കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ വിലകുറച്ച് കാണാന്‍ ആരും ശ്രമിക്കരുത്; എസ്പി-ബിഎസ്പി സഖ്യത്തിന് രാഹുലിന്റെ മുന്നറിയിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
SP-BSP സഖ്യത്തിന് താക്കീതുമായി രാഹുൽ | Oneindia Malayalam

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതിലൂടെയാണ് 2014ല്‍ ബിജെപിക്ക് 272 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ കഴിഞ്ഞത്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 72 സീറ്റുകളും നേടിയായിരുന്നു അന്ന് ബിജെപി മുന്നേറിയത്. രാജ്യം മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങള്‍ക്കായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതിയിട്ടിരുന്നത്.

പ്രതിപക്ഷ വിശാല മുന്നണി രൂപീകരിക്കുന്നതിലൂടെ ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നായിരുന്നു കോണ്‍ഗ്രസ് കണക്ക്കൂട്ടിയിരുന്നത്. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറായിരുന്നത്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതോടെ യുപിയില്‍ പ്രതിപക്ഷ വിശാലസഖ്യമെന്ന് സ്വപ്‌നം പൂവണിഞ്ഞില്ല. ഇതിന് പിന്നാലെയാണ് തങ്ങളെ കയ്യൊഴിഞ്ഞ എസ്പി-ബിഎസ്പി സഖ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്.

80 ലോക്‌സഭാ സീറ്റുകളില്‍

80 ലോക്‌സഭാ സീറ്റുകളില്‍

സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായബറേലിയും മാത്രം കോണ്‍ഗ്രസിന് വിട്ടുനല്‍കാം എന്നായിരുന്നു എസ്പി-ബിഎസപി സഖ്യം തീരുമാനിച്ചിരുന്നത്.

കോണ്‍ഗ്രസ് തയ്യാറായില്ല

കോണ്‍ഗ്രസ് തയ്യാറായില്ല

ഈ വാഗ്ദാനം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാതിരുന്നതോടെ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ്സിനെ ഒഴിവാക്കി സഖ്യശ്രമവുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം ദില്ലിയില്‍ അഖിലേഷ് യാദവും മായാവതിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

എസ്പി-ബിഎസ്പി നേതൃത്വം

എസ്പി-ബിഎസ്പി നേതൃത്വം

സഖ്യത്തില്‍ ആര്‍എല്‍ഡിയെ ഒപ്പം കൂട്ടുമെന്ന് വ്യക്മാക്കിയ എസ്പി-ബിഎസ്പി നേതൃത്വം കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. മുന്‍പ് 20 സീറ്റ് വരെ മത്സരിച്ചിരുന്ന സ്ഥാനത്ത് 2 സീറ്റിലേക്ക് ഒതുങ്ങാന്‍ ഒരുക്കമല്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

കോണ്‍ഗ്രസ്സിനെ ഒഴിവാക്കി സഖ്യ ചര്‍ച്ചകളുമായി മുന്നോട്ടുപോവുന്ന എസ്പിക്കും ബിഎസ്പിക്കും മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധിരംഗത്തെത്തുന്നതും ഇതിനിടയിലാണ്. യുഎഇ സന്ദര്‍ശത്തിനിടയില്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉത്തര്‍പ്രദേശിലെ പാര്‍ട്ടി നിലപാടുകള്‍ രാഹുല്‍ വ്യക്തമാക്കിയത്.

വിലകുറച്ച് കാണരുത്

വിലകുറച്ച് കാണരുത്

കോണ്‍ഗ്രസ്സിനെ വിലകുറച്ച് കാണാന്‍ ആരും ശ്രമിക്കരുതെന്ന മുന്നറിയപ്പാണ് രാഹുല്‍ ഗാന്ധി ബിഎസിപിക്കും എസ്പിക്കും നല്‍കുന്നത്. ഉത്തര്‍പ്രദേശില്‍ തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടാന സംവിധാനങ്ങള്‍ വളരെ ശക്തമാണ്. തിരഞ്ഞെടുപ്പ് ഫലം പുത്തുവരുമ്പോള്‍ ജനങ്ങലെ അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെക്കാന്‍ സംസ്ഥാനത്ത് കോണ്‍ഗ്ര്‌സിന് കഴിയും. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യം.

