കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് പ്രചാരണവുമായി എസ്പിയുടെ വേദിയില്‍..... പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് ക്യാമ്പില്‍ വിഭാഗീയത കത്തിപ്പടരുന്നു. മുതിര്‍ന്ന നേതാവ് സത്യവേദ് ചതുര്‍വേദി പ്രചാരണത്തിനായി സമാജ്‌വാദി പാര്‍ട്ടിയുടെ വേദിയിലെത്തിയിരിക്കുകയാണ്. തന്റെ മകന് വേണ്ടിയാണ് ഇയാള്‍ പ്രചാരണത്തിനിറങ്ങിയത്. ഇവിടെ എസ്പിയോ കോണ്‍ഗ്രസോ തമ്മില്‍ ഒരു സഖ്യവുമില്ല. അതേസമയം വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസിന് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. തന്നെ പുറത്താക്കാന്‍ ഇയാള്‍ കോണ്‍ഗ്രസിനെ വെല്ലുവിൡച്ചിട്ടുണ്ട്.

സംസ്ഥാന കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ തമ്മില്‍ പോരടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചതുര്‍വേദി എതിരാളികളുടെ പാളയത്തിലെത്തിയിരിക്കുന്നത്. ദിഗ്വിജയ് സിംഗ്, ജോതിരാദിത്യ സിന്ധ്യ, കമല്‍നാഥ് എന്നിവര്‍ തമ്മില്‍ കടുത്ത പോരാട്ടം പാര്‍ട്ടിയിലുണ്ട്. സിന്ധ്യക്കെതിരെ കമല്‍നാഥും സിംഗും അണിനിരന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഭാഗീയത പരസ്യമാകുന്നത് സംസ്ഥാനത്ത് വീണ്ടും ഭരണത്തിലെത്താനുള്ള കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നതാണ്.

പട നയിച്ച് ചതുര്‍വേദി

പട നയിച്ച് ചതുര്‍വേദി

സത്യവേദ് ചതുര്‍വേദിക്ക് ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇത് അദ്ദേഹത്തിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ബുന്ധേല്‍ഖണ്ഡ് മേഖലയിലെ കരുത്തുറ്റ ബ്രാഹ്മണ നേതാവാണ് സത്യവേദ് ചതുര്‍വേദി. ഇയാള്‍ പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു. ദീര്‍ഘകാലമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട് അദ്ദേഹത്തിന്. രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മകന് സീറ്റ് തരപ്പെടുത്താനുള്ള നീക്കം

മകന് സീറ്റ് തരപ്പെടുത്താനുള്ള നീക്കം

സത്യവേദ് ചതുര്‍വേദി ഇത്തവണ അദ്ദേഹത്തിന്റെ മകന് ടിക്കറ്റ് ലഭിക്കാനായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ചതുര്‍വേദിയുടെ മകന്‍ നിതിനും സീറ്റ് നല്‍കിയില്ല. ഇതോടെ മകന്‍ പാര്‍ട്ടി വിട്ടു. നിതിന്‍ ഇപ്പോള്‍ രാജ്‌നഗറില്‍ സ്ഥാനാര്‍ത്ഥിയാണ്. സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഇവിടെ നിതിന്‍ വിജയിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നുണ്ട്. ചതുര്‍വേദി മകന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

എസ്പിയുടെ വേദിയില്‍

എസ്പിയുടെ വേദിയില്‍

സമാജ്‌വാദി പാര്‍ട്ടിയുടെ വേദിയില്‍ എത്തിയാണ് ചതുര്‍വേദി മകനെ പിന്തുണച്ചത്. നിതിന് വേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. പാര്‍ട്ടിക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ പുറത്താക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. അതേസമയം എസ്പിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സംസ്ഥാനത്ത് ഒന്നടങ്കം പ്രചാരണത്തിനിറങ്ങുമെന്നും ചതുര്‍വേദി ഭീഷണി മുഴക്കി. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും എസ്പിയെ വിജയിപ്പിക്കാനുമാണ് ആഹ്വാനം. അഖിലേഷ് യാദവുമായി വേദി പങ്കിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ അംഗമാണ് സത്യവേദ് ചതുര്‍വേദി. ദിഗ്വിജയ് സിംഗുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്. എന്നാല്‍ സിംഗിന്റെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നാണ് സൂചന. പാര്‍ട്ടിയിലെ വിഭാഗീയത ഒഴിവാക്കാനുള്ള ചുമതല ചതുര്‍വേദിക്കായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ഇപ്പോള്‍ വിഭാഗീയതയ്ക്ക് കാരണമായിരിക്കുകയാണ്. അതേസമയം ആശയവ്യത്യാസം കാരണമല്ല താന്‍ പാര്‍ട്ടി വിട്ടതെന്നും തന്നോട് കോണ്‍ഗ്രസ് കാണിച്ച ദ്രോഹം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി......

