അബുദാബിക്കാവിലമ്മയല്ല, 'ബാപ്‌സ്'! 699 കോടി രൂപയ്ക്ക് മുസ്ലീം രാജ്യത്ത് ഉയരുന്ന ക്ഷേത്രം... എങ്ങനെ?

Subscribe to Oneindia Malayalam

അബുദാബി: വിദേശ രാജ്യങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുക എന്നത് അത്ര പുതിയ കാര്യമൊന്നും അല്ല. പല രാജ്യങ്ങളിലും ഇത്തരത്തില്‍ ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ അബുദാബിയില്‍ അങ്ങനെയല്ല കാര്യങ്ങള്‍.

രാജ്യം വിട്ട മോദിക്ക് അബുദാബിക്കാവില്‍ പൊങ്കാല!!! അടപടലം ട്രോളാതേയും പ്രവാസികളുടെ കിടിലന്‍ പണികള്‍!

മുസ്ലീം രാജ്യമാണ് അബുദാബി. അവിടെയാണ് ആദ്യമായി ഒരു ഹിന്ദു ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനുള്ള സ്ഥലം നല്‍കിയതാവട്ടെ, അബുദാബി ഭരണകൂടവും. അപ്പോള്‍ അത്ര ചില്ലറ കാര്യമല്ല ഇത് എന്ന് ഉറപ്പ്.

'കടലിൽ കുളിച്ച' ബിനീഷ് കോടിയേരിക്ക് എട്ടിന്റെ പണി; ബിനോയ് കോടിയേരിക്ക് പതിനാറിന്റെ പണിയുമായി ട്രോൾ

അബുദാബിക്കാവിലമ്മ എന്നൊക്കെ പറഞ്ഞ് ട്രോളന്‍മാര്‍ പരിഹസിക്കുന്നുണ്ട് എന്നത് സത്യം തന്നെ. പക്ഷേ, അത് എന്തായാലും ഒരു ദേവീക്ഷേത്രമല്ലെന്ന് ഉറപ്പ്. എന്താണ് അബുദാബിയിലെ പ്രതിഷ്ഠ? എന്തൊക്കെയാണ് ആ ക്ഷേത്രത്തിന്റെ പിന്നാമ്പുറക്കഥകള്‍?

അബുദാബിക്കാവിലമ്മയല്ല, ബാപ്‌സ്

അബുദാബിക്കാവിലമ്മയല്ല, ബാപ്‌സ്

അബുദാബിയില്‍ നിര്‍മിക്കാന്‍ പോകുന്ന ക്ഷേത്രത്തിന്റെ പേര് ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സന്‍സ്ഥ ക്ഷേത്രം എന്നാണ് പേര്. ചുരുക്കത്തില്‍ ബാപ്‌സ് എന്ന് വിളിക്കാം.

അബുദാബിയില്‍ ആദ്യം

അബുദാബിയില്‍ ആദ്യം

സമ്പൂര്‍ണ മുസ്ലീം രാജ്യമാണ് അബുദാബി. യുഎഇയുടെ തലസ്ഥാനം. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ആണ് ഇപ്പോള്‍ ഉയരാന്‍ പോകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും നിര്‍ണായകമാണ് ഈ ക്ഷേത്ര നിര്‍മാണം.

ഒന്നും രണ്ടും അല്ല... 699 കോടി

ഒന്നും രണ്ടും അല്ല... 699 കോടി

ചെറിയ തുകയ്ക്ക് നിര്‍മിക്കുന്ന ഒരു സാധാരണ ക്ഷേത്രം ആണ് അബുദാബിയിലെ ബാപ്‌സ് എന്ന് ആരും കരുതരുത്. 400 മില്യണ്‍ ദിര്‍ഹം ആണ് ചെലവ്. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 699 കോടി രൂപ!

14 ഏക്കര്‍ സ്ഥലം

14 ഏക്കര്‍ സ്ഥലം

ദുബായ്- അബുദാബി ഷെയ്ക്ക് സയ്യിദ് ഹൈവേയുടെ അരികില്‍ അല്‍ റാദക്ക് സമീപം ആണ് ക്ഷേത്രം പണിയുന്നത്. 55,000 ചതുരശ്ര മീറ്റര്‍ സ്ഥലം ആണ് ക്ഷേത്ര നിര്‍മാണത്തിന് സൗജന്യമായി അബുദാബി ഭരണകൂടം നല്‍കിയിരിക്കുന്നത്.

ഏഴ് ഗോപുരങ്ങള്‍

ഏഴ് ഗോപുരങ്ങള്‍

അബുദാബിയിലെ ബാപ്‌സ് ക്ഷേത്രത്തില്‍ ഏഴ് ഗോപുരങ്ങള്‍ ആയിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെ ഏഴ് എമിറേറ്റ്‌സുകളെ സൂചിപ്പിക്കുന്നതായിരിക്കും ആ ഏഴ് ഗോപുരങ്ങള്‍.

