കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ബിജെപിക്ക് വന്‍ തിരിച്ചടി... സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് മുന്‍ എംപി പാര്‍ട്ടി വിട്ടു

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുൽ തരംഗം ബീഹാറിലും | Oneindia Malayalam

പട്‌ന: ബീഹാറില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. മുന്‍ എംപി സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു. പൂര്‍ണിയയില്‍ നിന്ന് രണ്ട് തവണ എംപിയായ ഉദയ് സിംഗാണ് പാര്‍ട്ടി വിട്ടത്. സീറ്റ് വിഭജനത്തോടെ ബിജെപി നേതൃത്വം നിതീഷ് കുമാറിന് മുന്നില്‍ പൂര്‍ണമായും കീഴടങ്ങിയെന്ന് ഉദയ് സിംഗ് കുറ്റപ്പെടുത്തി. അതേസമയം പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളെയും സ്വാധീനിക്കുന്നത് നിതീഷ് കുമാറാണെന്ന ആരോപണവും ഉദയ് സിംഗ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷ നിരയിലേക്ക് താന്‍ പോകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയാണ് ഇനി തന്റെ നേതാവെന്നും അദ്ദേഹം പറഞ്ഞു.

1

രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വര്‍ധിച്ച് വരികയാണ്. മുമ്പ് താന്‍ മോദിയെ പിന്തുണച്ചിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി താന്‍ ആ പിന്തുണ പിന്‍വലിച്ചെന്നും ഉദയ് സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ആശയത്തെ താന്‍ പലവട്ടം എതിര്‍ത്തിരുന്നു. പ്രതിപക്ഷമില്ലാതെ ജനാധിപത്യം നിലനില്‍ക്കില്ല. ഏകാധിപത്യത്തിലേക്ക് മാത്രമാണ് അത് നയിക്കുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2014ല്‍ മോദി തരംഗം ശക്തമായിരുന്നപ്പോള്‍ പോലും ഉദയ് സിംഗിന് ജയം നേടാന്‍ സാധിച്ചിരുന്നില്ല. ജെഡിയു സ്ഥാനാര്‍ത്ഥി സന്തോഷ് കുശ്വാഹയോട് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉദയ് സിംഗ് തോറ്റത്. അതേസമയം ഉദയ് പ്രതിപക്ഷ നിരയില്‍ എത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത ഉണ്ട്. സീറ്റ് വിഭജനം അവിടെയും പൂര്‍ത്തിയായതാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ കടുത്ത അതൃപ്തിയിലാണെന്നും ഉദയ് സിംഗ് വെളിപ്പെടുത്തി.

മഹാസഖ്യം വന്നാലും ബിജെപി ഈ സീറ്റുകള്‍ കൈവിടില്ല.... വോട്ടുശതമാനം ബഹുദൂരം മുന്നില്‍മഹാസഖ്യം വന്നാലും ബിജെപി ഈ സീറ്റുകള്‍ കൈവിടില്ല.... വോട്ടുശതമാനം ബഹുദൂരം മുന്നില്‍

English summary
former bihar bjp mp quit party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X