കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം മോദി പേര് മാറ്റി പറ്റിച്ചതോ... അതെല്ലാം പഴയ പദ്ധതി

Google Oneindia Malayalam News

കാര്‍ഷിക മേഖലയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് അവകാശ വാദം. പല പദ്ധതികളും ഇപ്പോള്‍ ഏറെ ജനശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ ചില കോണുകളില്‍ ചിന്ന് ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെല്ലാം പുതിയ പദ്ധതികളാണോ, അവയെല്ലാം വന്‍ വിജയമാണോ... ?

ഫാക്ട്‌ചെക്കര്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട ഈ വിവരങ്ങള്‍ ഒന്ന് പരിശോധിയ്ക്കാം... ചിലപ്പോള്‍ ഞെട്ടിപ്പോകും.

നാരങ്ങ പൂശിയ യൂറിയ

നാരങ്ങ പൂശിയ യൂറിയ

വിളവ് മെച്ചപ്പെടുത്താന്‍ നാരങ്ങയില്‍ പൂശിയ യൂറിയ ഉപയോഗിയ്ക്കുക എന്നത് നരേന്ദ് മോദി സര്‍ക്കാരിന്റെ പുത്തന്‍ പുത്തന്‍ പദ്ധതിയാണെന്നായിരുന്നു അവകാശവാദം. എന്നാല്‍ സത്യം എന്തെന്നോ....?

വര്‍ഷങ്ങള്‍ക്ക് മുമ്പേ

വര്‍ഷങ്ങള്‍ക്ക് മുമ്പേ

വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ പദ്ധതി രാജ്യത്ത് നടപ്പിലാക്കിത്തുടങ്ങിയിരുന്നു എന്നാണ് ലോക്‌സഭ രേഖകള്‍ ഉര്‍ത്തിക്കാട്ടി ഫാക്ട്‌ചെക്കര്‍ പറയുന്നത്. 2011 ഓഗസ്റ്റ് മാസത്തില്‍ തന്നെ സര്‍ക്കാര്‍ നാരങ്ങ പൂശിയ യൂറിയയുടെ നിര്‍മാണം കുത്തനെ കൂട്ടിയിരുന്നത്രെ.

സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

ഏറെ പ്രചാരം ലഭിച്ച സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്നത് എന്‍ഡിഎ സര്‍ക്കാരിന്റെ പദ്ധതിയാണെന്നായിരുന്നു അവകാശവാദം. എന്നാല്‍ 2012 ല്‍ തന്നെ അഞ്ച് കോടി കര്‍ഷകര്‍ക്ക് ഈ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. 2008-2009 കാലത്താണ് പദ്ധതി തുടങ്ങുന്നത്.

കാര്‍ഷിക വായ്പയിലെ റെക്കോര്‍ഡ്

കാര്‍ഷിക വായ്പയിലെ റെക്കോര്‍ഡ്

കാര്‍ഷിക വായ്പ 8.5 ലക്ഷം കോടി രൂപയാക്കി എന്നതാണ് സര്‍ക്കാരിന്റെ അവകാശ വാദം. എട്ട്‌ലക്ഷം കോടി ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്‍ഷിക വായ്പയിലെ വര്‍ദ്ധനെ തുലോം തുച്ഛമത്രെ!

ഗ്രാമീണ വൈദ്യുതീകരണം

ഗ്രാമീണ വൈദ്യുതീകരണം

ദീന്‍ ദയാല്‍ ഉപാധ്യായ് ഗ്രാം ജ്യോതി യോജന എന്നതാണ് ഈ പദ്ധതിയ്ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ പേര്. എന്നാല്‍ ഇത് പുതിയ പദ്ധതിയല്ല. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ പേര് മാറ്റിയത് മാത്രമാണത്രെ.

പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജന

പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജന

കൃഷിക്കാര്‍ക്ക് ആവശ്യത്തിന് വെള്ളമെത്തിയ്ക്കാനുള്ള പദ്ധതിയാണിത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന എഐബിപി പദ്ധതിയാണ് ഇപ്പോള്‍ പേര് മാറ്റി എത്തിയിരിയ്ക്കുന്നതെന്നാണ് പറയുന്നത്. പേര് മാറ്റിയത് മാത്രമല്ല, പദ്ധതിയുടെ ഫണ്ടും വെട്ടിക്കുറച്ചിട്ടുണ്ടത്രെ.

ജൈവകൃഷി

ജൈവകൃഷി

ജൈവ കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായി പരമ്പരാഗത് കൃഷ് വികാസ് യോജന എന്നപേരില്‍ മോദി സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നു. എന്നാല്‍ ഇതും മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ പേര് മാറ്റി അവതരിപ്പിച്ചതാണെന്നാണ് വാദം.

English summary
The agriculture ministry has claimed that in the first year of Prime Minister Narendra Modi’s term, it launched several new initiatives, such as soil-fertility boosting neem-coated urea and soil-health cards, PMKSY, PKVY and DDUGY.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X