കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് 'മോഡിയില്‍' മോദി അബുദാബിയിലെത്തി

  • By തന്‍വീര്‍
Google Oneindia Malayalam News

അബുദാബി: രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയില്‍ എത്തി. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിയ്ക്കുന്നത്.

അബുദാബി വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മോദിയെ സ്വീകരിച്ചത്. കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സാഹിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. പതിവ് രീതികള്‍ തെറ്റിച്ചായിരുന്നു കിരീടാവകാശിയുടെ നടപടി.

Modi UAE

വിമാനത്താവളത്തില്‍ നിന്ന് എമിറേറ്റ്‌സ് ഹോട്ടലിലേയ്ക്കാണ് മോദി പോയത്. അബുദാബിയിലെ ഗ്രാന്റ് മോസ്‌ക് മോദി സന്ദര്‍ശിയ്ക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളിയാണിത്. ഇന്ത്യയില്‍ നിന്നുള്ള മാര്‍ബിളുകളും ഉപയോഗിച്ചാണ് ഗ്രാന്റ് മോസ്‌ക് നിര്‍മിച്ചിരിയ്ക്കുന്നത്.

അബുദാബി ഭരണാധികാരികളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അബുദാബിയിലെ ലേബര്‍ ക്യാമ്പുകളും സന്ദര്‍ശിയ്ക്കുന്നുണ്ട്. ഇവിടെ അറുപതിനായിരത്തോളം തൊഴിലാളികളാണ് ഉള്ളത്. പകുതിയിലധികം ഇന്ത്യക്കാരാണ്.

ആഗസ്റ്റ് 17 തിങ്കളാഴ്ചയാണ് മോദി ദുബായ് സന്ദര്‍ശിയ്ക്കുന്നത്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മോദി പങ്കെടുക്കുന്ന പൊതു പരിപാടി നടക്കുക.

ഇന്ത്യയില്‍ നിന്നടക്കം വലിയൊരു മാധ്യമ സംഘവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് പാലസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദൂരദര്‍ശന്‍ ആകാശവാണി തുടങ്ങിയ ചുരുക്കം ചില സ്ഥാപനങ്ങളില്‍ നിന്നും മാധ്യമ പ്രതിനിധികളും ചില ഉദ്യോഗസ്ഥരും മോദിയെ വിമാനത്തില്‍ അനുഗമിച്ചിരുന്നു. വൈകീട്ട് 6.30 ഓടെ അബുദാബി ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിക്കുന്നതാണ് പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക പരിപാടി.

English summary
Prime Minister Narendra Modi arrives in Abu Dhabi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X