കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സുപ്രീംകോടതിയും, സാക്കിയ ജാഫ്രിയുടെ ഹര്‍ജി തള്ളി

Google Oneindia Malayalam News

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സുപ്രീംകോടതിയും. നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സാക്കിയ ജാഫ്രി പരാതി നല്‍കിയിരുന്നത്.

എന്നാല്‍ പ്രത്യേക അന്വേഷണ സംഘം ഇവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഹൈക്കോടതിയും ഇത് അംഗീകരിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം പി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി.

sa

2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന അക്രമത്തിനിടെയാണ് എഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. 2002-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. കലാപത്തില്‍ മോദിക്കും മറ്റ് 63 പേര്‍ക്കും പങ്കുണ്ടെന്നായിരുന്നു സാക്കിയ ജാഫ്രി ആരോപിച്ചിരുന്നത്.

എന്നാല്‍ ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘവും, ഗുജറാത്ത് ഹൈക്കോടതിയും മോദിയ്ക്കും മറ്റ് 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി. ഈ ഉത്തരവിനെതിരെയാണ് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്. സാക്കിയ ജാഫ്രിയുടെ ഹര്‍ജിയില്‍ വിചാരണക്കോടതിയും ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനവും സുപ്രീം കോടതി അംഗീകരിക്കണമെന്ന് എസ് ഐ ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.

 കമല്‍നാഥ് വന്നതുപോലെ തിരിച്ചുപോയി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനേയും വിഴുങ്ങാന്‍ ബിജെപി? കമല്‍നാഥ് വന്നതുപോലെ തിരിച്ചുപോയി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനേയും വിഴുങ്ങാന്‍ ബിജെപി?

അല്ലാത്ത പക്ഷം നിക്ഷിപ്തമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനന്തമായ കോടതി നടപടികള്‍ക്ക് കേസ് വീണ്ടും വിധേയമാകുമെന്നും മുകുള്‍ റോത്തഗി ബെഞ്ചിനോട് പറഞ്ഞു. ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദാണ് ഹര്‍ജിയിലെ രണ്ടാം നമ്പര്‍ ഹര്‍ജിക്കാരി. അതേസമയം എസ് ഐ ടി അന്വേഷണം നടത്തിയിട്ടില്ലെന്നും അഡ്ജസ്റ്റ്‌മെന്റിലൂടെയാണ് അന്വേഷണം നടത്തിയതെന്നും സാക്കിയ ജാഫ്രിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു.

വീണ്ടും ബീച്ച് ഫോട്ടോയുമായി ഞെട്ടിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍

ഗൂഢാലോചനക്കാരെ സംരക്ഷിക്കാനുള്ള വീഴ്ചകള്‍ നിറഞ്ഞതായിരുന്നു അന്വേഷണം എന്നും കപില്‍ സിബല്‍ ആരോപിച്ചു. എസ് ഐ ടിയിലെ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും മികച്ച പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സാക്കിയ ജാഫ്രിയുടെ ഹര്‍ജിയില്‍ വിധി പറഞ്ഞത്.

Recommended Video

cmsvideo
ആരാണീ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി Draupadi Murmu

English summary
Supreme Court dismissed a plea filed by Zakia Jafri that questioned the clean chit to Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X