എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടനും കലാകാരനും മാത്രമല്ല കോട്ടയം നസീര്‍!.. ചിത്രകലയിലും തിളങ്ങി, കൊച്ചിയില്‍ ചിത്രപ്രദര്‍ശനം!

  • By Desk
Google Oneindia Malayalam News

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ തുടക്കമായി. ഡ്രീംസ് ഓഫ് കളേഴ്സ് എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ കാലഘട്ടത്തില്‍ നസീര്‍ വരച്ച ചിത്രങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. മിമിക്രി കലാകാരനായ കോട്ടയം നസീറിന്റെ ചിത്രകലയിലെ കൈവഴക്കം വെളിവാക്കുന്നതാണ് ഓരോ രചനയും.

സ്‌കൂള്‍ തലം മുതല്‍ വരയില്‍ സജീവമായിരുന്ന നസീര്‍ ഡ്രോയിങ്ങ് കലാകാരനായിട്ടാണ് പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചത്. തുടര്‍ന്നാണ് മിമിക്രിയിലേക്ക് വന്നത്. മിമിക്രിയും സിനിമയുമായി തിരക്കിലായതിനെ തുടര്‍ന്ന് ഏറെക്കാലം വരയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് കോട്ടയം നസീര്‍ പറഞ്ഞു. എന്നാല്‍ ഒന്നിനെ സ്വീകരിച്ചതിന്റെ പേരില്‍ മറ്റൊരു കഴിവിനെ തിരസ്‌കരിക്കാനാവില്ലല്ലോ, അതുകൊണ്ട് ചിത്രകല എപ്പോഴും കൂടെതന്നെയുണ്ടായിരുന്നു.

kottayamnaseerexhibition

പിന്നീട് ഒരാഗ്രഹം തോന്നി വീണ്ടും വരച്ചുതുടങ്ങിയപ്പോള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം വലിയ പ്രതികരമാണ് ലഭിച്ചത്. തുടര്‍ന്ന് വീണ്ടും വരയിലേക്ക് തിരിയുകയായിരുന്നു. അതിനായി ഇന്റര്‍നെറ്റിനെയും മറ്റും ആശ്രയിച്ച് ഡ്രോയിംഗിലെ പുതിയ ശൈലികള്‍ പലതും പഠിച്ചു. ജനങ്ങള്‍ക്ക് ഒരു പാട് ചിന്തിപ്പിക്കുന്ന ആശയങ്ങളൊന്നും ഈ ചിത്രങ്ങളില്ല. കൊച്ചുകുട്ടിക്ക് പോലും ഗ്രഹിക്കാവുന്നതാണ് എന്റെ ചിത്രങ്ങളെന്നും കോട്ടയം നസീര്‍ പറഞ്ഞു.

ഇന്റര്‍നെറ്റിന്റെ സഹായത്തോടെയയാരുന്നു ചിത്രകലയിലേക്കുള്ള തിരിച്ചുവരവ്. പല പടങ്ങളും ഡൗണ്‍ലോഡ് ചെയ്തെടുത്തു. ആധുനിക ചിത്രകലാ രീതികളും ഇങ്ങനെതന്നെ മനസിലാക്കി. ഒരു ചിത്രങ്ങളില്‍ ഒന്നിലധികം രൂപങ്ങളെ ഒളിപ്പിച്ചുവെക്കുന്ന രീതിയലാണ് രചന. സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമേ അതില്‍ ഒളിഞ്ഞിരിക്കുന്ന ഒന്നിലവധികം രൂപങ്ങള്‍ വ്യക്തമാകും. ഇത്തരത്തില്‍ പൂര്‍ത്തിയാക്കിയ കടുവയുടെ ചിത്രവും വയോധികന്റെ മുഖവുമെല്ലാം കാഴ്ച്ക്കാരെ വിസ്മയിപ്പിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയില്‍ വരച്ച 54 ചിത്രങ്ങളാണ് ഡ്രീംസ് ഓഫ് കളേഴ്സ് പ്രദര്‍ശനത്തിലുള്ളത്.

ചിത്രക്കാരനും കൊച്ചിന്‍ ബിനാലെ ക്യൂറേറ്ററുമായ റിയാസ് കോമു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. നടന്മാരായ സിദ്ദിഖ്, സലിംകുമാര്‍, ടിനിടോം, കലാഭവന്‍ പ്രജോദ്, എം എല്‍ എമാരായ മുനീര്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആസിഫ് അലി കോമുവാണ് ചിത്രപ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍. രാവിലെ 11 മുതല്‍ വൈകിട്ട് ഏഴ് വരെ നടക്കുന്ന പ്രദര്‍ശനം 18ന് സമാപിക്കും.

Ernakulam
English summary
ernakulam local news about actor kottayam naseers exibition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X