• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിറവത്ത് അനൂപിനെ വെട്ടാന്‍ ജോസ് പക്ഷം, സിപിഎം തന്ത്രം ഇങ്ങനെ, കേരളാ കോണ്‍ഗ്രസ് പോര് നേട്ടമാകുമോ?

പിറവം യുഡിഎഫിന് വലിയ ആശങ്കയിലാണ് മണ്ഡലമാണ്. മുന്‍തൂക്കം കേരളാ കോണ്‍ഗ്രസിനാണ്. ജേക്കബ് ഗ്രൂപ്പ് പാട്ടും പാടി ജയിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത്തവണ പക്ഷേ ജോസ് കെ മാണി പക്ഷം കൂടെ വന്നത് കൊണ്ട് വന്‍ പരീക്ഷണത്തിന് തന്നെയാണ് സിപിഎം മുതിരുന്നത്. ഈ മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള പ്ലാനാണ് എല്‍ഡിഎഫില്‍ നടക്കുന്നത്. പൊതുവേ മണ്ഡലം യുഡഫിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്.

യാക്കോബായ സഭയ്ക്ക് നിര്‍ണായയ ശക്തിയുള്ള പ്രദേശം കൂടിയാണിത്. പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ യാക്കോബായക്കാരെ അനുവദിക്കണമെന്ന നിയമം പാസാക്കിയതും അടക്കം ഉയര്‍ത്തിക്കാട്ടി സഭയുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.

പിറവത്തെ സിറ്റിംഗ് എംഎല്‍എ കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബാണ്. അദ്ദേഹത്തെ വീഴ്ത്താന്‍ യുഡിഎഫ് നിരയില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് കണ്ടെത്താനുള്ള നീക്കത്തിലാണ്. സിപിഎം പിറവം നിയോജക മണ്ഡലം സെക്രട്ടറി ഷാജു ജേക്കബിന്റെ പേരാണ് സജീവ ചര്‍ച്ചയിലുള്ളത്. എന്നാല്‍ ഇത് വേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം സൂചിപ്പിക്കുന്നുണ്ട്. സിപിഎം മത്സരിക്കുന്നതിന് പകരം ജോസ് പക്ഷത്തിന് സീറ്റ് നല്‍കാനാണ് സാധ്യത. ഇവര്‍ ആവശ്യപ്പെട്ട 13 സീറ്റുകളില്‍ പിറവവും ഉള്‍പ്പെടുന്നുണ്ട്. ജോസ് പക്ഷം മത്സരിച്ചാല്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കാനാവുമെന്നും ഭൂരിപക്ഷം കുറയ്ക്കാനും ചിലപ്പോള്‍ ജയിക്കാനും സാധിക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു.

അതേസമയം ജോസിന് സീറ്റ് വിട്ടുകൊടുത്തില്ലെങ്കിലും വേറെ ഓപ്ഷന്‍ സിപിഎമ്മിന് മുന്നിലുണ്ട്. എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മുളന്തുരുത്തി ഡിവിഷനില്‍ നിന്ന് മത്സരിച്ച പിബി രതീഷ് ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിയാവാനും സാധ്യതയുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ സമര പാരമ്പര്യം രതീഷിനുണ്ട്. നേരത്തെ കോണ്‍ഗ്രസിന്റെ എല്‍ദോ ടോം പോളിനോട് പരാജയപ്പെട്ടെങ്കില്‍ മികച്ച പ്രകടനമാണ് രതീഷ് കാഴ്ച്ചവെച്ചത്.

കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ താലൂക്കില്‍ ഉള്‍പ്പെടുന്ന ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയുടെ ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ ് പിറവം മണ്ഡലം.

അനൂപ് ജേക്കബ് 2021 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ്. വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ എറണാകുളം ജില്ലയിലെ ഒന്നാം സ്ഥാനത്തുള്ള മണ്ഡലമാണ് പിറവം. തിരുവാങ്കുളം ഒഴികെ എല്ലാ പഞ്ചായത്തുകളും പൂര്‍ണമായി കാര്‍ഷിക പ്രാധാന്യമുള്ളവയാണ്. ആറ് തവണ യുഡിഎഫും രണ്ട് തവണ എല്‍ഡിഎഫും ജയിച്ച മണ്ഡലമാണിത്. മണ്ഡലം രൂപീകരിച്ച 1977ല്‍ ടിഎം ജേക്കബ്, ആലുങ്കല്‍ ദേവസിയെ പരാജയപ്പെടുത്തി. 1980ല്‍ പിസി ചാക്കോയാണ് ഇവിടെ ജയിച്ചത്.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

1987ല്‍ ഗോപി കോട്ടമുറിക്കലിലൂടെയാണ് മണ്ഡലം സിപിഎം പിടിക്കുന്നത്. 2006ല്‍ എംജെ ജേക്കബ് ജയിച്ചതാണ് പിന്നീടുള്ള സിപിഎമ്മിന്റെ ജയം. 2011ല്‍ ടിഎം ജേക്കബ് ഈ മണ്ഡലം തിരിച്ചുപിടിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ മകന്‍ അനൂപ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയായിരുന്നു. 2016ല്‍ ഈ മണ്ഡലം അനൂപ് നിലനിര്‍ത്തുകയും ചെയ്തു. ഇത്തവണ ജയസാധ്യതയുണ്ടോ എന്ന് പരീക്ഷിക്കാന്‍ കൂടിയാണ് സിപിഎം ശ്രമിക്കുന്നത്.

നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം

English summary
piravam a udf strong hold, cpm looking for a surprise win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X