കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് വെച്ചില്ലെന്ന്.. ബെംഗളൂരു ബിജെപി നേതാവിന് നോട്ടീസ്...

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ഇരുചക്ര വാഹന പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ മെട്രോ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ആദ്യമൊക്കെ പലരും പരാതി പറഞ്ഞിരുന്നെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ പുതിയ നിയമം കൊളളാം എന്ന അഭിപ്രായമാണ് ബെംഗളൂരു നിവാസികള്‍ക്ക്. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ആരും ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് പോലീസ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്.

ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും കാര്യം ഓക്കെ, എന്നാല്‍ കാറില്‍ യാത്ര ചെയ്യുമ്പോഴും ഹെല്‍മറ്റ് വെക്കണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ. ബെംഗളൂരുവിലെ ബി ജെ പി നേതാവും മീഡിയ ഇന്‍ ചാര്‍ജുമായ എസ് പ്രകാശിനാണ് കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് വെച്ചില്ല എന്ന് പറഞ്ഞ് ബെംഗളൂരു ട്രാഫിക് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

bjp

നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കെ എ 04 എം പി 7257 വാഹനം തന്റെ കാറാണ് എന്നാണ് എസ് പ്രകാശ് വണ്‍ ഇന്ത്യയോട് പറഞ്ഞത്. പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് വെക്കാത്തതിനാണ് പിഴ എന്ന് നോട്ടീസില്‍ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്. ബസവേശ്വര സര്‍ക്കിളിനടുത്ത് വെച്ചാണ് പ്രകാശ് നിയമലംഘനം നടത്തിയത് എന്നാണ് നോട്ടീസ് പറയുന്നത്. 100 രൂപയാണ് പിഴ.

നിയമലംഘനം നടത്തിയ വാഹനം കാര്‍ ആണെന്ന് നോട്ടീസില്‍ തന്നെ വ്യക്തമായി പറയുന്നുണ്ട് എന്നതാണ് രസകരമായ കാര്യം. എന്താണ് സംഭവിച്ചത് എന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥരും. സാങ്കേതികമായ തകരാറാണ് നോട്ടീസിന് പിന്നില്‍ ഇക്കാര്യം പരിശോധിക്കുമെന്നും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
For S Prakash, the media in charge of the BJP in Karnataka it was quite a day when he received a notice from the traffic police for not wearing a helmet. The only problem with this notice was that it was issued to him while he was driving his car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X