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി......

ചതുര്‍വേദിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അതേസമയം അവസാന നിമിഷവും അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ടാണ് ഇവരെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ വെല്ലുവിളി കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം വിമത സ്ഥാനാര്‍ത്ഥികളായ 16 പേരെയും ഇത്തരത്തില്‍ കോണ്‍ഗ്രസ് പുറത്താക്കിയിട്ടുണ്ട്. ഇവര്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.

സ്റ്റാര്‍ ക്യാമ്പയിനര്‍

സ്റ്റാര്‍ ക്യാമ്പയിനര്‍

കോണ്‍ഗ്രസിന്റെ പ്രചാരകരില്‍ മുന്‍പന്തിയിലായിരുന്നു ചതുര്‍വേദി ഉണ്ടായിരുന്നത്. സംസ്ഥാനത്ത് അദ്ദേഹത്തിനുള്ള സ്വാധീനം കണക്കിലെടുത്തായിരുന്നു കോണ്‍ഗ്രസ് അദ്ദേഹത്തെ ഈ ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍ എംഎല്‍എയായ വിക്രം സിംഗിനെ തന്റെ മകന്‍ നിതിന്‍ ചതുര്‍വേദിയുടെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയ ശേഷം നേതൃത്വവുമായി അദ്ദേഹം ഇടയുകയായിരുന്നു. എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു എന്ന കാര്യത്തിലും പാര്‍ട്ടിക്ക് വ്യക്തത ഉണ്ടായിരുന്നില്ല. പ്രചാരണത്തില്‍ ചതുര്‍വേദിയുടെ അഭാവം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.

വിഭാഗീയത കടുക്കുന്നു

വിഭാഗീയത കടുക്കുന്നു

കോണ്‍ഗ്രസ് ചതുര്‍വേദിയോട് മകനോട് കാണിച്ച് വലിയ തെറ്റാണ്. 2013ല്‍ ഏറ്റവും സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു നിതിന്‍. എന്നാല്‍ ചാതര്‍പൂരില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയില്ല. ഇത്തവണയും അദ്ദേഹത്തിന്റെ തഴഞ്ഞതോടെയാണ് ചതുര്‍വേദിക്ക് വിമതനാവേണ്ടി വന്നത്. ഇത്തവണ ചാതര്‍പൂരില്‍ വന്‍ പോരാട്ടം തന്നെ നടക്കാനാണ് സാധ്യത. ഈ മണ്ഡലത്തിലെ മറ്റൊരു സീറ്റില്‍ ചതുര്‍വേദിയുടെ സഹോദരന്‍ അലോക് ചതുര്‍വേദിയെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. ഇതുവഴി വിഭാഗീയത ഇല്ലാതാക്കാനാണ് ശ്രമം. എന്നാല്‍ ഉന്നത നേതാക്കള്‍ തന്നെ പോരിലായതിനാല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമോ എന്ന് സംശയമാണ്.

ഉത്തരാഖണ്ഡില്‍ ബിജെപി തകര്‍ന്നടിഞ്ഞു.... സ്വതന്ത്രര്‍ക്ക് മുന്നേറ്റം, ഡെറാഡൂണില്‍ മേയര്‍ പോരാട്ടംഉത്തരാഖണ്ഡില്‍ ബിജെപി തകര്‍ന്നടിഞ്ഞു.... സ്വതന്ത്രര്‍ക്ക് മുന്നേറ്റം, ഡെറാഡൂണില്‍ മേയര്‍ പോരാട്ടം

വിവാഹ വേദിക്കരികിൽ വെച്ച് വരന് വെടിയേറ്റു; തോളിൽ തറഞ്ഞ ബുള്ളറ്റുമായി വരൻ താലിചാർത്തിവിവാഹ വേദിക്കരികിൽ വെച്ച് വരന് വെടിയേറ്റു; തോളിൽ തറഞ്ഞ ബുള്ളറ്റുമായി വരൻ താലിചാർത്തി

English summary
congress expells veteran leader satyavrat chaturvedi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X