അക്ഷര്‍ധാം ക്ഷേത്രം പോലെ

അക്ഷര്‍ധാം ക്ഷേത്രം പോലെ

ആരേയും അതിശയിപ്പിക്കുന്നതായിരിക്കും അബുദാബിയിലെ ക്ഷേത്രത്തിന്റെ നിര്‍മാണ രീതി എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് അക്ഷര്‍ധാം ക്ഷേത്രങ്ങളെ പോലെ തന്നെ ആയിരിക്കും ഇതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാപ്‌സ് ക്ഷേത്രങ്ങള്‍ ഉണ്ട്.

എല്ലാം ഉണ്ടാകും

എല്ലാം ഉണ്ടാകും

പരമ്പരാഗത ഹിന്ദു ക്ഷേത്രങ്ങളുടെ എല്ലാ സംവിധാനങ്ങളും അബുദാബി ബാപ്‌സ് ക്ഷേത്രത്തിലും ഉണ്ടായിരിക്കും. സാമൂഹിക, ആധ്യാമിക, സാസ്‌കാരിക നിലയങ്ങളും ക്ഷേത്രങ്ങള്‍ ഉണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശകര്‍ക്ക് ഇരിക്കാനും പ്രാര്‍ത്ഥനക്കും പഠനത്തിനും കുട്ടികള്‍ക്ക് കളിക്കാനും എല്ലാം പ്രത്യേകം സൗകര്യങ്ങള്‍ ഉണ്ടാകും.

ഒരു കോംപ്ലക്‌സ് പോലെ

ഒരു കോംപ്ലക്‌സ് പോലെ

വെറും ഒരു ക്ഷേത്രം മാത്രമാരിക്കില്ല അബുദാബിയില്‍ ഉയരുക. തിമാറ്റിക് ഗാര്‍ഡന്‍, ഫുഡ് കോര്‍ട്ട്, ഗിഫ്റ്റ് ഷോപ്പ്, ഗിഫ്റ്റ് ഷോപ്പ് തുടങ്ങി ഒട്ടുമിക്ക സേവനങ്ങളും ക്ഷേത്രത്തില്‍ ലഭ്യമാകും എന്നാണ് ബാപ്‌സ് വക്താവ് സാധു ബ്രഹ്മവിഹാരിദാസ് വ്യക്തമാക്കിയിട്ടുള്ളത്.

രാജകുമാരന്റെ കൃപ

രാജകുമാരന്റെ കൃപ

അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനം ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ആണ് ഇങ്ങനെ ഒരു ക്ഷേത്രം അബുദാബിയില്‍ ഉയരുന്നതിന് പ്രധാന പങ്കുവഹിച്ചത്. നരേന്ദ്ര മോദിയുടെ കഴിഞ്ഞ അബുദാബി സന്ദര്‍ശനത്തില്‍ ആയിരുന്നു ക്ഷേത്ര നിര്‍മാണത്തിനുള്ള പ്ലാനിന് അംഗീകാരം ലഭിച്ചത്.

കല്ലുകള്‍ ഇന്ത്യയില്‍ നിന്ന്

കല്ലുകള്‍ ഇന്ത്യയില്‍ നിന്ന്

ക്ഷേത്ര നിര്‍മാണത്തിനുള്ള കല്ലുകള്‍ ഇന്ത്യയില്‍ നിന്ന് തന്നെ ആയിരിക്കും കൊണ്ടുപോവുക. ഇന്ത്യയില്‍ നിന്ന് ഇവ അബുദാബിയില്‍ എത്തിക്കും. അഞ്ച് ഏക്കറോളം പരന്നുകിടക്കുന്നതായിരിക്കും ക്ഷേത്ര നിര്‍മിതി എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിഷ്ഠ

പ്രതിഷ്ഠ

ക്ഷേത്രത്തില്‍ മൂന്ന് വിഗ്രഹങ്ങളായിരിക്കും പ്രതിഷ്ഠിക്കുക എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ശ്രീകൃഷ്ണന്‍, മഹേശ്വരന്‍, അയ്യപ്പന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ ആയിരിക്കും ഇവ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിആര്‍ ഷെട്ടി

ബിആര്‍ ഷെട്ടി

പ്രവാസി വ്യവസായിയായ ബിആര്‍ ഷെട്ടിയാണ് ക്ഷേത്ര നിര്‍മാണത്തിന് മുന്നില്‍ തന്നെ ഉള്ളത്. ക്ഷേത്ര കമ്മിറ്റി തലവനും ബിആര്‍ ഷെട്ടി തന്നെ. മോഹന്‍ലാലിനെ നായകനാക്കി എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമ നിര്‍മിക്കുന്നതും ബിആര്‍ ഷെട്ടി തന്നെയാണ്.

English summary
First Hindu Temple in Abu Dhabi: All about to know on BAPS temple in Abu Dhabi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്