• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അതിരപ്പിള്ളിയുടെ തനത് ഉല്‍പന്നങ്ങള്‍ ലോകോത്തര നിലവാരമുള്ള ബ്രാന്റാക്കണം: മന്ത്രി വി.എസ് സുനില്‍കുമാര്‍

തൃശൂര്‍: അതിരപ്പിള്ളിയിലെ ആദിവാസി മേഖലകളില്‍ നിന്നും കര്‍ഷര്‍ ഉല്‍പാദിപ്പിക്കുന്ന തനത് ഉല്‍പന്നങ്ങള്‍ ലോകോത്തര നിലവാരമുള്ള പൊതു ബ്രാന്റാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി വി. എസ് സുനില്‍ കുമാര്‍. അതിരപ്പിള്ളി ആദിവാസി മേഖലയിലെ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ട്രൈബല്‍വാലി പദ്ധതിയുടെ ഭാഗമായുള്ള സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തികച്ചും ജൈവികമായ ഉല്‍പന്നങ്ങളാണ് ആദിവാസി മേഖലയില്‍ നിന്ന് എത്തുന്നത്. പരമ്പരാഗത കൃഷി രീതികളെ പിന്തുടര്‍ന്ന് തനത് രീതിയില്‍ തന്നെ ഉല്‍പാദിപ്പിക്കുന്നതും ഈ മേഖലയുടെ മാത്രമായ ഉല്‍പന്നങ്ങളും വിപണിയില്‍ എത്തേണ്ടതുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍, ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ തുടങ്ങിയവ ശാസ്ത്രീയമായി സംസ്‌കരിച്ച് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി അവയെ പൊതു ബ്രാന്റാക്കി വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം.

ഊരുകളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി കമ്പനി രൂപീകരിക്കുക, ഈ ഉത്പന്നങ്ങള്‍ ഒരു പൊതു ബ്രാന്റാക്കി ഗുണഭോക്താക്കളില്‍ എത്തിക്കുക, ഇതിലൂടെ വരുമാനം ഉറപ്പു വരുത്തി ആദിവാസി സമൂഹത്തിന്റെ ജീവത നിലവാരം മെച്ചപ്പെടുത്തുക, വിനോദ സഞ്ചാര മേഖല, വിമാനത്താവളങ്ങള്‍ എന്നിവടങ്ങളില്‍ ഉല്‍പന്നങ്ങള്‍ കൂടുതലായി എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പ്രൊസസ്സിംഗ് യൂണിറ്റിന്റെ നിര്‍മ്മാണം 2 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൃഷിയിടം മുതല്‍ ഗുണഭോക്താവിന്റെ കൈയില്‍ ഉത്പന്നം എത്തുന്നതുവരെയുള്ള എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി 10.01 കോടി രൂപ മുതല്‍ മുടക്കി മൂന്നു വര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തീകരിക്കും. ആദിവാസി ഊരുകളില്‍ കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി,ഏലം, മഞ്ഞള്‍, കൂവ തുടങ്ങിയ കാര്‍ഷിക വിളകളുടെയും ആദിവാസി വിഭാഗം വനത്തില്‍ നിന്നും ശേഖരിക്കുന്ന തേന്‍, തെള്ളി, കാട്ടുകുടമ്പുളി തുടങ്ങിയ വനവിഭവങ്ങളുടെയും സംസ്‌ക്കരണവും മൂല്യവര്‍ധനവും പാക്കിങും അതിരപ്പിള്ളിയില്‍ ആരംഭിക്കുന്ന സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റിലൂടെ സാധ്യമാകും.

ജൈവ കൃഷി സാക്ഷ്യപത്രവും റെയിന്‍ ഫോറെസ്റ്റ് അലയന്‍സ് സെര്‍ട്ടിഫിക്കേറ്റും ഉള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര ഗുണനിലവാരവും പാലിച്ചുകൊണ്ട് ഉല്‍പനങ്ങള്‍ വിപണിയിലെത്തിക്കുീ. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ നിന്നുള്ള ഫണ്ട്, കൃഷി വകുപ്പിന്റെ മറ്റു പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ടുകള്‍, യു.എന്‍ ഡി.പി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ഫണ്ടുകള്‍ ഏകോപിച്ചു കൊണ്ടും പട്ടിക വര്‍ഗ്ഗ വകുപ്പ്, വനം, സഹകരണ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുക. അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ബി ഡി ദേവസ്സി എംഎല്‍ എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജില്ല കൃഷി ഓഫീസര്‍ മിനി കെ.എസ് സ്വാഗതം പറഞ്ഞു. പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ ശാലു മോന്‍ പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരു മഠത്തില്‍, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ റീജേഷ്, കെ.എല്‍.ഡി സി മാനേജിംങ് ഡയറക്ടര്‍ രാജീവ് പി.എസ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഇ. ആര്‍ സന്തോഷ് കുമാര്‍, ഡി.എഫ്.ഒ വിനോദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി. ആര്‍ നരേന്ദ്രന്‍, കൃഷി അസി. ഡയറക്ടര്‍ മിനി ജോസഫ്, ഊരുമൂപ്പന്മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thrissur

English summary
Athirappilly's unique products should be branded as world class Says, Minister VS Sunilkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X