കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാർക്കെതിരായ മർദ്ദനം: പൊലീസിനോട് വിശദീകണം തേടി ലോക്സഭാ സ്പീക്കർ

Google Oneindia Malayalam News

ദില്ലി: സില്‍വർ ലൈനിനെതിരായ പ്രതിഷേധത്തിനിടെ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എംപിമാരെ കയ്യേറ്റം ചെയ്ത ദില്ലീസ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധവുമായി ലോക്സഭ സ്പീക്കർ ഓംപ്രകാശ ബിർള. ഡൽഹി പൊലീസ് കമീഷണർ രാജേഷ് അസ്താനയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് എംപിമാരെ സ്പീക്കർ തന്റെ ചേമ്പറിലേക്ക് വിളിച്ച് വരുത്തിയിരുന്നു. സംഭവിക്കാന്‍ പാടില്ലാത്ത കാരക്യമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും എംപിമാർക്കെതിരെ ഉണ്ടായതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.

ഒരു നമ്പർ പ്രമുഖന്റേത്, ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കാന്‍ പോവുന്നില്ല: ബൈജു കൊട്ടാരക്കരഒരു നമ്പർ പ്രമുഖന്റേത്, ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കാന്‍ പോവുന്നില്ല: ബൈജു കൊട്ടാരക്കര

പോലീസിന്റെ കയ്യേറ്റം ലോക്സഭയിലും എംപിമാർ ഉന്നയിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ചേംബറിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. കെ റെയിൽ പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ച യു ഡി എഫ് എംപിമാരെ ദില്ലി പൊലീസ് കയ്യേറ്റം ചെയ്യുകയായിരുന്നു. എം.പിമാരാണെന്ന ഐ.ഡി കാർഡ് കാണിച്ചിട്ടും ഇവരെ വെറുതെ വിട്ടില്ല.

 parliament

സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസും രംഗത്ത് എത്തിയിട്ടുണ്ട്. പേരും വിവരങ്ങളും വെളിപ്പെടുത്താതെ ചിലര്‍ പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കയറാന്‍ ശ്രമിച്ചെന്നും ഇവരെ തടയുക മാത്രമാണ് ചെയ്തതതെന്നാണ് ദില്ലി പൊലീസ് വിശദീകരിക്കുന്നത്. ആരെയും കൈയേറ്റം ചെയ്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെറെയില്‍ പദ്ധതിക്കെതിരെ വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരുന്ന എംപിമാരെയാണ് ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചത്

അതേസമയം, സംഭവത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രൂകഷമായ ഭാഷയില്‍ വിമർശിച്ചു. സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ സമരം നടത്തിയ വനിതകളടക്കമുള്ള എം പിമാരെ പോലീസ് മർദ്ദിച്ച സംഭവം കിരാത നടപടിയാണെന്നാണ് രമേശ് ചെന്നിത്തല എംപി പ്രതികരിച്ചത്. ജനാധിപത്യത്തിലെ എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ട .എം പിമാർ എന്ന പരിഗണനപോലും നൽകാതെയാണു പോലീസിൻ്റെ ഈ കിരാത നടപടിയെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയിലെങ്ങും പോലീസിനെയും സ്വന്തം അണികളെയും ഉപയോഗിച്ച് ഇത്തരത്തിൽ പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നത്.
അതിൻ്റെ ഒരു തുടർക്കഥയാണു ഇന്നു എം പിമാർക്കെതിരെ നടന്നത്. ഇതേ സമീപനം തന്നെയാണു കേരളത്തിൽ പിണറായി സർക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
കേരള എംപിമാരെ മര്‍ദ്ദിച്ച് ദില്ലി പോലീസ്, ദൃശ്യങ്ങള്‍ കാണാം

English summary
attack against UDF MPs: Lok Sabha Speaker seeks explanation from police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X