക്കുന്നു. അടുത്തകാലം വരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സഖാവാണ് പി ബി സന്ദീപെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം. സിപിഐ എമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് സിപിഎം ആരോപിച്ചു,
ഒമൈക്രോൺ: കേരളവും അതീവജാഗ്രതയിൽ, വാക്സിനെയും അതിജീവിക്കുമോയെന്നുള്ളത് ആശങ്ക: ആരോഗ്യ മന്ത്രി