കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവപാല്‍ യാദവ് ബിജെപി ഏജന്റ്.... എസ്പി വിമതനുമായി സഖ്യം വേണ്ടെന്ന് ഹൈക്കമാന്‍ഡ്!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വമ്പന്‍ കുതിപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് പുതിയ തലവേദന. സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കിയ ശിവപാല്‍ യാദവാണ് ഇത്തവണ പ്രതിസന്ധിക്ക് കാരണം. അദ്ദേഹവുമായി യാതൊരു സഖ്യവും വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാല്‍ യുപിയിലെ സംസ്ഥാന ഘടകം ഇതിനെ തള്ളിയിരിക്കുകയാണ്. യുപിയില്‍ കോണ്‍ഗ്രസിന് ഇതുവരെ ലഭിക്കാത്ത നേട്ടം ശിവപാല്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ അദ്ദേഹത്തിന്റെ ലക്ഷ്യം പ്രതിപക്ഷ നിരയെ പിളര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉറച്ച് വിശ്വസിക്കുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ തള്ളാനാവാത്ത അവസ്ഥയിലാണ് അദ്ദേഹം. യുപി ഘടകത്തിന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കളയാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ക്യാച്ച് 22

ക്യാച്ച് 22

ഉത്തര്‍പ്രദേശില്‍ ക്യാച്ച് 22 എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. 22 സീറ്റുകളാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ശിവപാല്‍ യാദവിനെ ഒപ്പം കൂട്ടിയാല്‍ മാത്രമേ ഇതിന് സാധിക്കൂ എന്നാണ് വിലയിരുത്തല്‍. യുയി സംസ്ഥാന ഘടകം ശിവപാല്‍ യാദവിനെ ഒപ്പം കൂട്ടുന്നതിന് ചര്‍ച്ചകള്‍ വരെ നടത്തി കഴിഞ്ഞു. എന്നാല്‍ ഇതിപ്പോള്‍ അനിശ്ചിതാവസ്ഥയിലാണ്. രാഹുല്‍ ഗാന്ധിയോട് ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിന്റെ റാലി കഴിഞ്ഞതിന് പിന്നാലെ ശിവപാല്‍ യാദവുമായി ചര്‍ച്ചയുണ്ടാവും.

ഹൈക്കമാന്‍ഡിന് ഭയം

ഹൈക്കമാന്‍ഡിന് ഭയം

ഹൈക്കമാന്‍ഡ് ഭയപ്പെടുന്നത് ശിവപാല്‍ യാദവ് ബിജെപി ഏജന്റാണ് എന്നാണ്. ബിജെപിയെ വിമര്‍ശിക്കുന്ന നടപടികളൊന്നും അദ്ദേഹത്തില്‍ നിന്ന് വന്നിട്ടില്ല. നേരത്തെ തന്നെ ബിജെപി എസ്പി ബിഎസ്പി സഖ്യത്തെ പൊളിക്കാന്‍ മറ്റ് പ്രാദേശിക കക്ഷികളെ രംഗത്തിറക്കുമെന്ന് സൂചനയുണ്ടായിരുന്നു. ശിവപാല്‍ യാദവിലൂടെ യാദവ വോട്ടുകള്‍ പിളര്‍ത്താനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. അദ്ദേഹത്തെ വിശ്വസിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.

സംസ്ഥാന നേതൃത്വം പറയുന്നത്

സംസ്ഥാന നേതൃത്വം പറയുന്നത്

അഖിലേഷിന് സ്വന്തം രാഷ്ട്രീയ സാഹചര്യം മാറ്റാമെങ്കില്‍ ശിവപാലിനും അതേ സമീപനം സ്വീകരിക്കാമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. അഖിലേഷ് രാഷ്ട്രീയ നേട്ടത്തിനായി എസ്പിയുടെ പരമ്പരാഗത വോട്ടുബാങ്കുകളെ ബിഎസ്പിയുമായി കൂട്ടിച്ചേര്‍ക്കുകയാണ്. പക്ഷേ സംസ്ഥാനത്ത് യാദവ്-ദളിത് പോരാട്ടം ശക്തമാണ്. ഇവര്‍ പരമ്പരാഗതമായി ശത്രുക്കളുമാണ്. ഈ സാഹചര്യത്തില്‍ യാദവ് വോട്ടുകള്‍ ഭിന്നിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ശിവപാല്‍ ഇവ നേടാനാവുമെന്നാണ് വിലയിരുത്തല്‍.

മായാവതിക്കും തിരിച്ചടിയാകും

മായാവതിക്കും തിരിച്ചടിയാകും

ശിവപാലിന്റെ സാന്നിധ്യം കോണ്‍ഗ്രസിന് ഗുണം ചെയ്യുക മറ്റൊരു തരത്തിലാണ്. എസ്പിയില്‍ നിന്നുള്ള വോട്ടുകള്‍ ശിവപാലിന് ലഭിക്കുമ്പോള്‍, ബിഎസ്പിയില്‍ നിന്നുള്ള ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മാറും. ഇവിടെയും ഭിന്നിപ്പുണ്ടാക്കുന്നതോടെ നേട്ടം കോണ്‍ഗ്രസിനും ബിഎസ്പിക്കും ഒരേപോലെയാകും. പക്ഷേ ബിജെപിയുടെ വോട്ടുബാങ്ക് കോണ്‍ഗ്രസിലേക്ക് പോകുമ്പോള്‍ ബിജെപിയുടെ തകര്‍ച്ചയും ഉറപ്പാക്കപ്പെടും. ഇത് കോണ്‍ഗ്രസിന് കൂടുതല്‍ ശക്തി പകരുകയും ചെയ്യും.

നേട്ടം എങ്ങനെ

നേട്ടം എങ്ങനെ

മായാവതി പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നത് കൊണ്ട് കൂടുതല്‍ സീറ്റുകള്‍ യുപിയില്‍ നിന്ന് ആഗ്രഹിക്കുന്നുണ്ട്. എസ്പി മായാവതിയെ പിന്തുണയ്ക്കുന്നുണ്ട്. ശിവപാല്‍ യാദവ് വരുന്നതോടെ കോണ്‍ഗ്രസിന് ഇവിടെ സീറ്റ് വര്‍ധിക്കും. അത് പ്രതിപക്ഷ സഖ്യത്തില്‍ രാഹുലിനെ കൂടുതല്‍ സ്വീകാര്യനാക്കുമെന്ന് യുപി ഘടകം പറയുന്നത്. എന്നാല്‍ എസ്പിക്കും ബിഎസ്പിക്കും തകര്‍ച്ചയുണ്ടായാല്‍ അതിന്റെ നേട്ടം ബിജെപിക്കാണ് ലഭിക്കുകയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നു. യാദവരുടെയും ദളിതരുടെയും അടുത്ത ചോയ്‌സ് ബിജെപിയാണ്.

കൊല്‍ക്കത്തയില്‍ നിന്ന് രക്ഷിക്കൂ വിളികള്‍ മാത്രമാണ് കേള്‍ക്കുന്നത്, മഹാസഖ്യത്തെ പരിഹസിച്ച് മോദികൊല്‍ക്കത്തയില്‍ നിന്ന് രക്ഷിക്കൂ വിളികള്‍ മാത്രമാണ് കേള്‍ക്കുന്നത്, മഹാസഖ്യത്തെ പരിഹസിച്ച് മോദി

English summary
congress may not allign with shivpal yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X