യെദ്യൂരപ്പയുടെ രാഷ്ട്രീയ ഷോ; ദളിത് വീട്ടിലെത്തി കഴിച്ചത് ഹോട്ടല്‍ ഭക്ഷണം, ബിജെപിയുടെ ജാതി അധിക്ഷേപം!

  • By: Akshay
Subscribe to Oneindia Malayalam

ബംഗളൂരു: ദളിത് കുടുംബത്തിന്റെ വീട്ടിലെത്തിയ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെദ്യൂരപ്പ കഴിച്ചത് ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഭക്ഷണം. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായി ദളിത് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതായുള്ള യെദ്യൂരപ്പയുടെയും ബിജെപിയുടേയും പ്രചരണമാണ് ഇതോടെ പൊളിഞ്ഞത്.

ബിജെപിയുടേത് വെറും രാഷ്ട്രീയ ഗിമ്മിക്കാണെന്ന് ഇതോടെ ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. വെള്ളിയാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ദളിത് വീട്ടിലെത്തിയാണ് മുന്‍ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചത്. ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

 ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം

ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം

ദളിത് വീട്ടിലെത്തി യെദ്യൂരപ്പ കഴിച്ചത് ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഭക്ഷണമായിരുന്നുവെന്നാണ് മാണ്ഡ്യയില്‍ നിന്നുള്ള ഡോ വെങ്കടേഷ് പറയുന്നത്.

 ബിജെപിക്ക് ഇപ്പോഴും തൊട്ടു കൂടായ്മ

ബിജെപിക്ക് ഇപ്പോഴും തൊട്ടു കൂടായ്മ

ബിജെപി നേതാവിന് ഇപ്പോഴും 'തൊട്ടുകൂടായ്മ'യാണ് ദളിതരോടെന്ന് വെങ്കടേഷിന്റെ പരാതിയില്‍ പറയുന്നു.

 ഹോട്ടലിലെ ഇഡ്ഡലിയും വടയും

ഹോട്ടലിലെ ഇഡ്ഡലിയും വടയും

ദളിത് കുടുംബത്തില്‍ നിന്ന് ഭക്ഷണം കഴിക്കാതെ ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഇഡ്ഡലിയും വടയുമാണ് യെഡ്യൂരപ്പ കഴിച്ചത്.

 പുലാവ് ദളിത് കുടുംബം ഉണ്ടാക്കിയത്

പുലാവ് ദളിത് കുടുംബം ഉണ്ടാക്കിയത്

ബിജെപിയുടെ കര്‍ണാടക മീഡിയ ഇന്‍ ചാര്‍ജായ ശിവപ്രകാശ് ഹോട്ടല്‍ ഭക്ഷണമാണ് യെദ്യൂരപ്പ കഴിച്ചതെന്ന് വിവാദത്തിനൊടുവില്‍ സമ്മതിച്ചെങ്കിലും ദളിത് വീട്ടിലുണ്ടാക്കിയ പുലാവും അദ്ദേഹം കഴിച്ചുവെന്നാണ് വാദിക്കുന്നത്.

 വിലകുറഞ്ഞ ദഗിമ്മിക്ക്

വിലകുറഞ്ഞ ദഗിമ്മിക്ക്

ഒരു രാഷ്ട്രീയക്കാരനും ഇത്തരത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്കുകള്‍ കാണിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു.

 ദളിതരെ അധിക്ഷേപിക്കരുത്

ദളിതരെ അധിക്ഷേപിക്കരുത്

ദളിത് വീടുകളില്‍ പോയി ഇത്തരത്തില്‍ അവരെ അധിക്ഷേപിക്കരുതെന്നും കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ച് പറഞ്ഞു.

ബിജെപിയുടെ ജാതി സ്പിരിറ്റ്

ബിജെപി നേതാക്കളുടെ മനസിലെ 'തൊട്ടുകൂടായ്മ'യും ജാതി സ്പിരിറ്റും ഇനിയും മാറിയിട്ടില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിന് ദളിതരെ അപമാനിക്കുന്നതിന്റെ തെളിവാണിതെന്നും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

എവറസ്റ്റിന്റെ ഹിലരി സ്റ്റെപ്പ് ഭാഗം എവിടെ ?!!! ആശങ്കയില്‍ പര്‍വതാരോഹകര്‍!!!കുടുതല്‍ വായിക്കൂ

പുല്ലുവിളയില്‍ ജനരോക്ഷം ശക്തമാകുന്നു; യുഡിഎഫ് ഹര്‍ത്താല്‍, നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു....!!!കുടുതല്‍ വായിക്കൂ

English summary
Karnataka state BJP chief BS Yeddyurappa landed in trouble after eating restaurant-made idlis at the house of a Dalit family in Tumakuru district of Karnataka.
Please Wait while comments are loading...