• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയല്ല, ഇനി ബിജെപി പ്രധാനമന്ത്രി ഗഡ്കരി? കാത്തിരിക്കുന്നത് അതിന് വേണ്ടി... ശിവസേനയുടെ പിന്തുണ

cmsvideo
  ഇനി ബിജെപി പ്രധാനമന്ത്രി ഗഡ്കരി? | Oneindia Malayalam

  മുംബൈ: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യം മുഴുവന്‍ കണ്ടത് നരേന്ദ്ര മോദി പ്രഭാവം ആയിരുന്നു. അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളും യുപിഎ സര്‍ക്കാരിനോടുള്ള എതിര്‍പ്പും കൂടി ആയപ്പോള്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുകയും ചെയ്തു.

  നവീന്‍ പട്‌നായിക്ക് എന്‍ഡിഎയെ പിന്തുണയ്ക്കില്ല.... മോദിക്കെതിരെ ദില്ലിയില്‍ കര്‍ഷക റാലി!!

  എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടുകൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദിയും അമിത് ഷായും. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഹിന്ദി ഹൃദയഭൂമിയില്‍ പോലും ബിജെപി കാലിടറി. അതിനിടെ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയില്‍ നിന്ന് പോലും മോദി-ഷാ ദ്വന്ദം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.

  രാഹുല്‍ ഗാന്ധി വാരണാസിയിലേക്ക്..... റാലികള്‍ മുതല്‍ ശക്തി ആപ്പ് വരെ, സര്‍വസന്നാഹവുമായി കോണ്‍ഗ്രസ്

  ഏറ്റവും ഒടുവില്‍ ശിവസേന എംപിയായ സഞ്ജയ് റാവുത്ത് ശിവസേന മുഖപത്രമായ സാമ്‌നയില്‍ തന്റെ പ്രതിവാര കോളത്തില്‍ എഴുതിയ കാര്യങ്ങളും ഇപ്പോള്‍ ദേശീയ ശ്രദ്ധ നേടുകയാണ്. അടുത്ത തവണ തൂക്കുപാര്‍ലമെന്റ് വരാന്‍ നിതിന്‍ ഗഡ്കരി കാത്തിരിക്കുകയാണെന്നും അങ്ങനെ വന്നാല്‍ ശിവസേന ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും എന്നും ആണ് സഞ്ജയ് റാവുത്ത് പറയുന്നത്.

  ശിവസേന വക്താവ്

  ശിവസേന വക്താവ്

  സഞ്ജയ് റാവുത്ത് ശിവസേനയുടെ ഔദ്യോഗിക വക്താവാണ്. മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററും ആണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയും ഉണ്ട്. ഗൗരവമായ നിരീക്ഷണങ്ങളാണ് തന്റെ പ്രതിവാര കോളത്തില്‍ സഞ്ജയ് റാവുത്ത് മുന്നോട്ട് വയ്ക്കുന്നത്.

  ബിജെപിക്ക് 100 സീറ്റ് നഷ്ടം

  ബിജെപിക്ക് 100 സീറ്റ് നഷ്ടം

  2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 80 മുതല്‍ 100 വരെ സീറ്റുകള്‍ നഷ്ടപ്പെടും എന്നാണ് സഞ്ജയ് റാവുത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് 125 സീറ്റുകളെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിയുടെ നില പരുങ്ങലില്‍ ആകും എന്നും സഞ്ജയ് റാവുത്ത് പറയുന്നുണ്ട്.

  ഗഡ്കരി പ്രധാനമന്ത്രി, ആര്‍എസ്എസ് ഒപ്പം?

  ഗഡ്കരി പ്രധാനമന്ത്രി, ആര്‍എസ്എസ് ഒപ്പം?

  100 ല്‍പരം സീറ്റുകള്‍ ബിജെപിയ്ക്ക് നഷ്ടപ്പെടുകയാണെങ്കില്‍ ആര്‍എസ്എസ് പിന്നെ പിന്തുണയ്ക്കുക നിതിന്‍ ഗഡ്കരിയെ ആയിരിക്കും എന്നാണ് സഞ്ജയ് റാവുത്തലിന്റെ വിലയിരുത്തല്‍. ബിജെപി അടുത്തിടെ നേരിട്ട പരാജയങ്ങളെ തുടര്‍ന്ന് നിതിന്‍ ഗഡ്കരിയുടെ നിലപാടുകള്‍ മാറിയത് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

  യോഗിയും രാജ്‌നാഥ് സിങും

  യോഗിയും രാജ്‌നാഥ് സിങും

  ഇത്തരം ഒരു സാഹചര്യം വന്നാല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ശിവരാജ് സിങ് ചൗഹാനും എല്ലാം ഗഡ്കരിയെ പിന്തുണയ്ക്കും എന്നും സഞ്ജയ് റാവുത്ത് പറയുന്നുണ്ട്. ബിജെപിയ്ക്കുള്ളില്‍ നരേന്ദ്ര മോദിയ്ക്ക് പൂര്‍ണ പിന്തുണയില്ലെന്ന തരത്തിലാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍. പ്രധാനമന്ത്രി പദത്തിന് താത്പര്യം പ്രകടിപ്പിക്കുന്നവരില്‍ രാജ്‌നാഥ് സിങും ഉണ്ടാകാനുള്ള സാധ്യതയും ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്.

