കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താം ക്ലാസില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തോല്‍വി.... പഠിപ്പിക്കാനാളുമില്ല... ബേഠി ബച്ചാവോ തട്ടിപ്പ്!

പത്താം ക്ലാസില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തോല്‍വി

Google Oneindia Malayalam News

ചണ്ഡീഗഡ്: രസകരമായ കാര്യങ്ങളാണ് മോദി സര്‍ക്കാരിന് കീഴില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ബേഠി ബച്ചാവോ ബേഠി പഠാവോ ഏറ്റവും നന്നായി നടക്കുന്നുവെന്ന് അവകാശപ്പെട്ട ഹരിയാനയിലെ കബ്രേല്‍ ഗ്രാമത്തില്‍ ഒരു സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും തോറ്റ് തുന്നംപാടിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ സര്‍ക്കാര്‍ സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയ്ക്കിരുന്ന വിദ്യാര്‍ത്ഥികളാണ് തോറ്റിരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഇത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ ഇവര്‍ കരുതുന്നതിലും എത്രയോ മോശപ്പെട്ട കാര്യങ്ങളാണ് സ്‌കൂളില്‍ നടന്നുകൊണ്ടിരുന്നത്.

1

24 വിദ്യാര്‍ത്ഥിനികളാണ് ഈ സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയത്. ഒരു കുട്ടി പോലും എന്തുകൊണ്ട് പാസായില്ല എന്ന് സര്‍ക്കാരിനെ അമ്പരിപ്പിക്കുന്നു. ജില്ലയില്‍ ഈ സ്‌കൂള്‍ മാത്രമാണ് മോശമായി പെര്‍ഫോം ചെയ്തത്. അതേസമയം ഹരിയാന സര്‍ക്കാരിനെയും വിദ്യാഭ്യാസ ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഇവിടെയുള്ള ഗ്രാമവാസികള്‍. ബേഠി ബച്ചാവോ ബേഠി പഠാവോ വെറും തട്ടിപ്പാണെന്ന് ഇവര്‍ പറയുന്നു. ഇതിന്റെ ആനുകൂല്യങ്ങളൊന്നും ഇതുവരെ ഇവിടെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. സ്‌കൂളില്‍ ആവശ്യത്തിന് ടീച്ചര്‍മാരില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

ഗ്രാമപഞ്ചായത്ത് അധികൃതകര്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ ഇവര്‍ തയ്യാറായില്ല. സംസ്‌കൃതം, ഹിന്ദി, സയന്‍സ്, കണക്ക് എന്നിവയ്ക്ക് പത്താം ക്ലാസില്‍ അധ്യാപകരുണ്ടായിരുന്നില്ല. ഇത്രയും അധ്യാപകരില്ലാത്തത് വലിയ വീഴ്ച്ച തന്നെയാണ്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ നാലു വര്‍ഷമായി വിവിധ വിഷയങ്ങളില്‍ ഇവിടെ അധ്യാപകരില്ല എന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പാഠങ്ങള്‍ പഠിപ്പിക്കാതെ എങ്ങനെയാണ് പാസാകുക എന്നാണ് വിദ്യാര്‍ത്ഥിനികളുടെ ചോദ്യം. അതേസമയം അധ്യാപകരെ പുതിയതായി എന്തുകൊണ്ട് നിയമിച്ചില്ല എന്ന ചോദ്യത്തിന് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. സ്‌കൂളില്‍ പ്രധാനാധ്യാപികയുടെ പോസ്റ്റ് പോലും ഒഴിഞ്ഞ് കിടക്കുകയാണ്.

മുഖ്യമന്ത്രിയായത് ആരുടെയും ഔദാര്യത്തിലല്ല... പുതിയ ബജറ്റ് ഉണ്ടാവും... ഞെട്ടിച്ച് കുമാരസ്വാമി!!മുഖ്യമന്ത്രിയായത് ആരുടെയും ഔദാര്യത്തിലല്ല... പുതിയ ബജറ്റ് ഉണ്ടാവും... ഞെട്ടിച്ച് കുമാരസ്വാമി!!

മര്യാദയുണ്ടെങ്കില്‍ ഡബ്ല്യുസിസിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം.... പൊട്ടിത്തെറിച്ച് ശാരദക്കുട്ടിമര്യാദയുണ്ടെങ്കില്‍ ഡബ്ല്യുസിസിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം.... പൊട്ടിത്തെറിച്ച് ശാരദക്കുട്ടി

English summary
All students of class 10 of government Girls Secondary School in Hisar fail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X