എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീപിടിത്തത്തില്‍ രണ്ടരക്കോടിയുടെ പൈപ്പ് കത്തി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി:ഇടക്കൊച്ചിയില്‍ കായല്‍ തീരത്ത് സൂക്ഷിച്ചിരുന്ന ഡ്രെഡ്ജിങ് പൈപ്പുകള്‍ തീപിടിത്തില്‍ കത്തി നശിച്ചു. രണ്ടര കോടി രൂപ വിലവരുന്ന പൈപ്പുകളാണ് കത്തിനശിച്ചത്. നവംബര്‍ 21 ന് വൈകുന്നേരമാണ് സംഭവം നടന്നത്.

ആറ് ഫയര്‍ എന്‍ജിനുകള്‍ മൂന്ന് മണിക്കൂര്‍ നേരം ശ്രമിച്ചിട്ടാണ് തീ അണക്കാനായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല.

Kochi Map

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിസി ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിന്റെ പൈപ്പുകളാണ് തീപിടിത്തില്‍ നശിച്ചത്.കൊല്ലം തുറമുഖം ആഴം കൂട്ടുന്നതിനായി കൊണ്ടുവന്ന പൈപ്പുകള്‍ ആയിരുന്നു ഇത്. കൊല്ലത്തെ ജോലികള്‍ തീര്‍ന്നതിന് ശേഷം കായലോരത്തെ ക്ഷേത്രഭൂമി ലീസിനെടുത്ത് അവിടെ സൂക്ഷിക്കുകയായിരുന്നു. വില്ലിങ്ടണ്‍ ഐലന്റിലാണ് കമ്പനിയിലെ കൊച്ചിയിലെ ഓഫീസ്.

കമ്പനിയുടെ മൂന്ന് ജീവനക്കാരും ഒരു സെക്യൂരിറ്റി ജീവനക്കാരനും ആണ് പൈപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. ഇവര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു.

450 മില്ലീമീറ്റര്‍ വ്യാസമുള്ള 120 പൈപപ്പുകളും 300 മില്ലീ മീറ്റര്‍ വ്യാസമുള്ള 127 പൈപ്പുകളും ആണ് സ്ഥലത്ത് ഉണ്ടായിരുന്നത്. കൂടതെ ഇവയുടെ കണക്ടറുകളും ഉണ്ടായിരുന്നു. ഓരോ പൈപ്പിനും 45000 മുതല്‍ 50000 രൂപവരെ വില വരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

കമ്പനി മാനേജറുടെ പരാതിയെ തുടര്‍ന്ന് പള്ളുരുത്തി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ചപ്പുചവറുകള്‍ക്ക് തീ പിടിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Ernakulam
English summary
Dredging pipes worth Rs 2.5 crore, stored in the open next to the lake in Kanangadu, Edakochi, were gutted in a fire that broke out on Thursday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X