കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിയുമോ?ആരുമായും സഖ്യത്തിനില്ലെന്ന് മുലായത്തിന്റെ കട്ടായം...

സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് എസ്പി-കോണ്‍ഗ്രസ് സഖ്യ സാധ്യതകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് മുലായം പ്രസ്താവന നടത്തിയത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: സമാജ് വാദി പാര്‍ട്ടിയില്‍ മുലായം സിംഗ് യാദവും മകന്‍ അഖിലേഷ് യാദവും തമ്മിലുള്ള പോര് മുറുകുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സമാജ് വാദി പാര്‍ട്ടി സഖ്യമുണ്ടാക്കില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ മുലായം സിംഗ് യാദവ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ വിജയം സുനിശ്ചിതമെന്നാണ് അദ്ദേഹത്തിന്റെ മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് എസ്പി-കോണ്‍ഗ്രസ് സഖ്യ സാധ്യതകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് മുലായം പ്രസ്താവന നടത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ മകന്‍ അഖിലേഷ് യാദവ് പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. സഹോദരന്‍ ശിവ്പാല്‍ സിംഗ് യാദവാണ് മുലായത്തിനോടൊപ്പം ചടങ്ങില്‍ പങ്കെടുത്തത്.

ശീതസമരം തുടരുന്നു...

ശീതസമരം തുടരുന്നു...

മറ്റു പാര്‍ട്ടികളുമായി സമാജ് വാദി പാര്‍ട്ടി സഖ്യത്തിനില്ലെന്ന് മുലായം പറഞ്ഞതോടെ അച്ഛനും മകനും തമ്മിലുള്ള ശീതയുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ വിജയം ഉറപ്പ്...

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ വിജയം ഉറപ്പ്...

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചാല്‍ 300 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാണെന്നാണ് അഖിലേഷ് യാദവ് മുന്‍പ് പറഞ്ഞിരുന്നത്.

അഖിലേഷ് പങ്കെടുത്തില്ല...

അഖിലേഷ് പങ്കെടുത്തില്ല...

നിയമസഭാ തിരഞ്ഞെടുപ്പില്‍ 325 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് മുലായം സിംഗ് യാദവ് ബുധനാഴ്ച പ്രഖ്യാപിച്ചത്. ആകെ 403 നിയമസഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. മുലായത്തിന്റെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തില്ല. അഖിലേഷിനെ അനുകൂലിക്കുന്ന പലരും നിലവിലെ പട്ടികയില്‍ സ്ഥാനം പിടിക്കാത്തതും ശ്രദ്ധേയമാണ്.

ജനങ്ങള്‍ വിധിയെഴുതും...

ജനങ്ങള്‍ വിധിയെഴുതും...

വരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നോട്ട് നിരോധനത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകുമെന്നും മുലായം സിംഗ് യാദവ് പറഞ്ഞു.

English summary
SP chief Mulayam said on wednesday his party will not be part of any alliance for the UP assembly polls next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X