കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബി തട്ടിപ്പ്: നീരവിന് ഒത്താശ ചെയ്യാന്‍ തുടങ്ങിയത് 2008 മുതൽ, എല്ലാം വെളിപ്പെടുത്തി!

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ‍ അറസ്റ്റിലായവരിൽ നിന്നുള്ള വെളിപ്പെടുത്തലുകള്‍ പുറത്ത്. പഞ്ചാബ് നാഷണൽ ബാങ്ക് നീരവ് മോദിക്ക് അനുകൂലമായ നീക്കങ്ങള്‍ നടത്താന്‍ തുടങ്ങിയത് 2008 മുതലാണെന്നാണ് അറസ്റ്റിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ സിബിഐ ഉദ്യോഗസ്ഥരോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

2008 മുതൽ തന്നെ സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയ്ക്കും ബന്ധു മെഹുൽ ചോക്സിയ്ക്കും അനധികൃതമായി ലെലറ്റർ ഓഫ് അണ്ടർസ്റ്റാന്‍ഡിംഗ്, ഫോറിൻ ലെറ്റർ‍ ഓഫ് ക്രെഡിറ്റ്സ് എന്നിവ അനുവദിച്ചിരുന്നുവെന്നാണ് അറസ്റ്റിലായ പിഎൻബി ഉദ്യോഗസ്ഥർ സിബിഐ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള അനധികൃത നീക്കങ്ങളാണ് 11,300 കോടിയുടെ തട്ടിപ്പിൽ കലാശിച്ചത്. എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്ന വാദമാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്.

 വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബ്രാഡി ബ്രാഞ്ചിലെ ഇൻ‍ചാർജ് രാജേഷ് ജിന്‍ഡാലാണ് സിബിഐ ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. 2009 ആഗസ്തിനും 2011 മെയ് മാസത്തിനുമിടയിൽ തട്ടിപ്പ് നടന്ന ബ്രാഡി ഹൗസ് ബ്രാഞ്ചിലായിരുന്നു രാജേഷ് ജിന്‍ഡാൽ ജോലി ചെയ്തിരുന്നത്. ഇക്കാലയളവിൽ ബാങ്കിൽ ഡെപ്യൂട്ടി മാനേജരായിരുന്ന ഗോകുൽ നാഥ് ഷെട്ടി, ഫോറെക്സ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുള്ള ബെച്ചു ബി തിവാരി, യശ്വന്ത് ജോഷി, പ്രഫുല്‍ സാവന്ത് എന്നിവരാണ് സിബിഐ ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. ഈ പ്രവണത 2008 മുതൽ‍ തന്നെ തുടങ്ങിയിരുന്നു. എന്നാൽ ആര് ഫോറെക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതല വഹിക്കുന്ന കാലഘട്ടത്തിലാണ് ഇതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

 തട്ടിപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞ‍ുകൊണ്ട്?

തട്ടിപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞ‍ുകൊണ്ട്?

ജിൻ‍ഡാലിന് ബ്രാഡി ഹൗസ് ബ്രാഞ്ചിന്റെ ചുമതലയുള്ള സമയത്താണ് ലെലറ്റർ ഓഫ് അണ്ടർസ്റ്റാന്‍ഡിംഗ്, ഫോറിൻ ലെറ്റർ‍ ഓഫ് ക്രെഡിറ്റ്സ് എന്നിവയിന്മേൽ നീരവ് മോദിയ്ക്കും ബന്ധു മെഹുല്‍ ചോക്സിയ്ക്കും ലോണിന് അനുമതി നല്‍കുന്നതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ദില്ലിയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ഹെഡ് ഓഫീസിലെ ക്രെഡിറ്റ് ജനറല്‍ മാനേജരായി ജിന്‍ഡാല്‍ നിയമിതനായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വലിയ രണ്ടാമത്തെ ബ്രാഞ്ചിൽ നിന്നാണ് തട്ടിപ്പ് നടക്കുന്നതെന്നും സിബിഐ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