  മോദി കേന്ദ്രീകൃത രാഷ്ട്രീയം

  മോദി കേന്ദ്രീകൃത രാഷ്ട്രീയം

  2014 ല്‍ രാജ്യം കണ്ട് മോദി കേന്ദ്രീകൃത രാഷ്ട്രീയം ആയിരുന്നു. പെട്ടെന്നൊരു ദിവസം ദേശീയ നേതാവായി ഉയര്‍ന്ന മോദി മാജിക് ആണ് അന്ന ദൃശ്യമായത്. സോണിയ-രാഹുല്‍ കേന്ദ്രീകൃതമായ രാഷ്ട്രീയത്തില്‍ നിന്ന് മാറാന്‍ അന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുകയാണ്.

  പഴയ രാഹുല്‍ അല്ല ഇപ്പോള്‍

  പഴയ രാഹുല്‍ അല്ല ഇപ്പോള്‍

  ഇനിയൊരു മോദി മാജിക് സംഭവിക്കും എന്ന് ആര്‍ക്കും ആത്മവിശ്വാസത്തോടെ ഇപ്പോള്‍ പറയാന്‍ ആവില്ല. സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. പഴയ രാഹുല്‍ ഗാന്ധിയല്ല ഇപ്പോഴത്തെ രാഹുല്‍ ഗാന്ധി. മോദിയ്‌ക്കെതിരെ ശക്തനായ നേതാവായി രാഹുല്‍ നില്‍ക്കുകയാണ്. രാഹുലിന്റെ നേതൃത്വത്തിലാണ് മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസ് പിടിച്ചെടുത്തത് എന്ന് സഞ്ജയ് റാവുത്ത് പറയുന്നു.

  അവര്‍ സംസ്ഥാനത്ത് കളിക്കുമ്പോള്‍...

  അവര്‍ സംസ്ഥാനത്ത് കളിക്കുമ്പോള്‍...

  നിതിന്‍ ഗഡ്കരിയെ പ്രശംസിക്കുന്നും ഉണ്ട് സഞ്ജയ് റാവുത്ത്. നരേന്ദ്ര മോദിയും അമിത് ഷായും വെറും സംസ്ഥാന രാഷ്ട്രീയക്കാര്‍ ആയിരുന്ന സമയത്ത് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ആയിരുന്നു നിതിന്‍ ഗഡ്കരി. ഇതൊരു യാഥാര്‍ത്ഥ്യവും ആണ്.

  ഗഡ്കരിയെ ഒതുക്കിയില്ലായിരുന്നെങ്കില്‍...

  ഗഡ്കരിയെ ഒതുക്കിയില്ലായിരുന്നെങ്കില്‍...

  നിതിന്‍ ഗഡ്കരിയെ രണ്ടാമതും ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കാതിരിക്കാന്‍ ദില്ലി കേന്ദ്രീകരിച്ച് അന്ന് ഗൂഢാലോചന നടന്നതായും സഞ്ജയ് റാവുത്ത് ആരോപിക്കുന്നുണ്ട്. അന്ന് ഗഡ്കരി രണ്ടാമതും അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ നരേന്ദ്ര മോദിയും അമിത് ഷായും ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.

  അവസരം കളഞ്ഞുകുളിച്ച മോദി

  അവസരം കളഞ്ഞുകുളിച്ച മോദി

  രാജ്യത്തെ സേവിക്കാനുള്ള അവസരം നരേന്ദ്ര മോദി കളഞ്ഞുകുളിക്കുകയായിരുന്നു എന്നും സഞ്ജയ് റാവുത്ത് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ മോദിയ്‌ക്കൊരു ബദലിനെ കുറിച്ചാണ് ചിന്തിക്കുന്നത്. ഇത് ഒരു തൂക്കുപാര്‍ലമെന്റിലേക്ക് നയിക്കുമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നുണ്ട്.

  വോട്ടിങ് മെഷീന്‍, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്

  വോട്ടിങ് മെഷീന്‍, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്

  മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് ഇപ്പോഴും ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറിച്ച് സംശയങ്ങളുണ്ട്. അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ നിരോധിച്ച ഈ സംവിധാനത്തിന് വേണ്ടി എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.

  സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും ആണ് ബിജെപിയുടെ ആയുധങ്ങളെന്നും അതുപയോഗിച്ച് ബിജെപി ഏത് തിരഞ്ഞെടുപ്പും ജയിക്കുമെന്നും ആളുകള്‍ പറഞ്ഞാല്‍ അത് ഭയപ്പെടുത്തുന്നതാണെന്നും സഞ്ജയ് റാവുത്ത് തന്റെ ലേഖനത്തില്‍ പറയുന്നുണ്ട്.

  English summary
  In hung scenario, Shiv Sena is ready to back Nitin Gadkari, Sanjay Raut writes in his weekly column on Saamna

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more