തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴയില്‍ തിരുവനന്തപുരം മുങ്ങി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കനത്ത മഴയും കാറ്റും മിന്നലും ഒരുമിച്ചതോടെ തിരുവനന്തപുരം നഗരം ദുരിത നഗരമായി. ഏപ്രില്‍ 27 ന് വൈകീട്ടോടെ തുടങ്ങിയ മഴ നഗരത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ ഒടിഞ്ഞു വീണു. ഞായറാഴ്ചയായിരുന്നതിനാല്‍ നഗരത്തില്‍ വാഹനത്തിരക്ക് കുറവായിരുന്നു. അതുകൊണ്ട് തന്നെ വലിയ അപകടങ്ങള്‍ എങ്ങും ഉണ്ടായില്ല. തമ്പാനൂരിലും കിഴക്കേ കോട്ടയിലും വെള്ളം പൊങ്ങി.

TVM map

പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. മരം വീണ് പലയിടത്തും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. നഗരത്തില്‍ മണിക്കൂറികള്‍ക്ക് ശേഷമാണ് വൈദ്യുതി പുന:സ്ഥാപിക്കാനായത്. രാത്രി വൈകിയും പലയിടത്തും വൈദ്യുതി എത്തിയില്ല.

വാഹനത്തിന് മുകളില്‍ മരം വീണ് പലര്‍ക്കും പരിക്കേറ്റു. വട്ടിയൂര്‍ക്കാവില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പുതിയ റൂഫ് ടോപ്പിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. അടുത്ത ദിവസം മുഖ്യമന്ത്രിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഒരേ സമയം തന്നെ ഇത്രയധികം മരങ്ങള്‍ വീണത് രക്ഷാ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ കഠിനാധ്വാനത്തിനൊടുവിലാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

Thiruvananthapuram
English summary
Heavy rain at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X