കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദ്ദയും യോഗിയുമടക്കം 29 ദേശീയ നേതാക്കള്‍, 40 മണ്ഡലങ്ങള്‍..; ഒറ്റ ദിവസം ബിജെപിയുടെ ഹിമാലയന്‍ പ്രചരണം

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാടിളക്കിയുള്ള പ്രചരണവുമായി ബി ജെ പി. സംസ്ഥാനത്തെ നേതാക്കളെ കൂടാതെ ദേശീയ നേതാക്കളില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ ക്യാംപ് ചെയ്യുകയാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം അവസാനിക്കാന്‍ 10 ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ബി ജെ പിയുടെ നേതാക്കള്‍ ഒന്നടങ്കം സംസ്ഥാനത്ത് സജീവമായിരിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള ബി ജെ പി ദേശീയ നേതാക്കള്‍ ഡിസംബര്‍ ഒന്നിന് ആദ്യഘട്ടത്ത വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 40 ഇടത്തും കേന്ദ്രീകരിച്ചിരിക്കുകയാണ്. 40 ലധികം പൊതുയോഗങ്ങളില്‍ 15 ദേശീയ ബി ജെ പി നേതാക്കളാണ് കഴിഞ്ഞ ദിവസം സംസാരിച്ചത്.

1

ജെ പി നദ്ദയെ കൂടാതെ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നരേന്ദ്ര സിംഗ് തോമര്‍, അനുരാഗ് താക്കൂര്‍, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് (ഉത്തര്‍പ്രദേശ്), ഹിമന്ത ബിശ്വ ശര്‍മ്മ (അസം), ശിവരാജ് സിംഗ് ചൗഹാന്‍ (മധ്യപ്രദേശ്), ബി ജെ പി യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, ലഡാക്കില്‍ നിന്നുള്ള ബി ജെ പി എം പി ജംയാങ് സെറിംഗ് നംഗ്യാല്‍ എന്നിവരാണ് സംസ്ഥാനത്തെ പ്രചരണം നയിക്കുന്നത്.

അമേരിക്കക്കുള്ള മറുപടി ആണവായുധങ്ങളിലൂടെയെന്ന് കിം ജോംഗ് ഉന്‍; വീണ്ടും യുദ്ധകാഹളംഅമേരിക്കക്കുള്ള മറുപടി ആണവായുധങ്ങളിലൂടെയെന്ന് കിം ജോംഗ് ഉന്‍; വീണ്ടും യുദ്ധകാഹളം

2

ഓരോ നേതാക്കള്‍ക്കും കൃത്യമായ മണ്ഡലങ്ങള്‍ പ്രചരണത്തിനായി നല്‍കിയിട്ടുണ്ട് എന്നും മികച്ച ആസൂത്രണത്തോടെയാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നും സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞു. 2012 മുതല്‍, അവരുടെ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദേശീയ നേതാക്കളെ കൊണ്ടുവരാനുള്ള തന്ത്രം തങ്ങള്‍ നടപ്പിലാക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി

3

യോഗി ആദിത്യനാഥ് ഗുജറാത്തില്‍ വന്ന് ബി ജെ പിക്ക് കീഴില്‍ മാത്രമേ ആളുകള്‍ സുരക്ഷിതരാണെന്ന് തോന്നുന്നുള്ളൂ എന്ന് പറയുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ജെ പി നദ്ദയെപ്പോലുള്ള നേതാക്കളെ ഗുജറാത്തികളല്ലാത്തവരുടെ ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് അവരുടെ വോട്ട് നേടാനുള്ള ഫലപ്രദമായ തന്ത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാര്‍ പര്യടനവുമായി തരൂര്‍, പിന്നില്‍ രാഘവനും?.. ലീഗും പിന്തുണച്ചാല്‍ കളി മാറും; പുതിയ രാഷ്ട്രീയനീക്കങ്ങള്‍മലബാര്‍ പര്യടനവുമായി തരൂര്‍, പിന്നില്‍ രാഘവനും?.. ലീഗും പിന്തുണച്ചാല്‍ കളി മാറും; പുതിയ രാഷ്ട്രീയനീക്കങ്ങള്‍

4


ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കും ഗുജറാത്തില്‍ പ്രത്യേക ആരാധകവൃന്ദമുണ്ട്. നവസാരി, അങ്കലേശ്വര്‍, രാജ്കോട്ട് (കിഴക്ക്) എന്നിവിടങ്ങളില്‍ ജെ പി നദ്ദയ്ക്കായി മൂന്ന് റാലികളാണ് ബി ജെ പി ആസൂത്രണം ചെയ്തിരിക്കുന്നത്. നവ്സാരിയില്‍ നടത്തിയ പ്രസംഗത്തില്‍, ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച നദ്ദ കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ കീഴിലുള്ള വികസനത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി.

5

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഗുജറാത്ത് കര്‍ഫ്യൂ സംസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത് എന്നും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന് ശേഷം കര്‍ഫ്യൂ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശിവരാജ് സിംഗ് ചൗഗാനും രാഹുലിനെ കടന്നാക്രമിച്ചു. കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമര സേനാനികളെ മുന്‍പും അപമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

6

വാങ്കനീര്‍, ജഗാഡിയ, ചോര്യസി മണ്ഡലങ്ങളിലെ യോഗങ്ങളില്‍ ആണ് യോഗി ആദിത്യനാഥ് സംസാരിച്ചുത്. ഇത് വികസനവും നാശവും തമ്മിലുള്ള പോരാട്ടമാണ്, വിശ്വാസത്തോടുള്ള ബഹുമാനവും അനാദരവും തമ്മിലുള്ള പോരാട്ടമാണ്, ദേശസ്നേഹവും തീവ്രവാദവും തമ്മിലും, ദേശീയരും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് എന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

7

രാജ്യത്തിന് വികസനവും സമൃദ്ധിയും സുരക്ഷയും നല്‍കാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസിനെ നര്‍മ്മദയില്‍ മുക്കണമെന്നും ആദിത്യനാഥ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മൂന്ന് പൊതുയോഗങ്ങള്‍ അഭിസംബോധന ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ റദ്ദാക്കേണ്ടി വന്നു. ദേശീയ നേതാക്കളെ കൂടാതെ 14 സംസ്ഥാന നേതാക്കളും 36 നിയമസഭാ മണ്ഡലങ്ങളിലായി കഴിഞ്ഞ ദിവസം പ്രചരണത്തിനുണ്ടായിരുന്നു.

English summary
Gujarat Election 2022: BJP national leaders spread out on Friday across 40 of the 89 constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X