ആദ്യ ഘട്ടത്തില്‍

ആദ്യ ഘട്ടത്തില്‍

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുക എന്നതിന് തന്നെയാണ് കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ പരിഗണന നല്‍കുന്നത്. അത് സാധ്യമായില്ലെങ്കില്‍ പാര്‍ട്ടിക്ക് എല്ലാം സംസ്ഥാനങ്ങളിലും പ്ലാന്‍ ബി ഉണ്ടെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

ഉറച്ചവിശ്വാസം

ഉറച്ചവിശ്വാസം

എസ്പി-ബിഎസ്പി സഖ്യത്തിനോടൊപ്പം നിന്നില്ലെങ്കിലും ഉത്തര്‍പ്രദേശില്‍ നേട്ടം കൊയ്യാന്‍ കഴിയും എന്ന ഉറച്ചവിശ്വാസത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്. റായ്ബറേലിയില്‍ ഇത്തവണ സോണിയാ ഗാന്ധിക്ക് പകരം പ്രിയങ്ക മത്സരിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിവരുന്നത്.

അമേഠിയില്‍

അമേഠിയില്‍

അമേഠിയില്‍ രാഹുല്‍ നില്‍ക്കുമ്പോള്‍ റായ്ബറേലിയിലെ പ്രിയങ്കയുടെ സാന്നിധ്യം സംസ്ഥാനത്ത് പാര്‍ട്ടിക്ക് കരുത്താവുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. അമേഠിയിലും റായ്ബറേലിയും മാത്രം ഒതുങ്ങി നിന്നിരുന്ന പ്രിയങ്കയുടെ പ്രചരണം ഇത്തവം സംസ്ഥാനമൊട്ടുക്ക് വ്യാപിപ്പിക്കും.

കൈവിടുന്ന കാഴ്ച

കൈവിടുന്ന കാഴ്ച

മധ്യപ്രദേശില്‍ പരീക്ഷിച്ച് വിജയിച്ച് മൃദുഹിന്ദുത്വം സമീപനം ഉത്തര്‍പ്രദേശിലും പരീക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ മറ്റൊരു തന്ത്രം. 2017 ല്‍ എസ്പിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്റെ യുപിയിലെ പ്രധാന വോട്ട് ബാങ്കായ ബ്രാഹ്മണരും മുന്നോക്ക സമുദായവും കോണ്‍ഗ്രസിനെ കൈവിടുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിത്

നേട്ടമുണ്ടാക്കിയത്

നേട്ടമുണ്ടാക്കിയത്

മുന്നോക്ക സമുദായങ്ങള്‍ക്ക് എസ്പിയോടുണ്ടായിരുന്ന നീരസത്തിന്റെ ഫലം കോണ്‍ഗ്രസും അനുഭവിക്കേണ്ടി വന്നു. നേട്ടമുണ്ടാക്കിയത് ബിജെപിയായിരുന്നു. ഇത്തവണ തനിച്ച് നില്‍ക്കുന്നതോടെ മുന്നോക്ക വിഭാഗങ്ങള്‍ തങ്ങളെ കൈവിടില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

കൂടുതല്‍ വോട്ടുകള്‍

കൂടുതല്‍ വോട്ടുകള്‍

തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ആകുമെന്നും കോണ്‍ഗ്രസ് കണക്കാക്കുന്നു. 2009 ല്‍ 22 ലോക്‌സഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ലഭിച്ചിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമിയിലെ വിജയവും കോണ്‍ഗ്രസ് തിരിച്ചുവരവും രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ വര്‍ധിച്ചതുമെല്ലാം കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.

ഗുണകരമാകും

ഗുണകരമാകും

ഇതുകൂടാതെ എസ്ബി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറംതള്ളിയ ശിവപാല്‍ യാദവ് കോണ്‍ഗ്രസ് കാമ്പില്‍ എത്തിയതും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു. എസ്പിയിലെ വിമതരില്‍ വന്‍ സ്വാധീനമുള്ള ശിവപാല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു വഴി എസ്പി വോട്ടുകളില്‍ വിള്ളല്‍ വരുത്താമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.

English summary
'Don't Underestimate Us': Rahul Gandhi Hints Congress Ready to Fight Solo in UP After SP-BSP Snub
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X