 ജിൻഡാലിന്റെ അറസ്റ്റ്

ജിൻഡാലിന്റെ അറസ്റ്റ്


ഫെബ്രുവരി 20ന് വൈകിട്ടാണ് ജിൻഡാലിനെ സിബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ജിൻഡാലിന്റെ അറസ്റ്റ്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 12ാമത്തെ കുറ്റവാളിയാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്. മാർച്ച് അഞ്ച് വരെ ജിൻഡാലിനെ കസ്റ്റഡിയിൽ‍ വയ്ക്കാനുള്ള അനുമതിയാണ് പ്രത്യേക സിബിഐ ബുധനാഴ്ച നൽകിയത്. തിങ്കളാഴ്ച മുംബൈയില്‍ നിന്ന് അറസ്റ്റിലായ തിവാരി, ജോഷി, സാവന്ത് എന്നിവരെയും മാർച്ച് മൂന്ന് വരെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനുള്ള അനുമതിയുമുണ്ട്.

ഷെട്ടിയ്ക്ക് തട്ടിപ്പിൽ പങ്ക്

ഷെട്ടിയ്ക്ക് തട്ടിപ്പിൽ പങ്ക്

11,300 കോടിയുടെ പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ് കേസിൽ 2018 ജനുവരി 31നാണ് എഫ്ഐആർ‍ രജിസ്റ്റർ ചെയ്തത്. ഷെട്ടിയും സിംഗിൾ വിൻഡോ ഓപ്പറേറ്റർ മനോജ് ഖരാട്ട് എന്നിവര്‍ ഫോറെക്സ് വകുപ്പിൽ‍ നിയമിച്ചപ്പോഴാണ് 280 കോടിയ്ക്ക് തുല്യമായ എട്ട് ലെലറ്റർ ഓഫ് അണ്ടർസ്റ്റാന്‍ഡിംഗ് അനുവദിച്ചിരുന്നുവെന്ന് എഫ്ഐആറിൽ‍ വ്യക്തമാക്കുന്നുണ്ട്. 2017 ഫെബ്രുവരി 9, 10,14 തിയ്യതികളിലായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ ചട്ടങ്ങൾ പാലിക്കാതെയാണ് നീരവ് മോദിയുടെ കമ്പനികൾക്ക് അനുകൂലമായി ഹോങ്കോങ്ങിലെ അലഹാബാദ് ബാങ്ക്, ഹോങ്കോങ്ങിലെ ആക്സിസ് ബാങ്ക് എന്നീ ബാങ്കുകൾക്ക് തട്ടിപ്പിന് കൂട്ടുനിന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

 വിപുൽ അംബാനി അറസ്റ്റില്‍

വിപുൽ അംബാനി അറസ്റ്റില്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകൻ ധിരുഭായ് അംബാനിയുടെ ഇളയ സഹോദരൻ നാതുഭായ് അംബാനിയുടെ മകനാണ് അറസ്റ്റിലായ വിപുൽ അംബാനി. നീരവ് മോദിയുടെ ഫയർസ്റ്റാർ ഡയമണ്ടിൽ 2014 മുതൽ ചീഫ് ഫിനാനൻഷ്യൽ ഓഫീസറായി ജോലി ചെയ്തുുവരികയാണ് വിപുൽ‍. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിപുൽ‍ അംബാനിയെ നേരത്തെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. നീരവ് മോദിയുടെ മൂന്ന് ജീവനക്കാരാണ് അറസ്റ്റിലായവരിൽ ഉള്ളതെന്നാണ് സിബിഐ വ‍ൃത്തങ്ങൾ നൽകുന്ന വിവരം. വിപുലിന് പുറമേ എക്സിക്യൂട്ടീവ് അസിസ്റ്റന്റും ഫയർസ്റ്റാർ ഇന്‍റർനാഷണലിന്റെയും , മൂന്ന് കമ്പനികളുടെയും ഉത്തരവാദിത്തമുള്ള കവിത മന്‍കിക്കര്‍ സീനിയർ എക്സിക്യൂട്ടീവ് അർജുൻ പാട്ടീല്‍ എന്നിവരെയും സിബിഐ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
The practice of illegally issuing Letters of Understanding (LoUs) and Foreign Letter of Credits (FLCs) and then rolling them over to favour Nirav Modi and Mehul Choksi groups started in 2008 and continued till these were discovered in January this year, according to CBI officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X