എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്നലെ ജാമ്യം; ഇന്നു മുതൽ പത്ത് ദിവസം റിമാൻഡ്, വിശദീകരണം ഇപ്പോൾ വേണ്ടെന്ന് ജഡ്ജി

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊള്ള പലിശക്കാരന്‍ മഹാരാജ് മഹാദേവിനെ തുടരന്വേഷണത്തിനായി കൊച്ചി കോടതി പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചെന്നൈയില്‍ നിന്ന് പൊലീസ് സാഹസികമായി പിടികൂടിയ മഹാരാജിന് ഞായറാഴ്ച കോടതി ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. സെപ്തംബര്‍ 30ന് പതിനൊന്ന് മണിക്ക് കോടതിയില്‍ ഹാജരാകണമെന്ന കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് എത്തിയ മഹാരാജിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.


പ്രോസിക്യൂഷന്‍റെ ആവശ്യ പ്രകാരം കോടതി പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡി അനുവദിക്കുകയും ചെയ്തു. പ്രതിഭാഗം അഭിഭാഷകന്‍ ഹനീസ് മനക്കല്‍ പൊലീസ് കസ്‌റ്റഡി അഞ്ച് ദിവസമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനിടെ കേസില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി പരിഗണിച്ചില്ല.

mahadev-1538

കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്ന് കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ പ്രതിഷേധിച്ചതോടെ മജിസ്ട്രേറ്റ് ഇറങ്ങി ചേമ്പറിലേക്ക് പോകുകയായിരുന്നു. പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടിയ മഹാരാജിനെ കൂടുതല്‍ തെളിവെടുപ്പിനായി കൊണ്ട് പോകുമെന്ന് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി.അനീഷ് പറഞ്ഞു.

നേരത്തേ ഇയാളുടെ ചെന്നൈ ഓഫീസ് പരിശോധിച്ചിരുന്നു. ആവശ്യം വന്നാല്‍ വീണ്ടും ചെന്നൈയിലേക്ക് തെളിവുകള്‍ ശേഖരിക്കാന്‍ പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേസിന്‍റെ സുഗമമായ അന്വേഷണത്തിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമാണ് മഹാരാജിനെ പൊലീസ് കസ്റ്റഡിയില്‍ കോടതി വിട്ട് നല്‍കിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹനീസ് മനക്കല്‍ പറഞ്ഞു .ഈ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

ഞായറാഴ്ച കൊള്ള പലിശക്കാരൻ മഹാരാജിനെ ജാമ്യത്തിൽവിടാൻ ഇടയാക്കിയത് പൊലീസ് ഉയർത്തിയ ദുർബ്ബല വാദങ്ങളെ തുടർന്ന്. ചെന്നൈയിൽ നിന്നുംകസ്റ്റഡിയിൽ എടുത്ത ശേഷം മഹാരാജിനെ പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തിടുക്കപ്പെട്ട് ഉണ്ടാക്കിയ റിമാന്‍റ് റിപ്പോർട്ടിൽ ഇയാളുടെ മുൻകാല ക്രിമിനൽ കേസുകൾ ഉൾപ്പെടുത്താനാകാത്തതും കേസിന്‍റെ ഗൗരവം കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിയാത്തതിനെ തുടർന്നെന്നും വിമർശനം .

കോയമ്പത്തൂർ ടോൾപ്ലാസയ്ക്കു സമീപംവെച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും മഹാരാജിന്റെ അനുയായികൾ ഇയാളെരക്ഷപെടുത്തി കൊണ്ടുപോയ സംഭവത്തിൽ മഹാരാജ് മഹാദേവനെ പ്രതിചേർത്തിരുന്നുവെങ്കിലും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്ന സമയത്ത് ഇക്കാര്യങ്ങൾ വേണ്ട രീതിയിൽഅവതരിപ്പിക്കുന്നതിലും പൊലീസ് പരാജയപ്പെടുകയായിരുന്നു. പൊലീസിന്റെ വാദങ്ങൾ എല്ലാം തന്നെ ദുർബ്ബലമാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള സംഭവ വികാസങ്ങൾ.

ഒരു ദിവസത്തെ ജാമ്യത്തിൽ മഹാരാജിനെ വിട്ട് അടുത്ത ദിവസം കോടതിയിൽ സ്വന്തം നിലക്ക് ഹാജരാകാൻ ഇയാളെ അനുവദിച്ചതിലൂടെ പൊലീസിനോട് കോടതി കരുണ കാട്ടുകയായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. തിങ്കളാഴ്ച കോടതിയിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിക്കുന്നതിൽ പോലീസിനു വേണ്ടി ഹാജരായ അഭിഭാഷകൻ പണിപ്പെട്ടുവെങ്കിലും ചെന്നൈ കോടതിയിൽ നിന്നും നേടിയ മുൻകൂർ ജാമ്യം മഹാരാജിന് സഹായമായി മാറുകയായിരുന്നു.

പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയെന്ന് പറയുമ്പോഴും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായി വൈകിട്ട് 5ന് മഹാരാജിന് സ്വതന്ത്രനാകാംഎന്ന നിലയിലാണ് പൊലീസ്കസ്റ്റഡി അനുവദിച്ചിരിക്കു ന്നത് .എന്തൊക്കെ കാര്യങ്ങൾ ചോദിച്ചുവെന്നത് നിത്യവും അഭിഭാഷകനുമായി ആശയവിനിമയം നടത്തുന്നതിലൂടെ തെളിവുകൾ ദുർബ്ബലപ്പെടാൻ കാരണമാകുമെന്നും നിയമവൃത്തങ്ങൾ വിലയിരുത്തുന്നു.

Ernakulam
English summary
ernakulam local news about money lendor maharaja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X