• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇഷയെ പരിചയപ്പെട്ടത് ആശുപത്രിയിൽ വെച്ച്.. പ്രണയത്തെ കുറിച്ച് മനസ് തുറന്ന് അനൂപ്..വിവാഹം എന്ന്? മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം; ബിഗ് ബോസ് ഷോയിൽ വെച്ചായിരുന്നു തനിക്ക് പ്രണയമുണ്ടെന്ന കാര്യം മത്സരാർത്ഥിയായ അനൂപ് വെളിപ്പെടുത്തിയത്. ഇഷയെന്നാണ് പെൺകുട്ടിയുടെ പേര് എന്ന് പറഞ്ഞെങ്കിലും തന്റെ പ്രണയിനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അനൂപ് വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ താരം ഇഷയെന്ന കാമുകിയെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് മനസ് തുറന്നത്.

 അനൂപിന്റെ പ്രണയം

ബിഗ് സീസൺ ത്രീയിൽ മോഹൻലാൽ മത്സരാർത്ഥികളോട് പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അനൂപ് തന്റെ മനസ് തുറക്കുന്നത്. തനിക്കൊരു പ്രണയം ഉണ്ടെന്നും ഇഷയെന്നാണ് പേരെന്നും അനൂപ് വെളിപ്പെടുത്തി. ഇതോടെ അനൂപിനൊപ്പം ഇഷയുടെ പേരും ബിഗ് ബോസിൽ പല തവണ ചർച്ചയായി.

വിട്ടുപറഞ്ഞില്ല

പുറത്ത് ആരാധകരും ഇഷ്ട താരത്തിന്റെ പ്രണയത്തെ കുറിച്ചുള്ള വിവരങ്ങൾ തേടിക്കൊണ്ടിരുന്നുവെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. പരിപാടി കഴിഞ്ഞ് അനൂപ് പുറത്തെത്തിയപ്പോഴും ഇഷയെ കുറിച്ച് അറിയാനായിരുന്നു പ്രേക്ഷകർക്ക് താത്പര്യം. എന്നാൽ താരം ഒന്നും വിട്ടു പറഞ്ഞില്ല.

തുറന്ന് പറഞ്ഞ് താരം

ഇപ്പോഴിതാ ഐശ്വര്യയെ കണ്ടത് മുതലുള്ള കാര്യങ്ങൾ അനൂപ് തുറന്ന് പറയുകയാണ്. ഇപ്പോഴിതാ താൻ എന്നാണ് ഐശ്വര്യയെ കണ്ടതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ അനൂപ് തുറന്ന് പറയുകയാണ്. തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി താൻ ഐശ്വര്യയെ കണ്ടുമുട്ടിയതെന്നാണ് അനൂപ് പറഞ്ഞത്

 ചികിത്സയ്ക്ക്

.തന്റെ മെന്ഡററും സഹോദരനുമൊക്കെയായ സണ്ണി ചേട്ടന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇഷയെ പരിചയപ്പെട്ടത്. അവിടെ ജൂനിയർ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഇഷ.ആദ്യമൊക്കെ കുറഞ്ഞ സംസാരങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് ഏറെ സംസാരിച്ചു തുടങ്ങി.

ഇഷ്ടം പറഞ്ഞത്

ഇരുവരും ഒരുമിച്ചാണ് തങ്ങളുടെ ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞത്. ഇപ്പോൾ ഒന്നര വർഷമായി തങ്ങൾ പ്രണയത്തിലാണ്. തങ്ങളുടെ ഇംപെര്‍ഫെക്ഷന്‍സ് പോലും പരസ്പരം ഞങ്ങൾ ഇഷ്ടപ്പെട്ടുവെന്നും അനൂപ് പറയുന്നു.

പാലക്കാട് സ്വദേശി

പട്ടാമ്പിക്കാരനാണ് അനൂപ്. ഇഷയും പാലക്കാട് സ്വദേശ്. വീട് കുട്ടനൂരാണ്. ആയുർവേദ ഡോക്ടറായ ഐശ്വര്യ ഇപ്പോൾ എംഡി ചെയ്യുകയാണ്, അനൂപ് പറഞ്ഞു. ഐ്വര്യയുടെ അച്ഛൻ അച്യുത് അമ്മ സുനിത എന്നിവർ അടങ്ങുന്നതാണ് ഇഷയുടെ കുടുബം.

 വിവാഹ നിശ്ചയം

ഇരുവരുടേയും വിവാഹ നിശ്ചയായിരുന്നു ബുധനാഴ്ച. നിശ്ചയത്തിന്റെ കാര്യം കഴിഞ്ഞ ദിവസം താരം തന്നെയായിരുന്നു അറിയിച്ചത്. സുഹൃത്തായ ഷജിൽ കബീർ വരച്ച അനൂപും ഇഷയും നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ സേവ് ദി ഡേറ്റ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെയ്ക്കുകയായിരുന്നു.

വിവാഹം ഉടനില്ല

അതേസമയം നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം ഈ വർഷം ഇല്ലെന്നാണ് താരം പറയുന്നത്. അനുജത്തി അഖിലയുടേയും വരൻ ഹരിയുടേയും വിവാഹം നടക്കേണ്ടതുണ്ട്. ഈ സപ്തംബറിലാണ് വിവാഹമെന്നും അനൂപ് പറയുന്നു. അനിയത്തിയുടെ വിവാഹം നടത്താനാണ് താൻ ബിഗ് ബോസ് ഷോയിൽ എത്തിയതെന്ന് നേരത്തേ നടൻ ഷോയിൽ പറഞ്ഞിരുന്നു.

മിനിസ്ക്രീനിലൂടെ

മിനിസ്ക്രീനിലെ സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് കൃഷ്ണൻ ശ്രദ്ധ നേടുന്നത്. സീരിയയിൽ കല്യാൺ എന്ന നായക കഥാപാത്രത്തേയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. സീരിയൽ മുന്നേറുന്നതിനിടെയാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ ത്രീയിലേക്ക് ക്ഷണം ലഭിക്കുന്നത്.

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale
   ബിഗ് ബോസിൽ

  ഇപ്പോൾ ബിഗ് ബോസ് സീസൺ 3 യിലെ അവസാന എട്ട് മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് അനൂപ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിച്ചെങ്കിലും വിജയിയെ പ്രഖ്യാപിച്ചിട്ടില്ല. ഫിനാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  bigg boss malayalam season 3; Met aiswarya in a hospital, anoop krishnan opens up about his love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X