കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭിണികള്‍ക്കായി സൗജന്യ വാഹന സര്‍വ്വീസ്?

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വേണ്ടി പുതിയ പദ്ധതി വരുന്നു. പ്രസവ തീയതിയ്ക്ക് രണ്ട് ദിവസം മുന്‍പ് തന്നെ ഇവരെ ആശുപത്രിയില്‍ എത്തിയ്ക്കാനും പ്രസവ ശേഷം തിരികെ വീട്ടിലെത്തിയ്ക്കാനും സൗജന്യ വാഹന സര്‍വ്വീസ് ആരംഭിയ്ക്കുന്നു. ഈ കാലയളവില്‍ ഗര്‍ഭിണിയ്ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും സൗജന്യമായി തന്നെ ലഭിയ്ക്കും. ആദ്യമായാണ് ഇത്തരമൊരു സംവിധനാം കര്‍ണാടകയില്‍ ഏര്‍പ്പെടുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണും നട്ടിരിയ്ക്കുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.

ശിശു മരണനിരക്ക് കൂടിയ സംസ്ഥാനമായ കര്‍ണാടക്തതില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതിയ്ക്ക് അനുവദിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. തത്ഫലമായി ഫണ്ട് നഷ്ടമാവുകയും ചെയ്തു. ഗ്രാമീണ മേഖലയില്‍ ഒട്ടേറെ സ്ത്രീകളാണ് ആശുപത്രിയില്‍ ചികിത്സ തേടാതെ പ്രസവിയ്ക്കുകയും കുട്ടികള്‍ ആരോഗ്യ പ്രശനങ്ങള്‍ മൂലം മരിയ്ക്കുകയും ചെയ്യുന്നത്.

pregnant, women

പദ്ധതി രണ്ട് മാസത്തിനകം തന്നെ നടപ്പിലാക്കുമെന്ന് ആരോഗ്യ , കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം മദന്‍ ഗോപാല്‍ പറഞ്ഞു. ഗര്‍ഭിണി ആയിരിയ്ക്കുമ്പോള്‍ തന്നെ സ്ത്രീയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിവയ്ക്കും. തുടര്‍ന്ന് പ്രസവ തീയതിയ്ക്ക് രണ്ട് ദിവസം മുന്‍പോ മോശം ആരോഗ്യ സ്ഥിതിയാണെങ്കില്‍ പ്രസവ തീയതിയ്ക്ക് വളരെ മുന്‍പോ സ്ത്രീയെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ സൗജന്യ വാഹന സംവിധാനം ഉണ്ടാകും. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അക്കാര്യം അടുത്ത ബന്ധുക്കളെ അറിയിക്കുകയും ചെയ്യും. ഗതാഗത സൗകര്യങ്ങള്‍ കൃത്യസമയത്ത് ലഭിയ്ക്കാത്തത് മൂലം 10000 ല്‍ 5 കുട്ടികള്‍ വീതം സംസ്ഥാനത്ത് മരിയ്ക്കുന്നുണ്ട്.

English summary
In a first of its kind initiative in the state, here's some good news for moms-to-be. Karnataka is gearing up to introduce the free pick-up-and-drop facility for pregnant women to reduce high infant and maternal mortality rates in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X