പാകിസ്ഥാനും ചൈനയും സൂക്ഷിച്ചോളൂ!ഇന്ത്യ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു...

  • By: Afeef
Subscribe to Oneindia Malayalam

ഭൂവനേശ്വര്‍: രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ പുതിയൊരു നേട്ടം കൂടി. ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നുമാണ് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്.

പിഡിവി അഥവാ പൃഥി ഡിഫന്‍സ് വെഹിക്കിള്‍ മെഷീന്‍ എന്ന ഇന്ത്യയുടെ ഇന്റര്‍സെപ്റ്റര്‍ മിസൈലിന് ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും 50 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ എതിരിടാന്‍ സാധിക്കും. മിസൈലിന്റെ പരീക്ഷണ ദൗത്യം വിജയകരമായിരുന്നെന്ന് ഡിആര്‍ഡിഒ വക്താവ് പിടിഐയോട് പറഞ്ഞു.

missile

പാകിസ്ഥാനും ചൈനയും നിലവില്‍ ന്യൂക്ലിയര്‍ ടിപ്പ്ഡ് ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ ലക്ഷ്യം വെച്ചാണ് പാകിസ്ഥാനും ചൈനയും ബാലിസ്റ്റിക് മിസൈലുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതിനെ പ്രതിരോധിക്കാനായാണ് ഇന്ത്യ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ നിര്‍മ്മിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പലില്‍ നിന്നും തൊടുത്ത ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്താണ് ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണം നടത്തിയത്.

മിസൈല്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ശത്രുരാജ്യങ്ങളുടെ മിസൈലുകളെ ആകാശത്തില്‍ വെച്ചു തന്നെ തകര്‍ക്കാനുള്ള മിസൈലുകള്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെന്നും, ലോകത്തില്‍ ആകെ നാലോ അഞ്ചോ രാജ്യങ്ങള്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളുവെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

English summary
India Successfully Test-Fires Star Wars-Type Interceptor Missile.
Please Wait while comments are loading...